original text at
http://www.varthamanam.com/index.php/45-news/news1editorial/4194-2011-12-14-18-09-47
http://www.varthamanam.com//
ആത്മീയഗുരു അത്തിക്കാട്ടുണ്ട്
www.varthamanam.com
ടി റിയാസ് മോന്
നിലമ്പൂരിനടുത്ത ചാലിയാര്‍ പഞ്ചായത്തിലെ അത്തിക്കാട്ട് വന്‍തോതില്‍ ഭൂമി വാങ്ങി അവിടെ ഒന്നിച്ച് വീട് വെച്ച് ഒരു സംഘം താമസിക്കുന്നുണ്ട്. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ്പിനെ തുടര്‍ന്ന് എ പി അബ്ദുല്‍ഖാദര്‍ മൗലവി പക്ഷത്ത് നില്‍ക്കുകയും, പിന്നീട് തങ്ങളുടെ പിഴച്ച വാദങ്ങള്‍ പൂര്‍ണ്ണമായും അവിടെ നടപ്പാക്കാനാകാത്തതില്‍ നിരാശ പൂണ്ട് സംഘടന വിടുകയും ചെയ്ത സുബൈര്‍ മങ്കടയാണ് ആ സംഘത്തിന്റെ നേതാവ്.
ലോകത്തെ ഏറ്റവും ദരിദ്രമായ രാഷട്രങ്ങളില്‍ ഒന്നാണ് യെമന്‍. അറബ്ലോകത്തെ പരമദരിദ്രമായ രാജ്യം. എന്നാല്‍ യെമനുമായി സുബൈര്‍ മങ്കടക്ക് വല്ലാത്ത അടുപ്പമാണ് ഉള്ളത്. യെമനില്‍ ആഭ്യന്തരയുദ്ധങ്ങളും, മുല്ലപ്പൂ വിപ്ലവവും ആരംഭിക്കുന്നതിന് മുമ്പ് സൂബൈര്‍ പക്ഷത്തെ പലരും യെമനിലേക്ക് യാത്രകള്‍ നടത്തിയിരുന്നു. ഇസ്ലാമികമായി ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ കേന്ദ്രം യെമന്‍ ആണെന്ന് അവര്‍ വാദിച്ചു. കേരളത്തില്‍ നിന്ന് കുറച്ചാളുകള്‍ യെമനിലേക്ക് ഹിജ്റ പോകുകയും ചെയ്തു. യെമനില്‍ നിന്ന് സമാനചിന്താഗതിക്കാരുടെ പ്രതിനിധികള്‍ കേരളം സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. മാറിയ സാഹചര്യത്തില്‍ യെമന്‍ ബന്ധങ്ങള്‍ അറ്റുകിടക്കുകയാണത്രേ. യെമനില്‍ കുടുങ്ങിക്കിടക്കുന്ന കുറച്ച് മലയാളികള്‍ ഇപ്പോഴുമുണ്ട്. വേണ്ടത്ര യാഥാസ്ഥിതികമാകാത്തതിനാല്‍ യെമന്‍ടീം ഇവരെ അവഗണിച്ചതാണെന്നും ശ്രുതിയുണ്ട്.
യെമനിലാണ് ഇസ്ലാമികമായി ജീവിക്കാന്‍ ഏറ്റവും അനുയോജ്യമെന്നാണ് ഈ വിഭാഗം വാദിക്കുന്നത്. യെമനില്‍ ഈ വിഭാഗത്തിന് സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് ചില സഹായങ്ങള്‍ ലഭിക്കുകയും, സര്‍ക്കാര്‍ ഈ വിഭാഗത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന സ്ഥീരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. യെമനിലെ പരിണാമം ബാധിച്ച ചില സലഫീഗ്രൂപ്പുകളുമായും ഈ വിഭാഗത്തിന് ബന്ധമുണ്ട്. (യെമനില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ കൂടി പിന്തുണയോടെ നടത്തിയ ജനകീയ പോരാട്ടങ്ങളെ ഒരു വിഭാഗം സലഫികള്‍ വിമര്‍ശിച്ചതിന്റെയും, അബ്ദുള്ള സാലിഹ് എന്ന യെമന്‍ രാഷ്ട്രനായകന് പിന്തുണ നല്കാന് ഒരു വിഭാഗം സലഫികള്‍ തയ്യാറായതിന്റെയും പശ്ചാത്തലത്തെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു.) യെമനിനോടുള്ള സ്നേഹം വളര്‍ന്ന് കേരളത്തില്‍ ചിലര്‍ യെമനീ വസ്ത്രധാരണം സ്വീകരിക്കുക പോലുമുണ്ടായി. യെമനിലെ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍ കേരളത്തില്‍ ഇന്റര്‍നെറ്റിലുടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു.
ആഗോള സലഫിസം എന്നും സലഫി മന്ഹജ് എന്നും തെറ്റിധരിപ്പിച്ചാണ് വികലവാദങ്ങള്‍ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തില്‍ അവതരിപ്പിക്കാന്‍ സുബൈര്‍ മങ്കട ശ്രമിച്ചത്. മുജാഹിദ് പ്രസ്ഥാനം പിളരുന്നതിന് മുമ്പായിരുന്നു അത്. ശക്തമായ പ്രതിരോധത്തെ തുടര്‍ന്ന് ആ നീക്കങ്ങള്‍ കേരളത്തില്‍ ജനപിന്തുണ നേടിയില്ല. ആഗോള സലഫിസം എന്ന പേരില്‍ ഇറക്കുമതി ചെയ്യപ്പെട്ട വികലവാദങ്ങള്‍ക്ക് അറബ്ലോകത്തു പോലും പിന്തുണ ലഭിക്കാതെ പോകുകയാണ്. സലഫിസത്തിന്റെ പേരില്‍ ഉയര്‍ത്തിയ വാദങ്ങള്‍ക്കെതിരെ സഊദി സലഫി പണ്ഡിതന്മാരില് നിന്നു പോലും രൂക്ഷമായ എതിര്‍പ്പുകളാണ് നേരിടുന്നത്.
കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തില്‍ ഭിന്നിപ്പിന് വഴിമരുന്നിട്ട നാളുകളില്‍ സുബൈര്‍ മങ്കടയും, ടീമും ജിന്ന്-പിശാച്-സിഹ്റ് വിഷയത്തില്‍ ഗവേഷണവും ആരംഭിച്ചിരുന്നു. 2002ല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട പുസ്തകവും ഇവര്‍ പ്രസിദ്ധീകരിച്ചു. സുബൈര്‍ സംഘടന വിട്ടു പോയി. എന്നാല്‍ സുബൈര്‍ ഉയര്‍ത്തിയ അതേ ആശയങ്ങളാണ് പിന്നീട് സകരിയ്യ സ്വലാഹിയും സംഘവും സംഘടനക്ക് അകത്ത് ഉയര്‍ത്തിയത്. അപ്പോള്‍ സകരിയ്യയില്‍ നിന്ന് സുബൈറിലേക്കുള്ള ലിങ്കുകളും, ധാരണകളും കൂടുതല്‍ വ്യക്തമാകുകയാണ്. സംഘടന അനിവാര്യമോ അല്ലയോ എന്ന കാര്യത്തില്‍ മാത്രമാണ് സുബൈറുമായി അഭിപ്രായ വ്യത്യാസം ഉള്ളതെന്ന സകരിയ്യ പക്ഷത്തെ പണ്ഡിതന്റെ വെളിപ്പെടുത്തല്‍ ഇതോട് കൂട്ടി വായിക്കണം. സുബൈര്‍ മങ്കടയുമായി ബന്ധം സ്ഥാപിക്കാന്‍ ഇടക്കാലത്ത് സകരിയ്യ ശ്രമിച്ചിരുന്നുവെങ്കിലും നടന്നിട്ടില്ല. എങ്കിലും ആശയപരമായി ഇവര്‍ ഒന്നാണ്. സംഘടനയെ അംഗീകരിക്കുന്നു എന്നതാണ് സകരിയ്യയില്‍ സുബൈര്‍ കണ്ട ഏക കുറ്റം. മുജാഹിദ് പ്രസ്ഥാനത്തിലെ നവയാഥാസ്ഥിതിക ചേരിയുടെ പ്രസിഡന്റ് ടി പി അബ്ദുള്ളക്കോയ മദനി എടവണ്ണയില്‍ അവരുടെ സംസ്ഥാനകൗണ്‍സിലിനെ അഭിസംബോധന ചെയ്ത് കൊണ്ട് നടത്തിയ പ്രസംഗത്തിന്റെ അപഹാസ്യത കൂടി ഇവിടെ തിരിച്ചറിയണം. വാദങ്ങള്‍ പോയി പോയി എന്നാണ് ടി പി പറയുന്നത്. വാദങ്ങള്‍ തുടങ്ങിയിട്ടേ ഉള്ളൂ എന്നാണ് മനസ്സിലാക്കേണ്ടത്. സുബൈര്‍ മങ്കട 2002ല്‍ പറഞ്ഞത് തുടര്‍ന്ന് സകരിയ്യ സ്വലാഹി ഏറ്റു പിടിച്ചു എന്നത് മാത്രമാണ് സംഭവിച്ചത്. അത്തിക്കാട്ട് സുബൈര്‍ ഒരു ലോകം പണിതിട്ടുണ്ട്. സക്കാത്തിന്റെ പ്രാധാന്യം കുറച്ച് കാണുന്ന, കുടുംബബന്ധങ്ങള്‍ക്കും, സാമൂഹ്യ ബന്ധങ്ങള്‍ക്കും വലിയ വില കല്പിക്കാത്ത, അയല്‍പക്കങ്ങള്‍തമ്മില്‍ കാര്യമായ അടുപ്പമില്ലാത്ത, മനുഷ്യബന്ധത്തിന്റെ എല്ലാ ഇഴയടുപ്പങ്ങളും നിരാകരിക്കുന്ന ഒരു സമൂഹത്തെ അവിടെ വളര്‍ത്തിയെടുക്കുന്നുണ്ട്. നവോഥാനപ്രസ്ഥാനത്തിന്റെ സകലമൂല്യങ്ങളെയും നിരാകരിക്കുകയും, പുഛിക്കുകയും ചെയ്യുന്ന അറുപിന്തിരിപ്പന്‍ സംഘം. അതൊരൂ ടെസ്റ്റ് ഡോസാണ്. അത്തിക്കാട് മോഡല്‍ പരീക്ഷണം എ പി വിഭാഗം മുജാഹിദുകള്‍ക്കിടയില്‍ വിജയിപ്പിക്കാനുള്ള ഏജന്റുമാരാണ് ഇപ്പോള്‍ ജിന്ന് വിഭാഗമായി എ പി പക്ഷത്ത് വളരുന്നത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും, പാലിയേറ്റിവ് കെയറും, മരുന്നു വിതരണവും ആവശ്യമില്ലെന്നും, ഫാമിലി സെല്‍ അച്ചടക്ക ലംഘനമാണെന്നും പറഞ്ഞവര്‍ നിലമ്പൂരില്‍ അത് പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. ആരെങ്കിലും രോഗിയായി കിടന്നാല്‍ ഇത്തിരി കരിഞ്ചീരകം നല്കുന്നതിനപ്പുറം യാതൊരു കാരുണ്യവും, ചികിത്സയും ആവശ്യമില്ലെന്ന് വരെ വാദിച്ചേക്കാവുന്ന കാടന്‍ സമൂഹമായിരിക്കും അത്.
സുബൈറിന്റെ ആശയങ്ങള്‍ തന്നെയാണ് ഇപ്പോള്‍ എ പി പക്ഷത്ത് ആഭ്യന്തരകലാപങ്ങളുടെ ദിശനിര്‍ണ്ണയിക്കുന്നതെന്ന് സംശയിക്കാവുന്നതാണ്.
കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഈജിപ്തിലെ ജമാലുദ്ദീന്‍ അഫ്ഗാനിയുടെയും, മുഹമ്മദ് അബ്ദുവിന്റെയും പരിഷ്കരണ യജ്ഞങ്ങളില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട പ്രസ്ഥാനമാണ്. ഈജിപ്തിലെ പരിഷ്കരണ സംരഭങ്ങളും, അത് ഉയര്‍ത്തിയ ചിന്തകളും കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഏതെങ്കിലും പ്രസ്ഥാനത്തിന്റെ ഫ്രാഞ്ചൈസി ആയല്ല പ്രവര്‍ത്തിക്കുന്നത്. സ്വന്തമായ നിലപാടുകളാണ് അതിനുള്ളത്. ഖുര്‍ആനും, പ്രവാചകാധ്യാപനങ്ങളും മാത്രമാണ് അതിന് പ്രമാണം. എന്നാല്‍ പഴയ ലാടവൈദ്യന്മാരെ പോലെ ചിലര്‍ ഇപ്പോള്‍ രംഗത്ത് ഇറങ്ങിയിട്ടുണ്ട്. കരിഞ്ചീരകഓയില്‍ കച്ചവടക്കാരാണവര്‍. കരിഞ്ചീരകഓയില്‍ ഏജന്‍സി പോലെ ഒന്നാണ് മുജാഹിദ് പ്രസ്ഥാനം എന്നും, യെമനീ ബദുക്കളുടെ കേരള ഏജന്‍സിയാണ് കെ എന്‍ എമ്മെന്നും വിചാരിച്ചുപോരുന്ന മുഴുവന്‍ ആളുകളെയും പുറന്തള്ളാനാവുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
സലഫി മന്‍ഹജിന്റെ പേരില്‍ ആരുമായാണ് അവിശുദ്ധകൂട്ടുകെട്ട് എന്നും, യെമനില്‍ നിന്ന് അത്തിക്കാട് വഴി കോഴിക്കോട് മുജാഹിദ് സെന്ററിലെത്തുന്ന കറുത്ത കരങ്ങളുടെ സ്പോണ്‍സര്‍മാര്‍ ആരാണെന്നും പറയേണ്ട ബാധ്യത സുബൈര്‍ മങ്കടക്ക് മാത്രമല്ല ഉള്ളത്, വര്‍ഷങ്ങളോളം സുബൈറിനെ കൊണ്ട് നടന്ന് ഐ എസ് എം പക്ഷത്തിനെതിരെ കരുക്കള്‍ നീക്കിയ എ പി അബ്ദുല്‍ഖാദര്‍ മൗലവിക്കുമുണ്ട്.
തുണീഷ്യയില്‍ ആരംഭിച്ച് സിറിയയില്‍ എത്തി നില്ക്കുന്ന മുല്ലപ്പൂ വിപ്ലവത്തോട് സമ്മിശ്രമായ പ്രതികരണം ആണ് അറബ് ലോകത്ത് ഉണ്ടായിട്ടുള്ളത്. ഈജിപ്തിലെയും, യെമനിലെയും, ലിബിയയിലെയും ജനാധിപത്യത്തിന്റെ തിരിച്ചുവരവില്‍ അറബികള്‍ ആനന്ദിക്കുന്നു. ഹുസ്നി മുബാറക് അധികാരഭ്രഷ്ടനായതിന് ശേഷമുള്ള ഈജിപ്തിന്റെ പരിണാമത്തില്‍ അറബ് ലോകം ആഹ്ലാദിക്കുകയാണ്. സിറിയയില്‍ അറബ് ലീഗ് നിലപാട് വിപ്ലവത്തിന് അനുകൂലമാണ്. ഖത്തര്‍ സിറിയയിലെ ബഷാറുല്‍ അസദിനെതിരെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. സിറിയയിലെ ജനകീയ വിപ്ലവത്തിന്റെ വിജയത്തിനായി അറബ്നാടുകളിലെ ജുമുഅ ഖുതുബകളില്‍ വരെ പ്രാര്‍ഥനകള്‍ നടക്കുന്നുണ്ട്. എന്നാല്‍ മുല്ലപ്പൂ വിപ്ലവത്തിനെതിരെ എ പി മുജാഹിദുകള്‍ സ്വീകരിച്ച നിലപാടിന്റെ കൂടി പ്രേരണകള്‍ യെമനീബാന്ധവത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ടോ എന്നതിന് അവര്‍ തന്നെയാണ് ഉത്തരം പറയേണ്ടത്.
Saturday, December 31, 2011
നവോത്ഥാന പ്രസ്ഥാനം: അജന്‍ഡകളും ഹൈജാക്കുകളും

http://www.facebook.com/l.php?u=http%3A%2F%2Fvarthamanam.com%2Findex.php%2Fsundayspecial%2F3980-2011-12-10-17-09-08&h=8AQGLlhqRAQEEhwJY2lnfhEsWr21-txyILX6txfh71VJzgQ
ടി റിയാസ് മോന്
ഒരു സാമൂഹ്യപ്രസ്ഥാനം ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും സമൂഹത്തിലാണ് എന്ന തിരിച്ചറിവ് നഷ്ടപ്പെടുമ്പോള്‍ ആ പ്രസ്ഥാനത്തിന്റെ പ്രസക്തി നഷ്ടമാകുന്നു. അത് നാശത്തിലേക്കും തകര്‍ച്ചയിലേക്കും ചെന്നെത്തുന്നു. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ്പിനെ തുടര്‍ന്ന് അന്ധവിശ്വാസപ്രചാരണത്തില്‍ മുഴുകിയിരിക്കുന്ന എ പി അബ്ദുല്‍ഖാദിര്‍ മൗലവി നേതൃത്വംനല്കുന്ന വിഭാഗത്തില്‍ ഈയടുത്ത കാലത്തായി ഉണ്ടായിരിക്കുന്ന ആഭ്യന്തരകലാപങ്ങള്‍ ലക്ഷ്യബോധം നഷ്ടമായ ആള്‍ക്കൂട്ടത്തിന്റെ അനിവാര്യ പതനമാണ് കാണിക്കുന്നത്.
എ പി വിഭാഗം മുജാഹിദുകളിലെ ജിന്ന്- സിഹ്റ് വിഭാഗം തലശ്ശേരിയില്‍ സംഘടനാ തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ച വാര്‍ത്ത ഒരു സൂചന മാത്രമാണ്. സംസ്ഥാന നേതൃത്വത്തിന് കോടതിയും കള്ളക്കേസുകളും ശീലമാകുമ്പോള്‍ അണികളിലേക്കും ആ രോഗം ബാധിക്കും എന്നത് മാത്രമാണ് തലശ്ശേരി കേസ് നല്കുന്ന സന്ദേശം. തമ്മിലടിക്കുന്നതും, ചേരി തിരിയുന്നതും, തെറിവിളിക്കുന്നതും മതസംഘടനകള്‍ക്കിടയില്‍ ഒരു ശീലമായി വളരുന്നത് അപകടകരമാണ്. അത് മറന്നു പോകുന്നതിന്റെ അനിവാര്യ ദുരന്തങ്ങളാണ് മതസംഘടനകള്‍ക്കിടയില്‍ സംഭവിക്കുന്നത്.
പ്രവാചകനില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട് എന്ന് ഇസ്ലാം വ്യക്തമാക്കുന്നു. എന്നാല്‍ ഹദീസ് പണ്ഡിതന്മാരായി രംഗത്തെത്തിയ പലരോടും മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് എതിരാളികളും സ്വന്തക്കാരും ഇന്ന് അഭ്യര്‍ഥിക്കുകയാണ്. മാന്യമായ ഭാഷയും പെരുമാറ്റവും ഗുണകാംക്ഷയും മതനേതൃത്വങ്ങള്‍ക്കും, പ്രഭാഷകര്‍ക്കും നഷ്ടമാകുമ്പോള്‍ തകരുന്നത് സമുദായത്തിന്റെ കെട്ടുറപ്പും ഇമേജുമാണ്. മാന്യമായ ഭാഷ ഉപയോഗിക്കുന്നവര്‍ സമുദായ സംഘടനകളുടെ വേദികളില്‍ നിന്ന് അപ്രത്യക്ഷമാകുകയും, അലറിവിളിച്ച് പ്രസംഗിക്കുന്നവര്‍ക്കും, തെറിപ്പാട്ടുകാര്‍ക്കും മാര്‍ക്കറ്റ് വര്‍ധിക്കുകയും ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നത് സൗഹാര്‍ദ്ദവും, സാംസ്കാരിക നിലവാരവും കൊതിക്കുന്ന വിദ്യാസമ്പന്നരായ യുവതലമുറയുടെ പിന്തുണയാണെന്ന് മാത്രം മതനേതൃത്വങ്ങളെ ഓര്‍മ്മിപ്പിക്കേണ്ടി വരികയാണ്.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മുജാഹിദ് പ്രസ്ഥാനത്തിന്റെ ബാനറില്‍ എഴുന്നള്ളിക്കാന്‍ കെ കെ സകരിയ്യാ സ്വലാഹി പക്ഷം നടത്തുന്ന നീക്കങ്ങള്‍ കണ്ട് അവരുടെ പ്രസിഡന്റായ ടി പി അബ്ദുള്ളക്കോയ മദനി നമ്മള് തിരിച്ചുപോക്ക് ആരംഭിച്ചിരിക്കുന്നോ എന്ന് അണികളോട് പ്രസംഗമധ്യേ ചോദിക്കുകയുണ്ടായി. തിരിച്ചുപോക്ക് ആരംഭിച്ച് ഒരു ദശാബ്ദം പിന്നിട്ടതിന് ശേഷമാണ് ഈ ചോദ്യം ഉയരുന്നത്. ബിലാലിന്റെയും, അമ്മാറിന്റെയും കഥ പറയുന്ന, പതിതരായ ഒരു ജനതക്ക് ആത്മാഭിമാനം നല്കിയ ആദര്‍ശത്തിന്റെ അനന്തരാവകാശികള്‍ പാവങ്ങളുടെ ജീവല്‍പ്രശ്നങ്ങളില്‍ നിന്നും, സമുദായത്തിന്റെ അടിസ്ഥാനപരമായ ആവശ്യങ്ങളില്‍ നിന്നും മുഖം തിരിച്ചുകൊണ്ട് പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്കരിച്ചു തുടങ്ങിയപ്പോള്‍ തന്നെ പിന്തിരിഞ്ഞു നടക്കാന്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ ആ നടത്തം ഏതാണ്ട് പൂര്‍ണമായിട്ടുണ്ട്. ഇനി മുന്നോട്ട് പോകേണമോ എന്ന ചോദ്യമാണ് ഉയരുന്നത്.
ബുദ്ധിപരമായി ജീര്‍ണത ബാധിച്ചു കഴിഞ്ഞ ഒരു വിഭാഗത്തിന്റെ ആള്‍ക്കൂട്ടത്തിന് മുന്നില്‍ നിന്നാണ് അവരുടെ നേതാവ് ആത്മവിമര്‍ശനം നടത്തിയത്. ജീര്‍ണത ഏത് പ്രസ്ഥാനത്തെയും ബാധിക്കാം. അത് ഒരു പ്രസ്ഥാനത്തില്‍ നിന്ന് പകര്‍ച്ചവ്യാധിയായി മറ്റുള്ളവയിലേക്ക് പടരുകയും ചെയ്യും. ആയതിനാല്‍ ഏതെങ്കിലും പ്രസ്ഥാനത്തിന് എതിരെ ഉയരുന്ന ആരോപണങ്ങളെയും വിമര്‍ശങ്ങളെയും അത് സ്വന്തം പ്രസ്ഥാനത്തില്‍ എങ്ങനെ സ്വാധീനം ചെലുത്തും എന്ന് കൂടി ഇതര സംഘടനകള്‍ ആലോചിക്കേണ്ടതാണ്.
മതസംഘടനകളുടെ ജീര്‍ണതയുടെ സാമൂഹ്യപശ്ചാത്തലം എന്താണ്? മതസംഘടനകളില്‍ നിന്നും വന്‍തോതില്‍ അണികളുടെ കൊഴിഞ്ഞ് പോക്ക് നടക്കുന്ന ഇക്കാലത്ത് ആ ചോദ്യം ഏറെ പ്രസക്തമാണ്. മതസംഘടനകളില്‍ നിന്ന് മാത്രമല്ല രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഈ കൊഴിഞ്ഞ് പോക്ക് നടക്കുന്നുണ്ട്. വ്യക്തികള്‍ സാമൂഹ്യജീവിതം അവസാനിപ്പിക്കുന്നുവെന്നത് നേരാണ്. എന്നാല്‍ പുതിയ കാലത്ത് സാമൂഹ്യബോധം ഉള്ളവരെ പോലും ആകര്‍ഷിക്കാതിരിക്കാന്‍ മാത്രം സംഘടനകള്‍ സങ്കുചിതമാകുന്നുണ്ടോ എന്ന്, സ്ഥാപനവത്കരിക്കപ്പെടുന്നുണ്ടോ എന്ന്, ജനകീയജീവിതത്തിന്റെ തുടിപ്പുകളില്‍ നിന്ന് സ്വന്തം കൂടാരങ്ങളിലേക്ക് സംഘടനകള്‍ ചുരുങ്ങിപ്പോകുന്നുണ്ടോ എന്ന് ആത്മവിമര്‍ശനം നടത്താന്‍ സമയമായിട്ടുണ്ട്.
മതസംഘടനകളുടെ തകര്‍ച്ചയുടെ ആരംഭസൂചനകള്‍ വായിച്ചു തുടങ്ങേണ്ടത് പള്ളികളില്‍ നിന്നാണ്. പള്ളിക്കമ്മിറ്റികളില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ എന്തൊക്കെയാണ്? പള്ളി നടത്തിപ്പും, ശമ്പളവും മാത്രം ചര്‍ച്ച ചെയ്ത് പിരിയുകയാണ് യോഗങ്ങള്‍. നാട്ടിലെ പ്രമാണിമാരുടെ മടിശ്ശീലകള്‍ കൊണ്ട് പള്ളിനടത്തിപ്പ് മുന്നോട്ട് പോകുമ്പോള്‍ പാവങ്ങളുടെ പ്രശ്നം അവഗണിക്കപ്പെടുകയാണ്. രാവിലെ പാടത്തേക്കിറങ്ങുന്ന മുസ്ലിം സ്ത്രീകളുടെ ജീവിതവും, തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന മുസ്ലിം യുവതികളുടെ ചിത്രവും സമുദായനേതാക്കളുടെ മനസ്സില്‍ നിന്നും ഇല്ലാതെയായി. അവര്‍ കാറിന് കൂളിംഗ് ഗ്ലാസ് ഒട്ടിച്ച് സ്ത്രീകളെ അന്യപുരുഷന്മാരുടെ നോട്ടത്തില്‍ നിന്നും രക്ഷിക്കേണ്ടതിനെ കുറിച്ച് തഖ്വയുടെ സെഷനില്‍ പ്രസംഗിച്ചു.
പള്ളികളും മഹല്ലുകളും പിടിച്ചെടുക്കുന്നതിന് തന്ത്രങ്ങള്‍ മെനയുന്നവര്‍ക്ക് അതേ മഹല്ലിലെ കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നതിനെ കുറിച്ച് ആശങ്കയേതുമുണ്ടായില്ല. കുടുംബബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനെ കുറിച്ചും. വിവാഹവും ദാമ്പത്യവും ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് പ്രസംഗിക്കാനും പ്രവര്‍ത്തിക്കാനും ഉള്ള ആഹ്വാനങ്ങള്‍ ഒരു വേള സമ്പന്നരുടെ വിവാഹഖുത്ബകളിലേക്ക് മാത്രമായി ചുരുങ്ങി. പാവങ്ങള്‍ ഈ സമുദായത്തിന് പുറത്തെ അധകൃതരായി ഒതുക്കപ്പെട്ടു. അങ്ങനെ ആന പനിനീര് തളിക്കുന്ന, ഇവന്റ് മാനേജ്മെന്റുകള്‍ സദ്യ നടത്തുന്ന റിസോര്‍ട്ട് വിവാഹങ്ങളില്‍ ആസ്ഥാനപണ്ഡിതന്മാര് കാര്‍മികരായി. ഒടുവില്‍ നാലുമണി കല്യാണങ്ങളും, ഓലപ്പുരകളും നേതൃത്വം കാണാതെ പോയി. കടപ്പുറത്തെ വീട്ടില്‍ പോയി നികാഹ് നിര്‍വഹിച്ച് ആ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് ആദര്‍ശത്തെ ജീവിതം കൊണ്ട് സത്യപ്പെടുത്തിയ സ്വാത്തികന്മാരായ പണ്ഡിതന്മാരുടെ ഓര്‍മ്മകള്‍ പോലും ഇല്ലാതായി.
യഥാര്‍ഥ പ്രശ്നങ്ങളുടെ വേരുകള്‍ അവിടെയാണുള്ളത്. പണം കാര്യങ്ങള്‍ തീരുമാനിച്ചു തുടങ്ങി. നേതാക്കന്മാര് പണച്ചാക്കുകളോട് ആദരവ് പ്രകടിപ്പിച്ചു തുടങ്ങിയതും കാര്യങ്ങളുടെ ഗതിമാറ്റി. സമ്മേളനപ്പന്തലുകളില്‍ ദശലക്ഷങ്ങള്‍ ചെലവഴിച്ച് പെട്രോഡോളര്‍ ആര്‍ഭാടങ്ങള്‍ തീര്‍ത്തപ്പോള്‍ കണ്ണഞ്ചിപ്പോയി, അതിശയംകൂറിപ്പോയി. ലക്ഷക്കണക്കിന് രൂപയുടെ വാള്‍പോസ്റ്ററുകള്‍ ഓരോ സംഘടനയും കോഴിക്കോട്ടങ്ങാടിയില്‍ മാത്രം ഒട്ടിക്കുന്നുണ്ട്. 400 പേര് പങ്കെടുക്കുന്ന പരിപാടിക്കും നാലായിരം പോസ്റ്റര്‍ അടിക്കുന്നത് ശീലമായി പോയി. അങ്ങനെ എതിര്‍സംഘടനയെ പണത്തിന്റെ പളപളപ്പ് കാട്ടി പരാജയപ്പെടുത്തുന്നിടത്തേക്ക് കാര്യങ്ങള്‍ ഗതിമാറി.
അപ്പോള്‍ ഒരിക്കല്‍ പോലും കോഴിക്കോടിന്റെ പടിഞ്ഞാറെ ഭാഗത്ത് കുറെ പാവങ്ങള്‍ ഉണ്ടെന്ന് ആരും പറഞ്ഞു തന്നില്ല. അവരുടെ പ്രതിനിധികള്‍ ഒന്നും മതനേതൃത്വത്തിന്റെ ആഢ്യസഭയില്‍ കൗണ്‍സിലര്‍മാരായി വന്നില്ല.
പാവങ്ങള്‍ ബഹിഷ്കൃതരാകുകയും, സാമൂഹ്യബോധമുള്ളവര്‍ ഇറങ്ങിപ്പോകുകയോ, ഒതുക്കപ്പെടുകയോ ചെയ്തപ്പോള്‍ അവിടെ പകരം കയറിയിരുന്നത് ജനജീവിതവുമായി ബന്ധമില്ലാത്ത ഉപരിവര്‍ഗ്ഗമായിരുന്നു. അവര്‍ എപ്പോഴും ആലോചിക്കുക അന്യഗ്രഹജീവികളെ കുറിച്ചും, അദ്ഭുതജീവികളെ കുറിച്ചുമാണ്. അമേരിക്കന്‍ ഹോളിവുഡ് സിനിമകളുടെ തിരക്കഥയുമായി ഇതിന് വല്ലാത്ത സാമ്യമുണ്ട്. ഹോളിവുഡ് സിനിമകളില്‍ എപ്പോഴും അമാനുഷരും അന്യഗ്രഹജീവികളും വല്ലാതെ നിറഞ്ഞിരിക്കും. ശാസ്ത്രവും സാമൂഹ്യപഠനങ്ങളും ഇത്രയേറെ മുന്നോട്ട് പോയിട്ടും ഹോളിവുഡ് സിനിമകളില്‍ എന്തു കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ പ്രമേയമാകുന്നത് എന്ന് ചിന്തിക്കണം. അത്തരം സിനിമകള്‍ ഹിറ്റാകുന്നതിന്റെ അതേ മനശ്ശാസ്ത്രം തന്നെയാണ് കേരളത്തില്‍ ഒരു കൂട്ടം പണ്ഡിതവേഷധാരികള്‍ ജിന്നിനെ കുറിച്ചും, സിഹ്റിനെ കുറിച്ചും പറഞ്ഞ് ആള്‍ക്കൂട്ടത്തെ സൃഷ്ടിക്കുമ്പോളും ഉണ്ടാകുന്നത്. ഒരു ഹോളിവുഡ് സിനിമയുടെ അതേ ആസ്വാദനനിലവാരം ജിന്ന് സ്പെഷ്യലിസ്റ്റിന്റെ പ്രഭാഷണ സിഡികള്‍ക്കും ലഭിക്കുന്നു.
1990 കളോടെ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സജീവമായ ഒരു പദമാണ് നവയാഥാസ്ഥിതികത അഥവാ നിയോകണ്‍സര്‍വേറ്റിവിസം. നീതിരഹിതമായ കമ്പോളത്തോടുള്ള നിലപാടുകളും, കത്തോലിക്കാസഭയിലെ ആഭ്യന്തരശൈഥില്യങ്ങളുമെല്ലാം ചര്‍ച്ചയാകുന്ന ഒരു പ്രയോഗമാണ് നവയാഥാസ്ഥിതികത. ആധുനികതക്ക് ശേഷം അന്ധവിശ്വാസം വളര്‍ത്തുന്നവരെയും ഈ പദം കൊണ്ട് വിശേഷിപ്പിക്കാറുണ്ട്. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തില്‍ നിന്ന് വഴിമാറി സഞ്ചരിക്കുന്ന ഒരു വിഭാഗത്തെ നിയോകണ്‍സര്‍വേറ്റിവുകള്‍ അഥവാ നവയാഥാസ്ഥിതികര്‍ എന്ന് വിശേഷിപ്പിക്കുന്നതിന്റെ വിശാലമായ അര്‍ഥബന്ധങ്ങള്‍ കൂടി അന്വേഷിക്കുന്നത് കൗതുകമായിരിക്കും. പിശാചുമായും അദൃശ്യജീവികളുമായും ബന്ധപ്പെട്ട ചര്‍ച്ചകള്‍ കേരളത്തിലും ഇറക്കുമതിചെയ്തത് പ്രസ്ഥാനത്തെ വഴിതെറ്റിക്കാനുള്ള ബാഹ്യശക്തികളുടെ തീരുമാനഫലമായിരുന്നുവോ എന്ന് അപ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കും.
പ്രത്യയശാസ്ത്രരഹിതരായി സമ്പന്നതയില്‍ ജീവിക്കുന്നവര്‍ക്ക് മനുഷ്യന്റെ പ്രശ്നങ്ങളില്‍ താത്പര്യം ഇല്ലാതെയാകുകയും, അവര്‍ക്ക് ഭാവനകളില്‍ താത്പര്യം ഉണ്ടാകുകയും ചെയ്യുന്നു. അത്തരം ജനവിഭാഗത്തെ കൂടെ നിര്‍ത്താന്‍ സകാത്തിന്റെ പോരിശ പ്രസംഗിച്ചാല്‍ മതിയാകില്ല. അവര്‍ക്ക് ജിന്നും സിഹ്റും അദൃശ്യജീവികളുമായുള്ള സംസാരവും ഒക്കെ ഗവേഷണവിഷയങ്ങളാകും. ഹോളിവുഡ് സിനിമ കണ്ടിറങ്ങുന്ന നവപണ്ഡിതന് യാത്രക്കിടയില്‍ രണ്ടത്താണിയില്‍ നിന്ന് ഒരു ജിന്ന് ആകാശത്തേക്ക് പോകുന്നത് കാണുന്നത് സ്വാഭാവികമാണ്.
എന്നാല്‍ അനാഥരുടെയും അഗതികളുടെയും അവിവാഹിതകളുടെയും രോഗികളുടെയും വൃദ്ധരുടെയും പ്രശ്നങ്ങള്‍ക്ക് വില കല്പിച്ച ഒരു ഉത്തമസമൂഹത്തിന്റെ പിന്മുറക്ക് ഈ ചര്‍ച്ചകള്‍ അരോചകമാകണം. എന്നാല്‍ ആ ചര്‍ച്ചകളെ ആസ്വദിക്കുകയും യഥാര്‍ഥ ചര്‍ച്ചകളോട് മുഖം തിരിക്കുകയും ചെയ്തു എന്നതാണ് കേരളത്തിലെ ഒരു വിഭാഗം മുജാഹിദുകള്‍ക്കിടയില്‍ ഇപ്പോള്‍ ഉള്ള ആഭ്യന്തര ശൈഥില്യത്തിന്റെ പ്രധാന കാരണം. നവസമൂഹത്തിലേക്ക് അജന്‍ഡകള്‍ സെറ്റ് ചെയ്യാന്‍ പ്രാപ്തിയുള്ളവര്‍ നേതൃത്വത്തില്‍ ഇല്ലാതെയായതിന്റെ അനിവാര്യദുരന്തം കൂടിയാണത്.
എല്ലാവരും കണ്ണു തുറക്കേണ്ട സമയമാണിത്. പുതിയ കാലത്തോട് സംവദിക്കാനുള്ള മീഡിയകളും അജന്‍ഡകളും ഉണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ട ഘട്ടമാണിത്. അതിജീവനം കൊതിക്കുന്ന പ്രസ്ഥാനങ്ങള്‍ ഉണര്‍ന്നുനിന്നേ മതിയാകൂ

Friday, September 30, 2011
അമേരിക്കന്‍ അന്തിസത്കാരങ്ങളിലെ ജമാഅത്തുകാര്‍
ഫാസിസം തെറ്റിധാരണകള്‍ പരത്തുകയാണ് -6
അമേരിക്കന്‍ അന്തിസത്കാരങ്ങളിലെ ജമാഅത്തുകാര്‍
... ഉത്തര്‍പ്രദേശിലെ അസംഗഡിലെ ജാമിഅത്തുല്‍ ഫലാഹില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള ഈ മതകലാലയത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അതിഥികളായതിനെ കുറിച്ച് എന്തു പറയുന്നു? ജാമിഅത്തുല്‍ ഫലാഹ് പ്രിന്‍സിപ്പലും ജമാഅത്തെ ഇസ്ലാമി നേതാവുമായ ത്വാഹിര്‍ മദനി അമേരിക്കയില്‍ മൂന്നാഴ്ച നീണ്ടു നില്ക്കുന്ന സന്ദര്‍ശനമാണ് നടത്തിയത്.
2009 ഓഗസ്റ്റില്‍ ന്യൂഡല്‍ഹിയില്‍ അമേരിക്കന്‍ അംബാസഡര്‍ പങ്കെടുത്ത ഡിന്നറില്‍ ജമാഅത്തെ ഇസ്ലാമിയുടെ പ്രമുഖ നേതാവായ മുജ്തബാഫാറൂഖ് പങ്കെടുത്തിരുന്നു. ഡല്‍ഹിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത മുജ്തബാഫാറൂഖ് ഇപ്പോള്‍ ജമാഅത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റാണ്. ഇക്കാരണങ്ങളാല്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദിന് ഒരു അമേരിക്കന്‍ ചാരസംഘടനയുടെ നിറവും, മണവും ഉണ്ടെന്ന് ആരോപിച്ചാല്‍ നിഷേധിക്കാന്‍ കഴിയുമോ? കഴിഞ്ഞ മൂന്നാഴ്ചയായി മന്ത്രി ഡോ എം കെ മുനീറിനെ അമേരിക്കന്‍ ഏജന്റായി വിലയിരുത്താന്‍ മാധ്യമം ദിനപത്രം ഉപയോഗിച്ച മാനദണ്ഡങ്ങള്‍ അതു പോലെ സ്വീകരിച്ചാല്‍ ജമാഅത്തെ ഇസ്ലാമിയുടെ ക്രെഡിബിലിറ്റി പൂര്‍ണ്ണമായും ഇല്ലാതെയാകും. ഡോ. എം കെ മുനീര്‍ അമേരിക്കന്‍ സര്‍ക്കാറിന്റെ അതിഥിയായിട്ടില്ല എന്ന് കൂടി ഓര്‍ക്കണം. അമേരിക്ക സന്ദര്‍ശിച്ചവരും, അമേരിക്കന്‍ സര്‍ക്കാറിന്റെ പൊതൂപരിപാടികളില്‍ പങ്കെടുത്തവരും ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളെ സംഘടനയില്‍ നിന്ന് പുറത്താക്കിയിട്ടാണ് ജമാഅത്തെ ഇസ്ലാമി എം കെ മുനീറിന്റെ രാജി ആവശ്യപ്പെടുന്നതെങ്കില്‍ അതിന് മാന്യതയുണ്ടാകുമായിരുന്നു. അഖിലേന്ത്യാ ശൂറാ അംഗങ്ങള്‍ക്ക് ബാധകമാകാത്ത കാര്യങ്ങള്‍ മുനീറിന് മാത്രം ബാധകമാകുന്നത് എങ്ങനെയെന്ന് സോളിഡാരിറ്റി വിശദീകരിക്കണം. ജമാഅത്തെ ഇസ്ലാമി സ്ഥാപകന്‍ അബുല്‍ അഅ്ലാ മൗദൂദിയും അമേരിക്ക സന്ദര്‍ശിച്ചിട്ടുണ്ട്. മുനീര്‍ സാമ്രാജ്യത്വ ഏജന്റാണെങ്കില്‍ മൗദൂദി മുനീറിനെക്കാള്‍ വലിയ സാമ്രാജ്യത്വഭക്തനാണെന്ന് എഴുതാന്‍ ജമാഅത്ത് നേതൃത്വം മടിക്കേണ്ടതില്ല.
ഷാജഹാന് മാടമ്പാട്ടിന്റെ സുഹൃത്തായ കാരണത്താല്‍ ഡോ എം കെ മുനീര്‍ ചാരനാകും
എന്ന് വ്യാഖ്യാനിക്കുന്നവര്‍ ഇതേ ഷാജഹാന് മാധ്യമം ആഴ്ചപ്പതിപ്പില്‍ പംക്തി കൈകാര്യം ചെയ്തിരുന്നുവെന്നത് വിസ്മരിക്കരുത്. മാധ്യമത്തില്‍ എഴുതുമ്പോള്‍ ഷാജഹാന് ബുദ്ധിജീവിയാകുകയും, മുനീറിന്റെ സുഹൃത്താകുമ്പോള്‍ ചാരനാകുകയും ചെയ്യുന്നതിന്റെ കെമിസ്ട്രി കൂടി മാധ്യമവും, ജമാഅത്തെ ഇസ്ലാമിയും വിശദീകരിക്കണം. ആടിനെ പട്ടിയെന്ന് വിളിക്കുകയും, പിന്നീട് പേപ്പട്ടിയെന്ന് ആക്രോശിച്ച് തല്ലിക്കൊല്ലുകയും ചെയ്യുന്ന കാപട്യമാണ് ജമാഅത്തെ ഇസ്ലാമി പയറ്റുന്നത്. മതരാഷ്ട്രവാദത്തെ അംഗീകരിക്കുന്നില്ല എന്ന ഒറ്റക്കാരണം കൊണ്ട് ചിലരെ സാമ്രാജ്യത്വ ദല്ലാള്‍ എന്ന മുദ്രയടിക്കാനുള്ള അപലപനീയമായ നീക്കമാണ് നടത്തുന്നത്. യാതൊരു തെളിവുമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഫാസിസത്തിന്റെ രീതിയാണ്. ഗീബല്‍സിന്റെ ശിഷ്യപരമ്പരയെ മൗദൂദിയന്‍ പത്രങ്ങളില്‍ വംശനാശം വരാതെ സൂക്ഷിക്കുന്നുവെന്ന് മാത്രമാണ് ആരോപണങ്ങള്‍ മലയാളികളെ ബോധ്യപ്പെടുത്തുന്നത്.
സെപ്തംബര്‍ 21 ന് തേജസ് ദിനപത്രം വി എ കബീറിന്റെ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമുഖ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകനായ കബീര്‍ വിക്കിലീക്സ് രേഖകളുടെ അടിസ്ഥാനത്തില്‍ ചിലരെ അമേരിക്കന്‍ ചാരന് മുദ്രയടിക്കാനുള്ള നീക്കത്തിലുള്ള വിയോജിപ്പ് കത്തിലൂടെ പ്രകടിപ്പിക്കുന്നുണ്ട്. ഇസ്ലാമിക പ്രമാണങ്ങളോട് ഇത്തിരിയെങ്കിലും കടപ്പാടുള്ള ആരെങ്കിലും ഇനിയും ജമാഅത്തെ ഇസ്ലാമി ശൂറയില്‍ അവശേഷിക്കുന്നുണ്ട് എങ്കില്‍ സ്വന്തം ദിനപത്രത്തിന്റെയും, യുവജനസംഘടനയുടെയും നെറികേടുകള്‍ക്കെതിരെ രംഗത്ത് വരേണ്ടിയിരിക്കുന്നു.
അമേരിക്കന്‍ ജനതയോട് മിണ്ടരുതെന്നോ, അമേരിക്ക സന്ദര്‍ശിക്കരുതെന്നോ ഒരു മുസ്ലിം സംഘടനയും നിലപാട് എടുത്തിട്ടില്ല. അമേരിക്കയോടുള്ള മുസ്ലിം സമൂഹങ്ങളുടെ നിലപാട് ഇഷ്യൂകളുടെ അടിസ്ഥാനത്തിലാണ്. അധിനിവേശത്തിനും, സാമ്രാജ്യത്വകയ്യേറ്റങ്ങള്‍ക്കും എതിരെ സന്ധിയില്ലാ നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ സംവാദങ്ങളുടെ പ്രസക്തി ഇല്ലാതാകുന്നില്ല. മുസ്ലിം ലോകം ആശയവിനിമയത്തിന്റെ വാതിലുകളാണ് തുറന്നിടുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ സഊദി അറേബ്യ സന്ദര്‍ശിച്ചിട്ടുണ്ട്. അന്ന് സഊദിയില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായില്ലെന്ന് മാത്രമല്ല, ആഹ്ലാദത്തോടെയാണ് അറേബ്യ ഒബാമയെ സ്വീകരിച്ചത്. ഒബാമയുടെ അറേബ്യന്‍ സന്ദര്‍ശനത്തെയോ, സഊദി അറേബ്യയുടെ അമേരിക്കന്‍ നയതന്ത്രബന്ധത്തെയോ വിമര്‍ശിക്കാന്‍ മാധ്യമം ദിനപത്രം ഇതു വരെ ധീരത കാണിച്ചിട്ടില്ല. ഡല്‍ഹിയിലെ അമേരിക്കന്‍ ഓഫിസുകള്‍ക്ക് മുന്നില്‍ അമേരിക്കന്‍ ഗവണ്മെന്റിന്റെ രാഷ്ട്രീയ നയങ്ങളോടുള്ള വിയോജിപ്പ് അറിയിക്കാന്‍ ജമാഅത്ത് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിട്ടില്ല. ഡല്‍ഹിയിലെയും പരിസര പ്രദേശത്തെയും ജമാഅത്ത് കേന്ദ്രങ്ങള്‍ക്ക് മുട്ടുവിറക്കും എന്നത് തന്നെ കാരണം. ജമാഅത്തിന്റെ അമേരിക്കന്‍ നയത്തില്‍ വ്യക്തമായ ഇരട്ടത്താപ്പുണ്ടെന്ന് ചുരുക്കം.
ഡല്‍ഹിയിലെത്തിയാല്‍ ഓന്തിനെ പോലെ നിറം മാറുന്നവര്‍ കേരളത്തില്‍ അമേരിക്കന്‍ വിരുദ്ധരാകുന്നത് കൗതുകമുള്ള കാര്യം തന്നെയാണ്. മുല്ലപ്പൂ വിപ്ലവത്തിന് ശേഷം ഈജിപ്തിന്റെ നിയന്ത്രണം ഇഖ്വാനുല്‍ മുസ്ലിമീന് കൂടി പങ്കാളിത്തമുള്ളതാണ്. അമേരിക്കയുമായി നല്ല ബന്ധമാണ് ഇഖ്വാനുല്‍ മുസ്ലിമീന് ആഗ്രഹിക്കുന്നതെന്ന് ഈജിപ്ഷ്യന്‍ ഇഖ്വാന് നേതൃത്വം അറിയിച്ചിട്ടുണ്ട്. ഇഖ്വാന്റെ പ്രസ്താവനയെ എങ്ങനെയാണ് കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയും, പോപ്പുലര്‍ ഫ്രണ്ടും കാണുന്നത് എന്നറിയാന്‍ കൗതുകമുണ്ട്.
കേരളത്തിലെ മുസ്ലിം സംഘടനകളുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ അമേരിക്ക തത്രപ്പെടുന്നു എന്ന ആരോപണത്തിന് യാതൊരു തെളിവും ലഭ്യമായിട്ടില്ല. അമേരിക്കന്‍ ചാരസംഘടനയായ സി ഐ എ ഫലസ്തീന് പോരാളികളുടെ സംഘടനയായ ഹമാസില്‍ നുഴഞ്ഞു കയറിയിരുന്നു എന്ന വസ്തുത വെച്ച് കേരളത്തില്‍ നുഴഞ്ഞു കയറിയിട്ടുണ്ടാവും എന്ന് ഊഹിക്കുന്നതില്‍ അര്‍ഥമില്ല. കാരണം ലോകത്തെ സാമ്രാജ്യത്വ സൃഷ്ടിയും, യു എസിന്റെയും, യൂറോപ്യന്‍ യൂനിയന്റെയും കണ്ണിലുണ്ണിയുമായ ഇസ്രായേലിന് എതിരെയാണ് ഹമാസ് പോരാട്ടം നടത്തുന്നത്. ഹമാസിന്റെ പോരാട്ടം ചരിത്രപരവും, രാഷ്ട്രീയപരവും, വൈകാരികവുമായ മാനങ്ങളുള്ളതാണ്. അത് അമേരിക്കന്‍ താത്പര്യങ്ങളുമായി നേരിട്ട് ഏറ്റുമുട്ടുന്നതുമാണ്. അതിനാല്‍ സി ഐ എക്ക് കൂടുതല്‍ താത്പര്യങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. എണ്ണ ഉത്പാദന രാഷ്ട്രങ്ങള്‍ക്കും, പരിസ്ഥിതി വിഭവങ്ങള്‍ക്കും മേല്‍ ഒരു സാമ്രാജ്യത്വ കഴുകന് കണ്ണ് എപ്പോഴുമുണ്ടാകും. യുദ്ധത്തിനോ, സായുധ കലാപങ്ങള്‍ക്കോ സാധ്യതയുള്ള രാജ്യങ്ങളിലും, ജനവിഭാഗങ്ങളിലും ആയുധവില്പന നടത്തുന്ന രാജ്യങ്ങള്‍ എപ്പോഴും സൂക്ഷ്മ നിരീക്ഷണം നടത്തുകയും, കലാപസാധ്യതകളെ പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കേരളത്തില്‍ നിലവില്‍ അത്തരം സാഹചര്യങ്ങള്‍ ഇല്ല എന്നത് യാഥാര്‍ഥ്യമാണ്. മാത്രമല്ല, ഇന്ത്യയെന്ന ശക്തമായ രാഷ്ട്രത്തിനകത്ത്, കേരളം പോലെ ജനാധിപത്യ മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന വികസിത സമൂഹത്തില്‍ അത്തരം സാധ്യതകള്‍ കണ്ടെത്താന്‍ കഴിയില്ല എന്നും ഓര്‍ക്കണം. ഇന്ത്യയിലെ സി പി എം നേതൃത്വത്തെ അമേരിക്ക നിരീക്ഷിച്ചത് തന്നെ സി പി എമ്മിന് രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണം ഉള്ളതിനാലും, ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനം ഉള്ളതിനാലുമാണ്. ഇന്ത്യയുടെ വിദേശനയത്തില്‍ കാതലായ സ്വാധീനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്ന അധികാരശക്തിയായതിനാലാണ് സി പി എം നിരീക്ഷണ വിധേയമാകുന്നത്. ഈര്‍ക്കിള്‍ വലുപ്പമുള്ള ഇടത് സംഘടനകളെ അവഗണിക്കുന്നതും അതിനാലാണ്. ഉത്തര്‍പ്രദേശില്‍ നിന്ന് മായാവതി മുംബൈക്ക് ചെരുപ്പ് വാങ്ങാന്‍ വിമാനം പറത്തിയത് വികിലീക്സില്‍ വരാന്‍ കാരണം ആ വിമാനം അമേരിക്കന്‍ പൗരന്മാരെ ഇടിച്ചത് കൊണ്ടല്ല. മായാവതിക്ക് രാജ്യത്തിന്റെ നയരൂപീകരണത്തില്‍ പങ്കാളിയാകാന്‍ കരുത്തുണ്ട് എന്നത് കൊണ്ടാണ്. (കേരളത്തിലെ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ റിസള്‍ട്ട് അമേരിക്കയുടെ ചെന്നൈ കോണ്‍സുലേറ്റില്‍ എത്തിയിട്ടുണ്ടെങ്കില്‍ എന്‍ ഡി എഫിനെയും, ജമാഅത്തിനെയും നിരീക്ഷിക്കുന്നത് അവസാനിപ്പിക്കും. പേടിക്കേണ്ട. പൊന്നാനി ബ്രൗണ്‍ഷുഗര്‍ കേസ് ഐ ബി അന്വേഷിക്കുന്നുണ്ട്. അതു മാത്രമേ പേടിക്കാനുള്ളൂ)
ഇന്റര്‍നെറ്റിന്റെയും, കമ്യൂണിക്കേഷന്‍ ടെക്നോളജിയുടെയും വ്യാപനത്തിന് ശേഷം പബ്ലിക് റിലേഷന്‍ രംഗത്ത് സാമൂഹ്യ-രാഷ്ട്രീയ സംഘടനകളും, പ്രാദേശിക സര്‍ക്കാറുകളും ഐ ടിയുടെ സാധ്യത വ്യാപകമായി ഉപയോഗിക്കുകയാണ്. ലോകത്ത് എവിടെയിരുന്നും സമൂഹങ്ങളുടെ ചലനങ്ങള്‍ നിരീക്ഷിക്കാം എന്ന അവസ്ഥ. ഇംഗ്ലീഷ് വ്യവഹാര ഭാഷയാകുന്നതോടെ ഈ സാധ്യതകള്‍ അനുദിനം വര്‍ധിക്കുകയാണ്. കമ്യൂണിറ്റി നെറ്റ്വര്‍ക്കുകളായ ഫേസ്ബുക്ക്, ബ്ലോഗ്, ട്വിറ്റര്‍, ഓര്‍ക്കുട്ട് എന്നിവയിലൂടെ പൗരന്മാര് ഓരോ വിവരവും ഷെയര്‍ ചെയ്യുമ്പോള്‍ അത് നിരീക്ഷിക്കുന്നവര്‍ക്ക് പോലും അതത് സമൂഹത്തിന്റെ തുടിപ്പുകള്‍ അറിയാന്‍ സാധിക്കും. വിവര വിനിമയ സാധ്യതകള്‍ ഇത്ര കണ്ട് വികസിച്ച ഒരു കാലത്ത് രാജ്യത്തെ സുരക്ഷാ ഏജന്‍സികളെക്കാളും, പാര്‍ലമെന്റിനെക്കാളും, കോടതിയെക്കാളും വലിയ ആശങ്കയോടെ രാജ്യത്തെ രഹസ്യങ്ങള്‍ ചോരുന്നുവെന്ന് സംശയം വളര്‍ത്താനുള്ള തീവ്രവാദ സംഘടനകളുടെ നീക്കം ഒരു തരം മാനസിക രോഗമാണ്. ബ്രൗണ്‍ഷുഗര്‍ വില്പനക്കും, കുഴല്‍പണ ഇടപാടുകള്‍ക്കും വിവാദങ്ങള്‍ കൊണ്ട് മറയിടുക മാത്രമാണ് ഇത്തരക്കാരുടെ ലക്ഷ്യം. അതിന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കൂടി പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് സോളിഡാരിറ്റിയുടെ വിശ്വാസ്യതയാണ്.
കേരളത്തില്‍ ചില മതതീവ്രവാദസംഘടനകള്‍ നടത്തുന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന് എതിരായ പോരാട്ടമല്ലെന്നും, അത്തരം സംഘടനകള്‍ക്ക് സാമ്രാജ്യത്വവിരുദ്ധപോരാട്ടത്തില്‍ ആത്മാര്‍ഥതയില്ലെന്നും തിരിച്ചറിയേണ്ടതുണ്ട്.

Sunday, September 25, 2011
അമേരിക്കന്‍ ദാസ്യവേല തിരിഞ്ഞുകുത്തുന്നു
varthamanam 25/9/2011
2008 ഓഗസ്റ്റില്‍ ഡോ. മുഹമ്മദ് ഗിത്രീസ് അമേരിക്ക സന്ദര്‍ശിച്ചു. അമേരിക്കന്‍ സര്‍ക്കാറിന്റെ ഇന്റര്‍നാഷനല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമിന്റെ (ഐ വി എല്‍ പി) ഭാഗമായാണ് ഗിത്രീസ് അമേരിക്ക സന്ദര്‍ശിച്ചത്. ഡല്‍ഹി ജാമിഅ മില്ലിയ യൂനിവാഴ്സിറ്റിയില്‍ നിന്ന് പി എച്ച് ഡി നേടിയ ഗിത്രീസ് ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസില്‍ ട്രാന്സ്ലേറ്റര് ആയി ജോലി ചെയ്യുകയാണ്. ജാമിഅ മില്ലിയയ്യിലെ പഠനകാലത്തും ഒബ്ജക്ടീവ് സ്റ്റഡീസിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഗിത്രീസ്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ മന്‍സൂര്‍ ആലമും അമേരിക്ക സന്ദര്‍ശിച്ചിട്ടുണ്ട്.
1940 മുതല്‍ അമേരിക്കന്‍ സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് ഐ വി എല്‍ പി നടത്തുന്നുണ്ട്. ഏഴ് പതിറ്റാണ്ട് പിന്നിടുന്ന ഈ സന്ദര്‍ശന പരിപാടിയില്‍ ഇതു വരെ രണ്ട് ലക്ഷത്തോളം ആളുകളാണ് അമേരിക്ക സന്ദര്‍ശിച്ചിട്ടുള്ളത്. (ഇതില്‍ ഇന്ത്യന്‍ രാഷ്ട്രപതി പ്രതിഭാപാട്ടീലും ഉള്‍പ്പെടുന്നു.) അമേരിക്കന്‍ സര്‍ക്കാറിന്റെ അതിഥികളായി വാഷിംങ്ടണ്‍ സന്ദര്‍ശിച്ചവരെല്ലാം അമേരിക്കന്‍ ചാരന്മാരാണ് എന്ന കേരളത്തിലെ തീവ്രവാദ സംഘടനയുടെ ആരോപണത്തെ വാദത്തിനു വേണ്ടി അംഗീകരിച്ചു കൊണ്ട് ചോദിക്കട്ടെ. ആ ചാരപ്പട്ടികയില്‍ അപ്പോള്‍ സ്വന്തക്കാരും ഏറെ ഉള്‍പ്പെടും, അല്ലേ?
...
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസിന്റെ അമേരിക്കന്‍ ബാന്ധവം ഇവിടെ അവസാനിക്കുന്നില്ല. ഇന്ത്യയില്‍ ഒബ്ജക്ടീവ് സ്റ്റഡീസ് വിതരണം ചെയ്യുന്ന ഒരു പുസ്തകം യു എസ് എയില്‍ നിന്ന് പ്രസിദ്ധീകരിച്ചതാണ്. ഇന്ത്യയില്‍ മുന്തിയ ഇനം പ്രസാധാനാലയങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല ഒബ്ജക്ടീവ് സ്റ്റഡീസ് അമേരിക്കന്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. അമേരിക്കയിലെ വിര്‍ജീനിയയിലെ ഹെറാന്‍ഡൊണിലെ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്ലാമിക് തോട്ട് പ്രസിദ്ധീകരിച്ച ഇസ്ലാമിയത്തുല്‍ മആരിഫ് എന്ന ജേര്‍ണല്‍ ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസില്‍ ലഭിക്കും. അമേരിക്കയോട് അനുരാഗാത്മകമായ ബന്ധം സ്ഥാപിക്കുന്നത് പരസ്യമാകുമ്പോളും പ്രൊഫ. പി കോയയെന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവാണ് ഒബ്ജക്ടീവ് സ്റ്റഡീസിന്റെ കേരള കോര്‍ഡിനേറ്റര്‍. സാമ്രാജ്യത്വത്തോട് അങ്ങേയറ്റം അനുരാഗമുള്ള ഒബ്ജക്ടീവ് സ്റ്റഡീസിന്റെ കേരള ഓഫിസ് കോഴിക്കോട് യൂത്ത് സെന്റിലാണ് പ്രവര്‍ത്തിക്കുന്നത്. മുന്‍ സിമി കേന്ദ്രമായ യൂത്ത് സെന്ററിന്റെ നിയന്ത്രണം ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ കയ്യിലാണ്.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസിന് അമേരിക്കന്‍ ബന്ധം ഉണ്ട് എന്നതിന്റെ പ്രധാന തെളിവുകളില്‍ ഒന്ന് 2004 നവംബര്‍ 27 അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷിന് അയച്ച കത്താണ്. ബുഷിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുന്ന കത്തില്‍ ബുഷിനെ ലോകത്തെ കരുത്തന് എന്നാണ് പുകഴ്ത്തുന്നത്. ബുഷ് അമേരിക്കന്‍ പ്രസിഡന്റായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ഡോ മുഹമ്മദ് മന്‍സൂര്‍ ആലം അയച്ച കത്തില്‍ അദ്ദേഹം അമേരിക്ക സന്ദര്‍ശിച്ചതും, ഒബ്ജക്ടീവ് സ്റ്റഡീസ് അമേരിക്കന്‍ ബുദ്ധിജീവികള്‍ക്ക് ആതിഥ്യം അരുളിയതും അനുസ്മരിക്കുന്നുണ്ട്. ജോര്‍ജ് ബുഷിനോട് നമ്മള് തമ്മില്‍ ബന്ധമുണ്ട് എന്ന് ചെയര്മാന് പറയുമ്പോള്‍ കേരള കോര്‍ഡിനേറ്റര്‍ ഒരു വിശദീകരണം നല്‍കണം. ഡോ മുഹമ്മദ് മന്‍സൂര്‍ ആലം അമേരിക്ക സന്ദര്‍ശിച്ചതിന്റെ രാഷ്ട്രീയവും ചര്‍ച്ച ചെയ്യേണ്ടതാണ്.2008 ഓഗസ്റ്റില്‍ ഡോ. മുഹമ്മദ് ഗിത്രീസ് അമേരിക്ക സന്ദര്‍ശിച്ചു. അമേരിക്കന്‍ സര്‍ക്കാറിന്റെ ഇന്റര്‍നാഷനല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമിന്റെ (ഐ വി എല്‍ പി) ഭാഗമായാണ് ഗിത്രീസ് അമേരിക്ക സന്ദര്‍ശിച്ചത്. ഡല്‍ഹി ജാമിഅ മില്ലിയ യൂനിവാഴ്സിറ്റിയില്‍ നിന്ന് പി എച്ച് ഡി നേടിയ ഗിത്രീസ് ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസില്‍ ട്രാന്സ്ലേറ്റര് ആയി ജോലി ചെയ്യുകയാണ്. ജാമിഅ മില്ലിയയ്യിലെ പഠനകാലത്തും ഒബ്ജക്ടീവ് സ്റ്റഡീസിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഗിത്രീസ്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ മന്‍സൂര്‍ ആലമും അമേരിക്ക സന്ദര്‍ശിച്ചിട്ടുണ്ട്.
...
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസിന് അമേരിക്കന്‍ ബന്ധം ഉണ്ട് എന്നതിന്റെ പ്രധാന തെളിവുകളില്‍ ഒന്ന് 2004 നവംബര്‍ 27 അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷിന് അയച്ച കത്താണ്. ബുഷിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുന്ന കത്തില്‍ ബുഷിനെ ലോകത്തെ കരുത്തന് എന്നാണ് പുകഴ്ത്തുന്നത്. ബുഷ് അമേരിക്കന്‍ പ്രസിഡന്റായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ഡോ മുഹമ്മദ് മന്‍സൂര്‍ ആലം അയച്ച കത്തില്‍ അദ്ദേഹം അമേരിക്ക സന്ദര്‍ശിച്ചതും, ഒബ്ജക്ടീവ് സ്റ്റഡീസ് അമേരിക്കന്‍ ബുദ്ധിജീവികള്‍ക്ക് ആതിഥ്യം അരുളിയതും അനുസ്മരിക്കുന്നുണ്ട്. ജോര്‍ജ് ബുഷിനോട് നമ്മള് തമ്മില്‍ ബന്ധമുണ്ട് എന്ന് ചെയര്മാന് പറയുമ്പോള്‍ കേരള കോര്‍ഡിനേറ്റര്‍ ഒരു വിശദീകരണം നല്‍കണം. ഡോ മുഹമ്മദ് മന്‍സൂര്‍ ആലം അമേരിക്ക സന്ദര്‍ശിച്ചതിന്റെ രാഷ്ട്രീയവും ചര്‍ച്ച ചെയ്യേണ്ടതാണ്.
ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്ലാമിക് തോട്ട് ( ഐ ഐ ഐ ടി) എന്ന അമേരിക്കന്‍ സ്ഥാപനം ഒരു സാമ്രാജ്യത്വ വിരുദ്ധ സര്‍ക്കാര്‍ വിരുദ്ധ സംരഭം ആയിരിക്കുമെന്ന് കണക്കുകൂട്ടലില്‍ അവരുടെ വെബ്സൈറ്റില്‍ കയറിയപ്പോള്‍ ആകെ ഒരു കണ്ഫ്യൂഷന്. അമേരിക്കന്‍ മുസ്ലിംകളെയും, അമേരിക്കന്‍ ഗവണ്മെന്റിനെയും പൊതു നന്മക്ക് വേണ്ടി ഒരുമിപ്പിക്കുന്നതില്‍ പങ്കു വഹിക്കുന്ന സംഘടനകളില്‍ ഒന്നാണ് ഐ ഐ ഐ ടി. മിഷിഗണ്‍ സര്‍വകലാശാലയിലെയും നോട്ടര്‍ഡാം, ഹൊവാര്‍ഡ്, ജോര്‍ജ്മാസണ്‍ യൂനിവാഴ്സിറ്റികളിലെയും പ്രൊഫസര്‍മാരാണ് ഐ ഐ ഐ ടിയുടെ സംഘാടകര്‍. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസിനെ അമേരിക്കയിലെ ഐ ഐ ഐ ടിയുടെ അഫിലിയേറ്റഡ് സംഘടനയായി അംഗീകരിച്ചിട്ടുണ്ട്.
ഇസ്ലാമിക ചിന്തകളുടെ പുനരുഥാനത്തിനും, അറിവിന്റെ ഇസ്ലാമിക വത്കരണത്തിനുമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് ഐ ഐ ഐ ടി അവകാശപ്പെടുന്നത്. എങ്കിലും അമേരിക്കന്‍ സര്‍ക്കാറുമായി സഹവര്‍ത്വിത്തത്തിലുള്ള അമേരിക്കന്‍ ഐക്യനാടുകളിലെ സംഘടനയുമായി ബന്ധം സ്ഥാപിക്കാന്‍ പാടുണ്ടോ എന്നതിന് വ്യക്തമായ വിശദീകരണം നല്‍കണം. അമേരിക്ക സന്ദര്‍ശിക്കുന്നതും, അമേരിക്കന്‍ ഉദ്യോഗസ്ഥരെ സ്വന്തം ആസ്ഥാനത്ത് സ്വീകരിക്കുന്നതും, അമേരിക്കയിലെ ഒരു സംഘടനയില്‍ അഫിലിയേറ്റ് ചെയ്യുന്നതും, അവിടെ നിന്ന് ഫണ്ട് സ്വീകരിക്കുന്നതും, ജോര്‍ജ് ബുഷിനെ അഭിനന്ദിക്കുന്നതും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസ് ആകുമ്പോള്‍ സത്കര്‍മ്മമാകുന്നു. ഒബ്ജക്ടീവ് സ്റ്റഡീസ് ചെയര്മാന് കോഴിക്കോട്ട് ദിനപത്രത്തിന് പ്രകാശനത്തിനെത്തുന്നു. അമേരിക്ക സന്ദര്‍ശിക്കുന്നു. അപ്പോള്‍ അമേരിക്കന്‍ ദാസ്യവേലയുടെ മാനദണ്ഡങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ പോപ്പുലര്‍ഫ്രണ്ട് ഏറെ വിയര്‍ക്കേണ്ടി വരും. അമേരിക്കയെ എതിര്‍ക്കുന്നതാണ് പോപ്പുലര്‍ ഫ്രണ്ട് ചെയ്ത് അപരാധം എന്ന അവകാശം സ്ഥാപിച്ചെടുക്കാന്‍ ഇപ്പോള്‍ കളിക്കുന്ന സര്‍ക്കസുകള്‍ മതിയാവില്ല.
വിക്കിലീക്സ് വെളിപ്പെടുത്തലുകളെ തുടര്‍ന്ന് കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ദിനപത്രം ഉയര്‍ത്തിയ അനാവശ്യവിവാദം കേരളമുസ്ലിംകളുടെ അജണ്ടകളുടെ വഴി തിരിച്ചു വിടാനുള്ളതാണ്. അതില്‍ കയറി പിടിച്ച് ജമാഅത്തെ ഇസ്ലാമിയും, അതിന്റെ പ്രസിദ്ധീകരണവും വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ മെനക്കെടുന്നത് പഴയ സഹയാത്രികരോടുള്ള കടപ്പാട് കൊണ്ട് മാത്രമല്ല, ആദര്‍ശപ്പൊരുത്തം കൊണ്ട് കൂടിയാണ്. എം കെ മുനീറിനെതിരെ പ്രക്ഷോഭം നടത്തുമെന്നാണ് ജമാഅത്തെ ഇസ്ലാമി യുവജന വിഭാഗമായ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കന്‍ സര്‍ക്കാറിന്റെ ആതിഥേയത്വം സ്വീകരിച്ച ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ എമ്പാടുമുണ്ട്. ഇന്ത്യയിലെ ജമാഅത്തെ ഇസ്ലാമി സ്ഥാപനങ്ങളില്‍ അമേരിക്കന്‍ പ്രതിനിധികള്‍ സന്ദര്‍ശനം നടത്തിയതിന് നിരവധി തെളിവുകളുമുണ്ട്. സ്വന്തം നേതാക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പ്രക്ഷോഭം നടത്തിയതിന് ശേഷമേ മുനീറിനെതിരെ പ്രക്ഷോഭം നടത്താന്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന് ധാര്‍മ്മികാവകാശമുള്ളൂ. അമേരിക്ക സന്ദര്‍ശിച്ചവരും, അമേരിക്കന്‍ സര്‍ക്കാറിന്റെ പൊതൂപരിപാടികളില്‍ പങ്കെടുത്തവരും ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളെ സംഘടനയില്‍ നിന്ന് പുറത്താക്കിയിട്ടാണ് ജമാഅത്തെ ഇസ്ലാമി എം കെ മുനീറിന്റെ രാജി ആവശ്യപ്പെടുന്നതെങ്കില്‍ അതിന് മാന്യതയുണ്ടാകുമായിരുന്നു. അഖിലേന്ത്യാ ശൂറാ അംഗങ്ങള്‍ക്ക് ബാധകമാകാത്ത കാര്യങ്ങള്‍ മുനീറിന് മാത്രം ബാധകമാകുന്നത് എങ്ങനെയെന്ന് സോളിഡാരിറ്റി വിശദീകരിക്കണം

Tuesday, September 20, 2011
സംഘ്പരിവാറിന് ഏതു രഹസ്യമാണ് ചോര്‍ത്തിക്കൊടുക്കുന്നത്?
വര്‍ത്തമാനം 17 /9 /2011
ഫാസിസം തെറ്റിദ്ധാരണകള്‍ പരത്തുകയാണ്-4
സംഘ്പരിവാറിന് ഏതു രഹസ്യമാണ് ചോര്‍ത്തിക്കൊടുക്കുന്നത്?
കേരളത്തിലെ മുസ്ലിം സംഘടനകളുടെ പണി എന്താണ്? പള്ളികള്‍, മദ്രസകള്‍ എന്നിവയുടെ നടത്തിപ്പാണ് അവരുടെ പ്രധാന പണി എന്നാണ് ഇത്ര കാലം മനസ്സിലാക്കിയത്. മതപ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുക, സംഘടനാ മുഖപത്രങ്ങള്‍ പ്രസിദ്ധീകരിക്കുക എന്നിവയും പ്രധാന പരിപാടികളില്‍ ഉള്‍പ്പെടുന്നു. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ എണ്ണാനാകും. ഈ പരിപാടികളുടെ പ്രധാന പ്രത്യേകത ഇവ സംഘടിപ്പിക്കുന്നതില്‍ യാതൊരു നിഗൂഢതയും ഇല്ലെന്നാണ്.
മദ്രസാകമ്മിറ്റി യോഗം നടക്കുമ്പോള്‍ ഇതര മതവിശ്വാസിയായ സഹോദരന് കയറിവന്നാല്‍ പോലും യാതൊരു ബുദ്ധിമുട്ടും തോന്നാത്ത വിധം സുതാര്യമായ അജണ്ടകള്‍. ചോര്‍ത്തിയെടുക്കാന്‍ മാത്രമുള്ള രഹസ്യങ്ങളൊന്നും കേരളത്തിലെ മുസ്ലിം സംഘടനകളില്‍ ഉള്ളതായി ഇതു വരെ തോന്നിയിട്ടില്ല. എന്നാല്‍ കേരളത്തിലെ മുസ്ലിം സംഘടനകള്‍ക്ക് ചില രഹസ്യ അജണ്ടകള്‍ ഉണ്ടെന്നും, അവ ചോര്‍ന്നു ലഭിക്കാന്‍ ഇന്റലിജന്‍സ് ബ്യൂറോകള്‍ തത്രപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും തെറ്റിധരിപ്പിക്കുകയാണ് 2011 സെപ്തംബര്‍ 13 ന് ഇറങ്ങിയ മാധ്യമം ദിനപത്രം. സി ദാവൂദ് എഴുതിയ മുസ്ലിം ലീഗ്: മതേതര പ്രതിഛായയും മനോവീര്യവും എന്ന ലേഖനം കേരളത്തിലെ മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ രഹസ്യങ്ങള്‍ അമേരിക്ക അറിയുന്നതിലുള്ള വല്ലാത്ത ഉത്കണ്ഠയും പങ്കു വെക്കുന്നുണ്ട്.
മുനീര്‍ അമേരിക്കക്ക് കുഞ്ഞാലിക്കുട്ടിയെ ഒറ്റുകൊടുക്കുന്നതില്‍ ജമാഅത്തെ ഇസ്ലാമിയുടെ ആശങ്കകള്‍ തന്നെയാകണം സോളിഡാരിറ്റി നേതാവായ സി ദാവൂദിന്റെ ഉറക്കം കളയുന്നത്. വിക്കിലീക്സുമായി ബന്ധപ്പെട്ട് മുസ്ലിം മത രാഷ്ട്രീയ രംഗങ്ങളില്‍ വിവാദമുണ്ടാക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട് നീക്കം വേണ്ടത്ര ക്ലച്ച് പിടിച്ചിട്ടില്ല. പോപ്പുലര്‍ ഫ്രണ്ടിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള ജമാഅത്തെ ഇസ്ലാമിയുടെ നീക്കങ്ങള്‍ക്ക് മുമ്പ് അവര്‍ വിശദീകരിക്കേണ്ട മൗലികമായ ചില സംശയങ്ങള്‍ ഉണ്ട്. ഒന്നാമതായി വിക്കിലീക്സ് അമേരിക്കക്ക് അകത്ത് രൂപപ്പെട്ട പ്രതിഭാസമാണ്. ആരാണ് വിക്കിലീക്സിന്റെ സ്പോണ്‍സര്‍മാര്‍ എന്നതിന് ഇതു വരെ ഉത്തരം ലഭിച്ചിട്ടില്ല.
ഏതായാലും വിക്കിലീക്സ് കമ്യൂണിസ്റ്റുകളുടെയോ, ഇസ്ലാമിസ്റ്റുകളുടെയോ, സോഷ്യലിസ്റ്റുകളുടെയോ സൃഷ്ടിയല്ല എന്ന് ഇപ്പോള്‍ പറയാനാകും. രണ്ടാമതായി വിക്കിലീക്സ് വെളിപ്പെടുത്തലുകള്‍ അവസാനിച്ചിട്ടില്ല. അത് തുടര്‍ന്നു കൊണ്ടിരിക്കും. വിക്കിലീക്സിന്റെ ക്ലൈമാക്സ് എന്താകുമെന്നും ഇപ്പോള്‍ പ്രവചിക്കാനാകില്ല. വിക്കിലീക്സിന്റെ വേരുകള്‍ പാശ്ചാത്യ ലോകത്ത് തന്നെയാണുള്ളത്. വിക്കിലീക്സ് രേഖകള്‍ക്ക് രേഖകള്‍ എന്നതിലപ്പുറം അവ ചോദ്യം ചെയ്യപ്പെടാനാവാത്ത സത്യങ്ങളാണെന്ന് പറയാനും നിര്‍വാഹമില്ല.
മുസ്ലിം സംഘടനകളെ സംഘ്പരിവാറിനും, ഇന്റലിജന്‍സ് ബ്യൂറോയിലെ സംഘി ഗ്യാങ്ങുകള്‍ക്കും ഒറ്റിക്കൊടുക്കുന്ന പണിയാണ് മുനീര്‍ ഷാജിമാര്‍ എടുക്കുന്നതെന്ന മാധ്യമം ദിനപത്രത്തിന്റെ വിമര്‍ശം കൃത്യമായി വിലയിരുത്തേണ്ടത് തന്നെയാണ്. മുസ്ലിം ലീഗിനും, കേരളത്തിലെ മുസ്ലിം സംഘടനകള്‍ക്കും ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്ന തെറ്റിധാരണ പരുത്തുകയാണ് ഈ ലേഖനത്തെ ഉദ്ദേശ്യമെന്ന് ആദ്യമേ നിരീക്ഷിക്കാം.
എന്നാല്‍ സംഘ്പരിവാരത്തെ മുനീറും, ഷാജിയും സഹായിക്കുന്നുവെന്ന രീതിയിലുള്ള വിലയിരുത്തലുകള്‍ ഗൗരവത്തില്‍ തന്നെ കാണണം. മുസ്ലിം സമുദായത്തിന്റെ അഭിമാനം കളഞ്ഞുകുളിക്കുന്നവര്‍ ആരായാലും അവരെ തിരിച്ചറിയാന്‍ സമുദായം പ്രബുദ്ധത കാണിക്കണം എന്നതില്‍ സംശയമില്ല. എന്നാല്‍ മുനീറും, ഷാജിയും ഏതു തരത്തിലാണ് സംഘ്പരിവാറിനെ സഹായിക്കുന്നത് വിശദീകരിക്കാന്‍ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്. മുസ്ലിം ലീഗ് പാര്‍ട്ടി തന്നെ മുസ്ലിം ഉണര്‍വ്വുകളെ പൈശാചിക വത്കരിച്ച് സവര്‍ണ്ണ/ സംഘ്പരിവാര്‍ അജണ്ടകളോടൊപ്പം നില്‍ക്കുകയാണെന്ന ആരോപണവും തെളിയിക്കാന്‍ വിമര്‍ശകര്‍ക്ക് ബാധ്യതയുണ്ട്. കേരളത്തില്‍ ആര് എസ് എസ് വളരുന്നുണ്ടോ എന്നതാണ് ആദ്യത്തെ ചോദ്യം. മുനീറും, ഷാജിയും ആ വളര്‍ച്ചയെ സ്വാധീനിക്കുന്നുണ്ടോ എന്നതാണ് രണ്ടാമത്തെ ചോദ്യം. ഈ ചോദ്യങ്ങള്‍ക്ക് യാതൊരു മറുപടിയും ഇതു വരെ ജമാഅത്തെ ഇസ്ലാമിയോ, എന്‍ ഡി എഫോ നല്‍കിയിട്ടില്ല.
കേരളത്തില്‍ ആര് എസ് എസ് വളര്‍ന്നു എന്ന് പറയാനുള്ള മാനദണ്ഡം എന്താണ്? നിയമസഭയില്‍ എക്കൗണ്ട് തുടങ്ങിയോ? ഏതെങ്കിലും ഗ്രാമപഞ്ചായത്തിന്റെ ഭരണമെങ്കിലും ആര് എസ് എസോ, ബി ജെ പിയോ പിടിച്ചെടുത്തോ? ഇല്ലെന്നു മാത്രമല്ല, തകര്‍ച്ചയും, ആഭ്യന്തരസംഘര്‍ഷങ്ങളും ആര് എസ് എസിനെ കേരളത്തില്‍ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. ആര് എസ് എസ് ഏറ്റവും ശക്തമായി വളരേണ്ടിയിരുന്നത് മലപ്പുറം ജില്ലയിലാണ്. എന്നാല്‍ മലപ്പുറത്ത് ലീഗിന്റെ ദലിത് വിഭാഗമായ ദലിത് ലീഗിനുള്ള അത്ര പോലും കരുത്ത് ബി ജെ പിക്കില്ല. മുസ്ലിം ലീഗിലേക്ക് ആകര്‍ഷിക്കപ്പെടുന്ന അത്ര പോലും ഹിന്ദുക്കള്‍ ബി ജെ പിയിലേക്ക് ആകര്ഷിക്കപ്പെടുന്നില്ല. എസ് ഡി പി ഐ പോലെയുള്ള ഉണര്‍വ്വുകള്‍ ഉള്ളിടത്താണ് ബി ജെ പിക്ക് ഇത്തിരിയെങ്കിലും ശക്തികൂടുന്നത്. കെ എം ഷാജി മത്സരിച്ച അഴീക്കോട് മണ്ഡലത്തില്‍ എസ് ഡി പി ഐ സജീവമായിരുന്നു. ആ മണ്ഡലത്തില്‍ ബി ജെ പിക്ക് വോട്ട് കൂടുകയാണ് ചെയ്തത്. ഷാജിയും കൂട്ടുകാരും ബി ജെ പിക്ക് വോട്ടു ചെയ്തുവെന്ന ആരോപണം ഏതായാലും ബുദ്ധിയുളളവര്‍ ഉന്നയിക്കാനിടയില്ല. എസ് ഡി പി ഐയുടെയും, ജമാഅത്തെ ഇസ്ലാമിയുടെയും പ്രവര്‍ത്തനങ്ങള്‍ കാരണം അവിടെ ഹിന്ദുവോട്ട് ചെറിയ തോതില്‍ ബി ജെ പിയിലേക്കും പോയി എന്ന് മാത്രമാണ് അവിടെ സംഭവിച്ചത്.
മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ മനോവീര്യം തകരുന്നതിലുള്ള മുതലക്കണ്ണീരും മാധ്യമം ലേഖകന്‍ ഒഴുക്കുന്നുണ്ട്. മുസ്ലിം ലീഗിന് അധികാര പങ്കാളിത്തം ലഭിച്ച കാലം മുതലേ അഭിപ്രായങ്ങളും, അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട്. സീതിസാഹിബും, പോക്കര് സാഹിബും വ്യത്യസ്ത അഭിപ്രായങ്ങള്‍ പുലര്‍ത്തിയിരുന്നു. സി എച്ചിനെതിരെ മുസ്ലിം ലീഗില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എം എസ് എഫ് പോലും വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി എച്ചിനെതിരെ പരസ്യമായി അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. അന്നൊന്നും മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ന്നിട്ടില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുകയും, നിലനില്ക്കുകയും ചെയ്യുന്നത് ജനാധിപത്യം നിലനില്‍ക്കുന്നുവെന്നതിന്റെ മാത്രം സൂചനയാണ്. അണികളുടെ രാഷ്ട്രീയ ധാരണ കുറയുകയും, കൂടുകയും ചെയ്ത സാഹചര്യങ്ങളെ മുസ്ലിം ലീഗ് അഭിമുഖീകരിച്ചിട്ടുണ്ട്.
കെ എം ഷാജിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കെ എം ഷാജി തന്നെയാണ് മറുപടി പറയേണ്ടത്. അതിനാല്‍ ഷാജിയുടെ വാക്കുകള്‍ ഇക്കാര്യത്തില്‍ ഇങ്ങനെ വായിക്കാം:
“ ഷാജിയുടെ പ്രഥമ ദൗത്യം എന്‍ ഡി എഫിനെയും, ജമാഅത്തെ ഇസ്ലാമിയെയും എതിര്‍ക്കുക എന്നത് തന്നെയാണ്. രാജ്യത്തിനും, സമുദായത്തിനും ദോഷം വരുത്തുന്ന ഏതിനെയും എതിര്‍ക്കുക എന്നത് ജിഹാദിന്റെ ഭാഗമാണ്. സ്വന്തം സമുദായത്തിനകത്ത് നിന്നാണ് അത്തരം നീക്കങ്ങള്‍ ഉണ്ടാകുന്നത് എങ്കില്‍ അതിനെതിരെയും ജിഹാദ് നടത്തണം. സ്വന്തം സമുദായത്തിനകത്തെ തെറ്റായ പ്രവണതകളെ എതിര്‍ക്കാതെ മറ്റൊരു സമുദായത്തിലെ തെറ്റായ പ്രവണതകളെ എതിര്‍ക്കുന്നതില്‍ അര്‍ഥമില്ല. മുസ്ലിം തീവ്രവാദത്തെ എതിര്‍ക്കാതെ ആര് എസ് എസിനെ എതിര്‍ക്കുന്നതിന്റെ ക്രെഡിബിലിറ്റി എന്താണ്? സമുദായത്തിനും രാജ്യത്തിനും അപകടം വരുത്തുന്ന പോപ്പുലര്‍ ഫ്രണ്ടിനെയും, ആര് എസ് എസിനെയും എതിര്‍ക്കപ്പെടണം. ക്രിമിനല്‍ ഇമേജുള്ള സംഘടനകളാണ് ജമാഅത്തെ ഇസ്ലാമിയും, പോപ്പുലര്‍ ഫ്രണ്ടും. എന്നാല്‍ മുസ്ലിംലീഗിന് അത്തരം ഇമേജ് ഇല്ല. മുസ്ലിം ലീഗിനെ കൂടി ആ ക്രിമിനല്‍ ഇമേജുള്ള ആ കൂട്ടായ്മയിലേക്ക് വലിച്ചിഴക്കാനാണ് അവര്‍ ശ്രമിക്കുന്നത്.” ഷാജി പറയുന്നു.
ഷാജിയുടെ വാക്കുകള്‍ ഇവിടെ എടുത്തു ചേര്‍ത്തിട്ടുള്ളത് ചില മലയാള പത്രങ്ങള്‍ ഫാസിസത്തിന്റെ രീതി ശാസ്ത്രം ഉപയോഗിച്ചു തുടങ്ങിയ സാഹചര്യത്തിലാണ്. നിരന്തരമായ നുണപ്രചരണങ്ങള്‍ നടത്തുകയും, തങ്ങള്‍ ക്രൂശിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ആളുകള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതിരിക്കുകയും ചെയ്യുന്ന രണ്ടാം കിട മാധ്യമപ്രവര്ത്തനത്തിനിടക്ക് ഇങ്ങനെ കൂടി ചിലത് ഓര്‍മ്മിപ്പിക്കേണ്ടി വരുന്നതില്‍ സങ്കടമുണ്ട്.
കണ്ണൂരില്‍ ഗണേഷോത്സവത്തില്‍ ഷാജി പങ്കെടുക്കുന്നുവെന്ന വിവാദം ഉയര്‍ത്തി കൊണ്ടുവരാനും പോപ്പുലര്‍ ഫ്രണ്ട് ഇതിനിടയില്‍ ശ്രമിച്ചിരുന്നു. കെ എം ഷാജി എം എല്‍ എക്കെതിരെ ആസൂത്രിതമായ നീക്കങ്ങളാണ് അവര്‍ നടത്തി കൊണ്ടിരിക്കുന്നത്. കെ എം ഷാജിക്ക് ക്ഷേത്രകമ്മിറ്റികളുടെ പരിപാടികളില്‍ പങ്കെടുക്കാന്‍ ജമാഅത്തെ ഇസ്ലാമിയുടെയോ, എന്‍ ഡി എഫിന്റെ അനുമതി ആവശ്യമില്ല. മുസ്ലിം പള്ളികളില്‍ നടക്കുന്ന പരിപാടികള്‍ എന്‍ ഡി എഫ് പരിപാടി അല്ലാത്തതു പോലെ തന്നെ ക്ഷേത്രങ്ങളില്‍ നടക്കുന്ന പരിപാടികള്‍ എല്ലാം ആര് എസ് എസ് പരിപാടികള്‍ അല്ല. പരസ്പരം അറിയാനും, തെറ്റിധാരണകള്‍ അകറ്റാനും ഉപകരിക്കുന്ന സന്ദര്‍ശനങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഭീതിദമായ വര്‍ത്തമാനം പറഞ്ഞ് മുസ്ലിംകളെ സംഘടിപ്പിക്കുകയെന്ന പഴയതന്ത്രമാണ്ചിലര് ഇപ്പോഴും നടത്താന്‍ ശ്രമിക്കുന്നത്. മുസ്ലിംകള് ഒരു ഭാഗത്ത് സംഘടിച്ച് കുഴപ്പമുണ്ടാക്കണമെന്ന ദുരുദ്ദേശ്യം ആര്‍ക്കുണ്ടെങ്കിലും അത് കേരളത്തില്‍ നടക്കാന്‍ പോകുന്നില്ല. അമ്പലക്കമ്മിറ്റിയുടെ പരിപാടിയില്‍ മുസ്ലിം നേതാക്കളും, പള്ളിക്കമ്മിറ്റിയുടെ പരിപാടിയില്‍ ഹിന്ദുസമുദായത്തില്‍ പെട്ടവരും തുടര്‍ന്നും പങ്കെടുക്കുന്നതായിരിക്കും. അത് കേരളത്തിന്റെ പാരമ്പര്യമാണ്

Thursday, September 15, 2011
മുനീറിനെതിരെ നിഴല്‍ യുദ്ധം നടത്തുന്നു
ഫേസ്ബുക്കില്‍ എസ് ഡി പി ഐ കേരളം എന്ന ഒരു ഗ്രൂപ്പ് ഉണ്ട്. 10000ത്തിലധികം ആളുകള്‍ അംഗങ്ങളായ ആ ഗ്രൂപ്പില്‍ നടക്കുന്ന ഒരു ചര്‍ച്ച എസ് ഡി പി ഐ പാര്‍ട്ടി അകപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ ആഴം വെളിപ്പെടുത്താന്‍ പോന്നതാണെന്ന് നിരീക്ഷിക്കാം. സെപ്തംബര്‍ ആറിന് മുക്രീറകത്ത് മുസ്തഫ എന്നയാള്‍ ഇട്ട ഒരു ചോദ്യത്തിന് വന്ന ഉത്തരങ്ങള്‍ എസ് ഡി പി ഐ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ തനിനിറം വ്യക്തമാക്കാന്‍ ഉപകരിക്കും എന്ന് കരുതട്ടെ. എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പാമ്പുരുത്തിയില്‍ ഒരാളെ റമസാന്‍ മാസത്തില്‍ കാറില്‍ കയറ്റി പുഴയില്‍ കൊണ്ടു പോയി മര്‍ദ്ദിച്ചതിനെ കുറിച്ചുള്ള സംവാദമാണ് നടക്കുന്നത്. പാമ്പുരുത്തിയില്‍ ഉണ്ടായ അക്രമത്തില്‍ പ്രതിയായ എസ് ഡി പി ഐ പ്രവര്ത്തകന് റിമാന്റിലായിരുന്നു എന്നും ഫേയ്സ്ബുക്കില്‍ പറയുന്നു. പാലക്കാട്ട് മുമ്പ് അക്രമം നടത്തിയ ക്വട്ടേഷന്‍ സംഘത്തിലും മേപ്പടി സംഭവത്തിലെ ജിഹാദികള്‍ പ്രതികളായിരുന്നു എന്നും ഫേസ്ബുക്കില്‍ ഉണ്ട്. ജനുവരി 15ന് ഇറങ്ങിയ മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി പത്രങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത് ചൂണ്ടിക്കാട്ടിയാണ് മുസ്ലിം ലീഗ് അനുഭാവി ഈ വിഷയം ചര്‍ച്ച ചെയ്യുന്നത്. പാലക്കാട് ജില്ലയില്‍ നിന്ന് ഇന്നോവ കാറില്‍ ഒരാളെ തട്ടിക്കൊണ്ട് വരുന്നതിനിടക്ക് പിടിയിലായ പ്രതികളില്‍ ഒരാള്‍ തളിപ്പറമ്പ് മണ്ഡലം പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹിയും, മറ്റൊരാള്‍ കണ്ണൂര്‍ ജില്ലയിലെ പുതിയ തെരുവില്‍ സി പി എം പ്രവര്‍ത്തകനെ കൊന്ന കേസില്‍ പ്രതിയും ആണ്.
ഈ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുന്നവര്‍ക്ക് എസ് ഡി പി ഐയുടെ പ്രധാന പ്രവര്‍ത്തനങ്ങളെ കുറിച്ച് ഏതാണ്ട് ധാരണ കിട്ടും. തേജസ് പത്രത്തിന്റെ കണ്ണൂര്‍ ജില്ലയിലെ പ്രാദേശിക ലേഖകന്‍ ചെളിയില്‍ വീണ് ഉരുണ്ട് ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റായി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് നല്കി എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവിടെ ഉയര്‍ന്നു കാണുന്നത്. നേതൃത്വം നിഷേധിക്കുന്ന സംഭവങ്ങള്‍ ആവേശത്തിന് പുറത്ത് സാധുക്കളായ അണികള്‍ വിളിച്ചു പറയും എന്നതാണ് ഫേസ്ബുക്ക് പേജ് റഫര്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത്. മണ്ണാര്‍ക്കാട്ടെ അനിഷേധ്യനേതാവ് ചെമ്പംകുഴിയില് ഹാരിസ് ബ്രൗണ്‍ഷുഗര്‍ കള്ളക്കടത്തിന്റെ കേരളചീഫ് ആണെന്ന വിവരം പുറത്ത് വന്നപ്പോള്‍ നിഷേധിച്ച അബ്ദുല്‍മജീദ് ഫൈസിമാരുടെ തൊലിക്കട്ടി എന്തും നിഷേധിക്കുമെന്ന് അറിയാം.
കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഈ സംവാദത്തില്‍ പ്രധാനമായും എസ് ഡി പി ഐയെ എതിര്‍ക്കുന്നത് മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ്. മുസ്ലിം ലീഗിന് അകത്തേക്ക് എന്‍ ഡി എഫ് നുഴഞ്ഞുകയറാന്‍ ഏറെ ശ്രമം നടത്തിയത് ലീഗ് -സി പി എം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളിലായിരുന്നു. കണ്ണൂരായിരുന്നു അത്തരം തെറ്റായ പ്രവണതകളുടെ പ്രധാന കേന്ദ്രമായിരുന്നത്. അതേ കണ്ണൂരില്‍ മുസ്ലിം ലീഗ് - എസ് ഡി പി ഐ ബന്ധം ഉലയുന്നുവെന്ന് മാത്രമല്ല, പരസ്യമായ ശത്രുതയിലേക്കും കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് വേണം നിരീക്ഷിക്കാന്‍.
മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത കരുളായിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരെ വെട്ടിയ കേസില്‍ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലിസ് കേസെടുത്തതും, കല്പകഞ്ചേരിയില് യൂത്ത് ലീഗ് പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ എസ് ഡി പി ഐ പ്രവര്‍ത്തകനെതിരെ പോലിസ് കേസെടുത്തതും 2011 സെപ്തംബറില്‍ ആണ്. സി ജി ഉണ്ണിയെന്ന മുന്‍കോണ്‍ഗ്രസ് നേതാവ് എസ് ഡി പി ഐ സ്ഥാനാര്‍ഥിയായി കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിച്ച മണ്ഡലമാണ് നിലമ്പൂര്‍. എസ് ഡി പി ഐയുടെ നിലവാരം ഏറെ കാത്തുസൂക്ഷിക്കുന്ന കേന്ദ്രമെന്ന് നിലമ്പൂരിനെ നിരീക്ഷിക്കാം. സി ജി ഉണ്ണിയെ ഓര്‍മ്മയില്ലേ. കഴിഞ്ഞ യു ഡി എഫ് ഭരണത്തില്‍ വനപാലകര്‍ക്ക് വേണ്ടത് ചെയ്തു കൊടുത്തിരുന്ന ഉണ്ണി. ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം എന്ന ചൊല്ല് നിലമ്പൂരില്‍ കൂടുതല്‍ അന്വര്ഥമാകുകയാണ്. അഴിമതിരഹിതരാഷ്ട്രീയത്തിന്റെ പഴയമുത്താണ് ഉണ്ണി. എത്തേണ്ടത് എത്തേണ്ടിടത്ത് തന്നെ എത്തി എന്ന് ചുരുക്കം. അതിനിടക്ക് തൃശൂരില്‍ ഹോട്ടലിന്റെ ചില്ല് തകര്‍ക്കലും, അതേ ചൊല്ലിയുള്ള നാടന്‍ തല്ലുകളുമൊക്കെയായി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ തകര്ത്താടുന്നുണ്ട്.
പാലക്കാട് ജില്ലയിലെ അനങ്ങനടി പഞ്ചായത്തില്‍ മുസ്ലിം ലീഗ്- എസ് ഡി പി ഐ സംഘര്‍ഷത്തിന്റെ ദുരിതം മാറുന്നതേയുള്ളൂ. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ഭാഗത്ത് അനധികൃത മണലെടുപ്പിന്റെയും, മണല്‍മാഫിയകളുടെ വേര് ചെന്നെത്തുന്നത് മാഫിയാമുക്ത അഴിമുക്തരാഷ്ട്രീയത്തിന്റെ പ്രായോജകരില് തന്നെയാണ് എന്നത് ആശങ്കക്ക് വക നല്‍കുന്നുണ്ട്.
കണ്ണൂരിലും, പാലക്കാട്ടും, മലപ്പുറത്തുമൊക്കെ നാടന്തല്ലുകളും, നാറ്റക്കേസുകളും എമ്പാടുമുണ്ടാകുമ്പോള് അതില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനുള്ള പൊടിക്കൈകളാണ് തേജസ് ദിനപത്രം ഇപ്പോള്‍ പയറ്റുന്നത്.
സി എച്ച് മുഹമ്മദ് കോയ ഒരു രാജ്യസ്നേഹിയായിരുന്നു. എന്നാല്‍ മകന് മുനീര്‍ രാജ്യദ്രോഹിയാണ് എന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കുറച്ച് ദിവസമായി പ്രചരിപ്പിക്കുകയാണ്. വികിലീക്സ് എന്‍ ഡി എഫിന് വിദേശ പണം കിട്ടുന്നുവെന്ന് വെളിപ്പെടുത്തുകയും, തേജസ് ദിനപത്രത്തിന്റെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് ആശങ്കകള്‍ പങ്കുവെക്കുകയും ചെയ്തപ്പോളാണ് സി എച്ച് മുഹമ്മദ് കോയയെന്ന രാജ്യസ്നേഹിയെ കുറിച്ചും എം കെ മുനീര്‍ എന്ന രാജ്യദ്രോഹിയായ അമേരിക്കന്‍ ചാരനെകുറിച്ചും തേജസിന് വിവരം ലഭിച്ചത്. നാളിതു വരെയായി സി എച്ച് മുഹമ്മദ്കോയയെ കുറിച്ച് സിമിയോ, എന്‍ ഡി എഫോ നല്ലത് പറഞ്ഞതായി ആരും കേട്ടിട്ടില്ല. കേരള മുസല്‍മാന്റെ ഹൃദയക്കൊട്ടാരത്തിലെ കിരീടം വെക്കാത്ത സുല്‍ത്താനായിരുന്നു സി എച്ച് മുഹമ്മദ്കോയ. മകന് മുനീര്‍ കേരളജനതയുടെ ഹൃദയക്കൊട്ടാരത്തില് തന്നെയാണ് ഇന്നുമുള്ളത്. മുനീറിനെ അവിടെ നിന്ന് ഇറക്കിവിടാന്‍ ഉണ്ടയില്ലാ വെടികള്‍ കൊണ്ട് സാധിക്കുകയില്ല എന്ന് വിനീതമായി ഓര്‍മ്മിപ്പിക്കുകയാണ്.
സമുദായത്തിന്റെ ചലനങ്ങള്‍ അമേരിക്കക്ക് ഒറ്റിക്കൊടുക്കുന്നവരോട് തെരഞ്ഞെടുപ്പുകള്‍ 2011ഓട് കൂടി അവസാനിച്ചിട്ടില്ലെന്ന് നാസറുദ്ദീന്‍ എളമരം ഓര്‍മ്മപ്പെടുത്തുന്നുണ്ട്. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ പള്ളിപ്രം പ്രഭാകരന് അനുസ്മരണത്തിലാണ് നാസറുദ്ദീന്‍ ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയത്. സമുദായത്തിന്റെ മുകളില്‍ കയറിയിരുന്ന് അവരെ ഒറ്റിക്കൊടുക്കുന്ന ഖാന് ബഹദൂര്മാരെ തിരിച്ചറിയണം. ചരിത്രത്തില്‍ എപ്പോഴും ഇത്തരം ഖാന് ബഹദൂര്മാരുണ്ടായിരുന്നു. ഇപ്പോഴത് എം എല്‍ എയുടെയും മന്ത്രിയുടെയും ഒക്കെ വേഷത്തിലാണ്. സമുദായത്തെ ഒറ്റുകൊടുക്കുന്ന ഇത്തരക്കാരെ തിരിച്ചറിയണം. ഒറ്റിക്കൊടുത്താലും പിടിച്ച് കൊടുത്താലും ഈ പ്രസ്ഥാനം മുന്നോട്ടു തന്നെ പോകും. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ മുട്ടുകുത്തിച്ച പാരമ്പര്യമുള്ള പ്രപിതാക്കളുടെ പാരമ്പര്യമുള്ള നാം അമേരിക്കന്‍ സാമ്രാജ്യത്വത്തെ ഇന്ത്യന്‍ മണ്ണില്‍ അടിയറവ് പറയിപ്പിക്കുക തന്നെ ചെയ്യും. സാമ്രാജ്യത്വത്തോട് ഒരു ഒത്തുതീര്‍പ്പുമില്ല. അങ്ങനെ വേണ്ടി വന്നാല്‍ സന്തോഷപൂര്‍വ്വം മരണത്തെ പുല്കും.
നാസറുദ്ദീന്‍ എളമരം ഇങ്ങനെ ആവേശം കൊള്ളുന്നത് കാണുമ്പോള്‍ ചിരിയാണ് വരുന്നത്. ഒറ്റിക്കൊടുത്താലും പിടിച്ച് കൊടുത്താലും ഈ പ്രസ്ഥാനം മുന്നോട്ടു തന്നെ പോകും എന്ന വാക്കുകള്‍ പൊന്നാനിയില്‍ ബ്രൗണ്‍ഷുഗര്‍ ഒറ്റിക്കൊടുത്തവരോടുള്ള ഭീഷണിയാണോ എന്നൊരു സംശയം.
എം കെ മുനീറും, ഷാജിയും വോട്ട് തേടി ചെന്നിരുന്നു എന്ന ആരോപണത്തോട് കെ എം ഷാജി പ്രതികരിച്ചിരുന്നു. നല്ല ബാപ്പക്ക് പിറന്നവരാണെങ്കില് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം അത് തെളിയിക്കണമെന്നാണ് ഷാജി ആവശ്യപ്പെട്ടത്. ഉടന്‍ വന്നു പ്രതികരണം. ഷാജി റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണ് എന്ന്. എന്നാല്‍ കെ എം ഷാജിയെന്ന റിയല്‍ എസ്റ്റേറ്റ് മാഫിയ തലവനെ കുറിച്ച് ഒരു കഷണം തെളിവെങ്കിലും പോപ്പുലര്‍ ഫ്രണ്ട് ഹാജരാക്കണം. ഷാജിയും, മുനീറും കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് വിരുദ്ധമുന്നേറ്റത്തിന്റെ നേതാക്കളാണ്. യൂത്ത് ലീഗ് പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടത്തുന്ന ശക്തമായ നിലപാടുകളുടെ കൂടി പ്രത്യക്ഷഫലമാണ് ചിലയിടങ്ങളില്‍ നടക്കുന്ന ലീഗ്- എസ് ഡി പി ഐ സംഘട്ടനങ്ങള്‍. ലീഗിന്റെ മറവില്‍ ഗുണ്ടായിസം നടത്തുന്നവരെ ലീഗ് തിരിച്ചറിയുമ്പോള്‍ എന്‍ ഡി എഫ് ആശങ്കയിലാണ്. ഷാജിയെയും, മുനീറിനെയും ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള തന്ത്രമാണ് ഇപ്പോള്‍ പയറ്റുന്നത്. അമേരിക്കന്‍ കോണ്‍സുലേറ്റ് 2006ല്‍ അയച്ച സന്ദേശത്തില്‍ എം കെ മുനീറിന്റെ പേരിന്റെ കൂടെ പ്രൊട്ടക്ട് എന്ന് എഴുതിയതാണ് തേജസ് പത്രം ആഘോഷിക്കുന്നത്.
മലയാളത്തിലെ വലതുപക്ഷ ചാനലായ മനോരമന്യൂസ് മുതല്‍ കൈരളി പീപ്പിള്‍ വരെയും, മലയാളമനോരമ മുതല്‍ ദേശാഭിമാനി വരെയും മുനീറിനെ ക്രൂശിക്കുകയാണ്. സംരക്ഷിക്കേണ്ട ചന്ദ്രിക ദിനപത്രം പോലും പഴയ പത്രാധിപരുടെ മകന് നേരെ അമ്പുകള്‍ എയ്യുന്നത് അനുകമ്പയില്ലാതെ നോക്കി നില്‍ക്കുകയാണ്. കോഴിക്കോട്ട് ഒബാമയുടെ പട്ടാളം ഇറങ്ങി എം കെ മുനീറിനെ സംരക്ഷിക്കുമെന്ന് വിചാരിക്കുന്ന മന്ദബുദ്ധികളെയല്ലാതെ ആരെയാണ് തേജസ് ജല്പനങ്ങള് തൃപ്തിപ്പെടുത്തുക?

Thursday, September 8, 2011
ഫാസിസം തെറ്റിധാരണകള്‍ പരത്തുകയാണ് 2
സാമ്രാജ്യത്വം നടത്തുന്ന ഓരോ നയതന്ത്രഇടപാടും കൃത്യമായ ലക്ഷ്യത്തോടെയാണ്. അമേരിക്കന്‍ സാമ്രാജ്യത്വം നടത്തുന്ന അനീതിയുടെ ലോകവാഴ്ചകള്ക്ക് ആഗോള സമൂഹത്തിന്റെ അംഗീകാരം നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ അവ സ്ഥിരമായി നടത്തികൊണ്ടിരിക്കുന്നു. അമേരിക്കന്‍ കോണ്‍സുലേറ്റുകളുടെ ഈ സാംസ്കാരിക വിനിമയവും, പഠനയാത്രകളും അമേരിക്കയുടെ ഈ തന്ത്രത്തിന്റെ ഭാഗമാണ് എന്നതില്‍ സംശയമില്ല. അമേരിക്ക അപകടകാരിയല്ല എന്ന് അമേരിക്കന്‍ അനുകൂലികളെ കൊണ്ടും ശത്രുക്കളെ കൊണ്ടും നിരന്തരം പറയിപ്പിക്കാന്‍ അമേരിക്ക ശ്രമിച്ചു കൊണ്ടിരിക്കുന്നു. അമേരിക്കയുമായി നയതന്ത്രബന്ധം ഉള്ള രാജ്യങ്ങളിലെ രാഷട്രീയ -മത- സാമൂഹ്യ നേതൃത്വങ്ങളുമായി അമേരിക്ക നിരന്തരം ഇത്തരം സംവാദങ്ങള്‍ നടത്തുന്നുണ്ട്. അമേരിക്കയെ കുറിച്ച് ലോകം എങ്ങനെ ചിന്തിക്കുന്നുവെന്ന് അറിയാനുള്ള മികച്ച പബ്ലിക് റിലേഷന്‍ തന്ത്രം കൂടിയാണ് ഇത്തരം അന്താരാഷ്ട്ര സാംസ്കാരിക വിനിമയവും, യാത്രകളും എല്ലാം.
അമേരിക്ക മാത്രമല്ല, ലോകത്തെ ഒട്ടു മിക്ക വികസിത- വികസ്വര രാജ്യങ്ങളും ഖത്തറും, ഇന്ത്യയും, സഊദിയും ഇത്തരം സംരഭങ്ങള്‍ നടത്തുന്നുണ്ട്.
കാലിക്കറ്റ് സര്‍വകലാശാലയില്‍ പഠനം നടത്താന്‍ അഫ്ഗാന് വിദ്യാര്‍ഥികള്‍ എത്തുന്നുണ്ട്. ജര്‍മ്മനിയില്‍ പഠനം നടത്തുന്ന ഒരു ഈജിപ്ഷ്യന്‍ പെണ്‍കുട്ടി ഇന്ത്യയിലെത്തി പഠനം നടത്തുന്നുണ്ട്. ജുല്ത്തന് ഇബ്രാഹിം എന്ന ആ പെണ്‍കുട്ടി ഈജിപ്തിലെ രാഷ്ട്രീയത്തെ കുറിച്ച് എം എസ് എഫ് കാമ്പസ് കോണ്‍ഫറന്‍സില്‍ പ്രസംഗിച്ചിരുന്നു. വര്‍ത്തമാനം ദിനപത്രത്തിന്റെ ഒന്നാം പേജ് വാര്‍ത്തായിയിരുന്നു അത്.
ഇത്തരം സന്ദര്‍ശനങ്ങള്‍ ലോകത്ത് സ്ഥിരമായി നടക്കുന്നുണ്ട്. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബ്റഹ്മാന്‍ കിനാലൂര്‍ അമേരിക്ക സന്ദര്‍ശിച്ചത് ഉയര്‍ത്തി കാണിച്ച് ഇതാ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം അമേരിക്കന്‍ അനുകൂലികളാണ് എന്ന് പ്രചരിപ്പിക്കാനാണ് കേരളത്തിലെ മത തീവ്രവാദി സംഘടന ഇപ്പോള്‍ ശ്രമിക്കുന്നത്. കേരള മുസ്ലിംകള്ക്ക് സാമ്രാജ്യത്വത്തോടുള്ള എതിര്‍പ്പിന്റെ ദിശ തിരിച്ചു വിടാനും, അമേരിക്കന്‍ വിരോധത്തെ മുജാഹിദ് വിരോധമാക്കി പരിവര്‍ത്തിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
മുജീബ് റഹ്മാന് കിനാലൂര്‍ അമേരിക്ക സന്ദര്‍ശിക്കുകയും അതേ കുറിച്ചുള്ള സചിത്ര ഫീച്ചറുകള്‍ പുടവ മാസികയില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ വിവാദത്തിന് ഒരു പത്രം തുടക്കം കുറിക്കുമ്പോളും അദ്ദേഹം വിദേശത്താണ്. മുജീബ്റഹ്മാന്‍ കിനാലൂര്‍ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അതേ കുറിച്ചെല്ലാം എഴുതുകയും ചെയ്തിട്ടുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വം അനീതിയുടെ ലോകവാഴ്ച എന്ന പുസ്തകം എഴുതിയതും കിനാലൂരാണ്. യുവതയാണ് അത് പ്രസിദ്ധീകരിച്ചത്. നിഗൂഢതകളില്ലാത്ത യാത്രയാണ് പത്രപ്രവര്ത്തകന് കൂടിയായ മുജീബ് റഹ്മാന് കിനാലൂരിന്റെത് എന്ന് മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധിമാത്രം മതി. അമേരിക്കന്‍ മുസ്ലിം ജീവിതത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ മുജീബ്റഹ്മാന്റെ ലേഖനങ്ങളം പഠനങ്ങളും പങ്കു വഹിച്ചിട്ടുണ്ട്.
കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ആഗോള മുസ്ലിം ചലനങ്ങളെ നിരീക്ഷിക്കുകയും, ലോക സമൂഹവുമായി നിരന്തരം ബന്ധം സ്ഥാപിക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യപ്രസ്ഥാനമാണ്. യോജിപ്പുള്ളവരോടും, വിയോജിപ്പുള്ളവരോടും അത് സഹവര്‍ത്തിക്കുകയും, സംവദിക്കുകയും ചെയ്യാറുണ്ട്. ഫലസ്തീന് അനുകൂല ജാഥകള്‍ നടത്തുകയും, ഫോട്ടോ പ്രദര്‍ശനങ്ങള്‍ നടത്തുകയും, ഇന്ത്യയിലെ ഫലസ്തീന് അംബാസഡറെ മലപ്പുറത്തേക്ക് ക്ഷണിച്ച് മലയാളത്തിന്റെ ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കന്‍ മുസ്ലിം പണ്ഡിതനായ ജമാല്‍ ബദവിയെ വയനാട്ടില്‍ കൊണ്ട് വന്ന് മുജാഹിദുകള്‍ പ്രസംഗിപ്പിച്ചിട്ടുണ്ട്. ഇസ്ലാമിക് ഫെമിനിസം ചര്‍ച്ച ചെയ്യാന്‍ മാര്ഗോബദ്റാന് കോഴിക്കോട്ട് വന്നത് ഫറൂഖ് കോളെജിന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ്. അന്ന് ഇസ്ലാമിക് ഫെമിനിസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വര്‍ത്തമാനം ദിനപത്രം ഉള്‍പ്പെടെ മികച്ച കവറേജ് നല്‍കിയിട്ടുണ്ട്. ഇസ്ലാമിക് ഫെമിനിസവുമായി ഇസ്ലാമിക സമുഹത്തിന്റെ പക്ഷത്ത് നിന്ന് സംവദിക്കാനുള്ള ഊര്‍ജ്ജം മുജാഹിദ് പ്രസ്ഥാനത്തിന് കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ സംഭരിക്കാന്‍ സാധിച്ചുവെന്നതും ചെറിയ കാര്യമല്ല. ഇസ്ലാമിക് ബാങ്കിംങ് ഇപ്പോള്‍ കേരളത്തിലും പ്രധാന ചര്‍ച്ചയാണ്. ഇസ്ലാമിക് ബാങ്കിംഗുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സെമിനാറുകളിലും കേരളത്തിലെ മുജാഹിദ് നേതാക്കള്‍ പങ്കെടുത്തിട്ടുണ്ട്. ഇസ്ലാമിക് ബാങ്കിംഗ് നടപ്പാക്കുന്നതിനെ കുറിച്ചുള്ള കേന്ദ്രസര്‍ക്കാറിന്റെ പഠനസമിതികളില് ഐ എസ് എം മുന്‍സംസ്ഥാന പ്രസിഡന്റായിരുന്ന അബൂബക്കര്‍ കാരക്കുന്ന് പങ്കെടുത്തിരുന്നു. ശബാബില്‍ കാരക്കുന്ന് അതേ കുറിച്ച് ലേഖനങ്ങള്‍ എഴുതിയിരുന്നു. ഫാറൂഖ് റൗദത്തുല്‍ ഉലൂമാണ് ഇസ്ലാമിക് ബാങ്കിംഗില്‍ കേരളത്തില്‍ അന്താരാഷ്ട്ര വ്യക്തിത്വങ്ങളെ ഉള്‍ക്കൊള്ളിച്ച് ശില്പശാല നടത്തിയത്. (ഫാറൂഖ് കോളെജും, സ്ഥാപനങ്ങളും പൊളിച്ചു മാറ്റണം എന്ന് ആവശ്യം ഉയരാന്‍ ഇനി സാധ്യതയുണ്ട്).
അമേരിക്ക സന്ദര്‍ശിച്ചവര്‍ എല്ലാവരും അമേരിക്കന്‍ ഏജന്റുമാര്‍ ആകുന്നില്ല. അമേരിക്കന്‍ സര്‍ക്കാറിന്റെ ആതിഥേയത്വം സ്വീകരിച്ചവര്‍ എല്ലാവരും അമേരിക്കന്‍ ചാരന്മാരുമാകുന്നില്ല. ഇതെന്തു ന്യായീകരണം എന്നാകും പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ചോദിക്കുന്നത്. കൈരളി ചാനലില്‍ പ്രവര്‍ത്തിച്ചിരുന്ന എന്‍ പി ചെക്കുട്ടി തേജസ് പത്രത്തിന്റെ എക്സിക്യൂട്ടിവ് എഡിറ്ററായ കാരണത്താല്‍ ബുദ്ധിയുള്ളവരാരും ചെക്കുട്ടിയെ എന്‍ ഡി എഫുകാരനായി കണ്ടിട്ടില്ല. തേജസില്‍ ലേഖനമെഴുതിയത് കൊണ്ട് സിവിക് ചന്ദ്രന് ഇസ്ലാമിന്റെ അനുഭാവിയായി പോലും പൊതുസമൂഹത്തില്‍ ചിത്രീകരിക്കപ്പെട്ടിട്ടില്ല.
കുറച്ച് ദിവസങ്ങളായി വികിലീക്സ് വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന നിഴല്‍യുദ്ധം പോപ്പുലര്‍ ഫ്രണ്ടിന്റെ ചരിത്രമറിയുന്നവര്‍ക്ക് അദ്ഭുതം ഒന്നും സമ്മാനിക്കുന്നില്ല. വികിലീക്സ് വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ കഥകളാക്കുമ്പോള് ഒരു കാര്യം മാത്രം ഓര്‍ക്കണം. വികിലീക്സ് രേഖകള്‍ ഇപ്പോഴും വെബ്സൈറ്റില്‍ ലഭ്യമാണ്. അതിന്റെ വിവര്‍ത്തനം പൂര്‍ണ്ണമായി നല്കിയാല് സാമാന്യം ബുദ്ധിയുളളവര്ക്കൊക്കെ കാര്യത്തിന്റെ കിടപ്പ് പിടികിട്ടും.
അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് സംസാരിക്കുന്നവരൊക്കെ സാമ്രാജ്യത്വ നീരാളികളാണെന്ന വ്യാഖ്യാനം ഉഗ്രനായിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനോട് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സംസാരിച്ചിട്ടുണ്ട്. വി എസ് അച്യൂതാനന്ദന് സാമ്രാജ്യത്വ നീരാളിയാണോ? പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, ബഹാവുദ്ദീന്‍ നദ്വി കൂരിയാട് തുടങ്ങിയ മലയാളികള്‍ അമേരിക്ക സന്ദര്‍ശിച്ചത് അമേരിക്കന്‍ കോണ്‍സുലേറ്റ് ചെലവിലാണ്. അവരും അമേരിക്കന്‍ ചാരന്മാരാണ് എന്ന് പറയണം. എന്നാല്‍ അത്തരമൊരു വ്യാഖ്യാനം നല്‍കാതിരിക്കുകയും, എം കെ മുനീറും, ഹുസൈന് മടവൂരും മാത്രം സാമ്രാജ്യത്വത്തിന്റെ ആളുകളാകുകയും ചെയ്യുന്നതിന്റെ യുക്തി അവരാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വിമര്‍ശിക്കുന്നത് എന്നത് മാത്രമാണ്. ഞങ്ങളെ വിമര്‍ശിക്കുന്നവര്‍ സാമ്രാജ്യത്വ നീരാളികളാണ് എന്ന കുപ്രാചരണം കൊണ്ട് തീവ്രവാദ വിരുദ്ധരുടെ വായടക്കാം എന്ന് വിചാരിക്കുന്നത് മൗഢ്യമാണ്.
അമേരിക്ക സന്ദര്‍ശിച്ച പാണക്കാട് മുനവ്വറലി ശിഹാബ് ലിബിയയിലെ ഗദ്ദാഫി സര്‍ക്കാറിന്റെ അതിഥിയായി ട്രിപ്പോളിയും സന്ദര്‍ശിച്ചിട്ടുണ്ട്. അമേരിക്ക സന്ദര്ശിച്ചയാളെ ലിബിയയിലേക്ക് ക്ഷണിക്കുന്നതില്‍ ഗദ്ദാഫി സര്‍ക്കാറിന് അനൗചിത്യമൊന്നും തോന്നിയില്ല.
(തുടരും)

Tuesday, September 6, 2011
ഫാസിസം തെറ്റിധാരണകള്‍ പരത്തുകയാണ്
അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രധാന ജോലി എന്താണ്? ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന കേബിളുകള്‍ വായിച്ചാണ് അയാള്‍ നേരംകളയുന്നതെന്ന് നാട്ടിന്‍പുറത്തെ ചായമക്കാനികളിലിരുന്ന് വെടിപറയുന...്നവര്‍ ഇപ്പോള്‍ നിരീക്ഷിക്കുന്നുണ്ട്. വിക്കിലീക്സ് ഒരു മാതിരി നാലാളറിയുന്നവരുടെയൊക്കെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്. അതില്‍ പേരു വരാത്ത ചിലരൊക്കെ അമേരിക്കയോട് ഭയങ്കര ദേഷ്യത്തിലാണ്. ഞങ്ങളെയൊന്നും പേരു പരാമര്‍ശിക്കുക പോലും ചെയ്തില്ലല്ലോ എന്ന പരിഭവത്തിലാണവര്‍.
വിക്കിലീക്സ് പ്രസിദ്ധീകരിച്ച അമേരിക്കയുടെ ചെന്നൈ കോണ്‍സുലേറ്റ് അയച്ചു കൊടുത്ത റിപ്പോര്‍ട്ടുകളില്‍ കേരളത്തിലെ പ്രധാനപ്പെട്ട മുഴുവന്‍ രാഷ്ട്രീയ സംഘടനകളെയും പരാമര്‍ശിക്കുന്നുണ്ട്. എം കെ മുനീറും, രമേശ് ചെന്നിത്തലയും, എം എ ബേബിയും അതില്‍ നിന്ന് ഒഴിവല്ല. ഇംഗ്ലീഷ് അറിയാത്ത നേതാക്കളെയൊന്നും ഇന്റര്‍വ്യൂ ചെയ്തിട്ടില്ല. ഇന്റര്‍വ്യൂ നടത്തിയത് മലയാളത്തിലായിരുന്നു എന്നും ശ്രുതിയുണ്ട്. എന്തായാലും വികിലീക്സ് രേഖകളെ ചൊല്ലി കേരളത്തില്‍ ചില പുലിവാലുകള് ഉണ്ടായിട്ടുണ്ട്.
എന്നാല്‍ വികിലീക്സ് രേഖകളില്‍ അമേരിക്ക കേരളത്തില്‍ ഇടപെടലുകള്‍ നടത്തുന്നതായ സൂചനകള്‍ ഇല്ല. കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ മത നേതാക്കള്‍ അമേരിക്കയില്‍ നിന്ന് പണം പറ്റുന്നതായോ, അമേരിക്കന്‍ ഏജന്റായി പ്രവര്‍ത്തിക്കുന്നതായോ ഉള്ള സൂചനകളും ഇല്ല. അമേരിക്കന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ കേരളത്തിലെ പല പ്രമുഖരുമായും സംസാരിച്ചു. അവരൊന്നും അമേരിക്കയുടെ വിശ്വസ്തരാണ് എന്ന സൂചനകളും വികിലീക്സ് രേഖകളില്‍ ഇല്ല.
കേരളത്തിലെ മുസ്ലിം സാമൂഹ്യജീവിതവുമായി ബന്ധപ്പെട്ട രണ്ട് കേബിളുകളാണ് വികിലീക്സ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. കേരളത്തിലെ മുസ്ലിം സാമൂഹ്യജീവിതത്തെ ചുരുക്കിവിവരിക്കുന്ന രണ്ട് കേബിളുകള്‍. ഒന്ന് കേരളത്തിലെ മുസ്ലിം സാമുദായികതയെയും, രാഷ്ട്രീയത്തെയും കുറിച്ചാണ്. മറ്റൊന്ന് എന്‍ ഡി എഫിനെ കുറിച്ചുള്ളതാണ്.
വികിലീക്സ് രേഖകള്‍ ഉദ്ധരിച്ചു അമേരിക്കയെ വിമര്‍ശിക്കുകയായിരുന്നു 2007 മുതല്‍ 2011 ഓഗസ്റ്റ് 30 വരെ മലയാളം മാധ്യമങ്ങള്‍. വികിലീക്സില്‍ അമേരിക്കന്‍ വിരുദ്ധരായി പ്രഖ്യാപിച്ച മാധ്യമം, വര്‍ത്തമാനം, തേജസ്, സിറാജ്, ചന്ദ്രിക തുടങ്ങിയ മുസ്ലിം പത്രങ്ങള്‍ എല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു. എന്നാല്‍ ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് 2008ല്‍ തയ്യാറാക്കിയതും, 2011 ഓഗസ്റ്റ് 30ന് വികിലീക്സ് പുറത്തുവിട്ടതുമായ രേഖകള്‍ക്ക് ശേഷം മേപ്പടി മലയാള പത്രങ്ങളില്‍ ഒന്ന് അമേരിക്കന്‍ വിരോധം തത്കാലം മാറ്റിവെച്ച് എം കെ മുനീര്‍ വിരോധവും, മുജാഹിദ് വിരോധവും ആളിക്കത്തിക്കുകയാണ്. എന്‍ ഡി എഫിനെ കുറിച്ചുള്ള പരാമര്‍ശം വികിലീക്സില്‍ വന്നതു മുതല്‍ ചര്‍ച്ചകളുടെ ദിശ തിരിച്ചു കളയാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ ഗൗരവപൂര്‍വം കാണേണ്ടതാണ്.
യഥാര്‍ഥത്തില്‍ എന്താണ് വികിലീക്സ് രേഖകളില്‍ പറയുന്നത്. ഉത്തരകേരളത്തില്‍ വര്‍ധിച്ചു വരുന്ന എന്‍ ഡി എഫിന്റെ സ്വാധീനത്തെ കുറിച്ചുള്ള അന്വേഷണമാണത്. മാറാട് കലാപവും, അതില്‍ എന്‍ ഡി എഫിനുള്ള പങ്കും വിവിധ വ്യക്തികളെ ഉദ്ധരിച്ച് ചെന്നൈ അമേരിക്കന്‍ കോണ്‍സുലേറ്റ് വാഷിംങ്ടണിലേക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. കേരളത്തിലെ നമ്പര്‍ വണ്‍ എന്‍ ഡി എഫ് വിരുദ്ധനായ എം കെ മുനീറിനോടുള്ള സംഭാഷണവും അതില്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്. മുന്‍ സിമി പ്രവര്‍ത്തകരാണ് ഇപ്പോഴത്തെ എന്‍ ഡി എഫ് നേതാക്കള്‍. അവരുടെ പ്രവര്‍ത്തകര്‍ മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, സി പി എം പാര്‍ട്ടികളില്‍ നുഴഞ്ഞു കയറിയിട്ടുണ്ട് എന്നാണ് മുനീര്‍ പറഞ്ഞത്. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഞങ്ങളുണ്ട് എന്ന പഴയ എന്‍ ഡി എഫ് വാദം മുനീര്‍ സ്ഥീരികരിക്കുന്നു. വയനാട്ടില്‍ എന്‍ ഡി എഫിന് കാംപുകളുണ്ട് എന്നതാണ് മുനീറിന്റെ മറ്റൊരു വെളിപ്പെടുത്തല്‍. മനോരമയിലെ കെ അബൂബക്കര്‍, ദഹിന്ദുവിലെ മാധവന് നായര്‍, ഹുസൈന് മടവൂര്‍, അന്നത്തെ സിറ്റി പോലിസ് കമ്മീഷണര്‍ അനൂപ് ജോണ്‍ എന്നിവരുമായും അമേരിക്കന്‍ കോണ്‍സുലേറ്റ് ചര്‍ച്ച ചെയ്തത് എന്‍ ഡി എഫിനെ കുറിച്ച് മാത്രമാണ്. കേരളത്തിലെ എന്‍ ഡി എഫ് പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍തോതില്‍ വിദേശഫണ്ട് വരുന്നുണ്ട്. എന്‍ ഡി എഫ് അക്രമങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്, അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ പ്രസംഗിക്കുകയാണ് എന്നിവയാണ് വികിലീക്സ് രേഖകളിലെ അഭിപ്രായങ്ങളില്‍ നിന്ന് മനസിലാക്കേണ്ടത്.
2006ല്‍ തന്നെ എന്‍ ഡി എഫ് മുസ്ലിം ലീഗ് രാഷ്ട്രീയത്തെ ദുര്‍ബലമാക്കുന്നുവെന്ന് ധൈര്യസമേതം പറഞ്ഞ ആദരണീയനായ ഡോ. എം കെ മുനീറിനെ മുസ്ലിം ലീഗ് രാഷ്ട്രീയം ഭാവിയില്‍ നേരിടാനിരിക്കുന്ന വെല്ലുവിളികളെ കുറിച്ച് കൂടി കാഴ്ചപ്പാടുള്ള നേതാവായി കാണുന്നതിന് പകരം സാമ്രാജ്യത്വനീരാളി എന്ന് അധിക്ഷേപിക്കുമ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് മുനീറിനെ അത്ര കണ്ട് ഭയക്കുന്നുണ്ട് എന്ന് മാത്രമാണ് മനസ്സിലാക്കേണ്ടത്. എന്‍ ഡി എഫിന്റെ കള്ളക്കളികള്‍ നേരത്തെ മനസ്സിലാക്കിയ ആളാണ് മുനീര്‍.
2006 ഡിസംബറിലാണ് അമേരിക്കന്‍ കോണ്‍സുലേറ്റ് കേരള മുസ്ലിംകളെ കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. സദ്ദാംഹുസൈനെ തൂക്കിക്കൊല്ലാന്‍ തീരുമാനിച്ചതിന് ശേഷം കേരള സമൂഹത്തില്‍ ഉണ്ടായ വന്‍പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കേരളത്തിലെ മുസ്ലിം യൂവാക്കളുടെ വര്‍ധിച്ച തൊഴിലില്ലായ്മ, കുടിയേറ്റം, മുസ്ലിംരാഷ്ട്രീയം, മതസംഘടനകള്‍, കൊളോണിയല്‍ വിരുദ്ധപോരാട്ടങ്ങള്‍ എന്നിവയും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. പി ഡി പി, എന്‍ ഡി എഫ് സംഘടനകളുടെ അക്രമാധിഷ്ഠിത പ്രവര്‍ത്തനങ്ങളും റിപ്പോര്‍ട്ടില്‍ ചര്‍ച്ച ചെയ്യുന്നു. പി കെ കുഞ്ഞാലിക്കുട്ടി എന്‍ ഡി എഫിനെ സംരക്ഷിക്കുന്നുവെന്ന ഡോ എം കെ മുനീറിന്റെ ആരോപണവും കൂട്ടത്തിലുണ്ട്. നാദാപുരം, മാറാട് സംഭവങ്ങളും, കളമശ്ശേരി ബസ് കത്തിക്കല്‍ സംഭവവും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ ഡി എഫിന്റെ അമേരിക്കന്‍ വിരുദ്ധനിലപാടും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കേരളത്തിലെ ഒരു മുസ്ലിം സംഘടനാ നേതാവും പരസ്യമായി അമേരിക്കന്‍ അനുകൂല നിലപാട് സ്വീകരിക്കില്ലെന്ന് ഹുസൈന് മടവൂര്‍ പറഞ്ഞതായും, കേരളത്തിലെ മുഖ്യധാരമുസ്ലിം സംഘടനകള്‍ തീവ്രവാദത്തോട് അനുകൂല നിലപാട് സ്വീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ കയറിപിടിച്ചാണ് തേജസ് ദിനപത്രം ഹുസൈന് മടവൂരിനെതിരെ വാചകക്കസര്‍ത്തുകള്‍ നടത്തുന്നത്. കേരളത്തിലെ മുസ്ലിം സംഘടനകള്‍ തീവ്രവാദത്തിന് എതിരാണെന്ന് വിളിച്ചുപറയുന്നതില്‍ ഹുസൈന് മടവൂര്‍ എന്തിന് നാണിക്കണം?. കേരളമുസ്ലിംകള്‍ക്കിടയില്‍ തീവ്രവാദത്തിന്റെ വിത്ത് പാകാന്‍ 1992- 93 കാലത്ത് ശ്രമങ്ങള്‍ ഉണ്ടായപ്പോള്‍ അതിനെതിരെ കേരളമുസ്ലിംകളെ ബോധവത്കരിച്ച ഐ എസ് എമ്മിന്റെ സംസ്ഥാനപ്രസിഡന്റ് ആയിരുന്നു മടവൂര്‍. ആ നീക്കത്തിന് കേരള സമൂഹം നല്കിയ ഈ അംഗീകാരത്തെ ആരുടെ മുന്നിലും അഭിമാനപൂര്‍വ്വം അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് പോലിസിനെ പേടിച്ച് പുഴയില്‍ ചാടുന്നവരുടെ തിട്ടൂരം ആവശ്യമില്ല.
പരസ്യമായി അമേരിക്കയെ അനുകൂലിക്കില്ല എന്നു പറഞ്ഞതില്‍ നിന്നും രഹസ്യമായി മടവൂര്‍ വിഭാഗം അമേരിക്കയെ അനുകൂലിക്കുന്നു എന്ന് വായിക്കാന്‍ ശ്രമിക്കുന്നവര്‍ ചില കാര്യങ്ങള്‍ ബോധപൂര്‍വ്വം മറച്ചു വെക്കുകയാണ്.
സദ്ദാംഹുസൈന് വധത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട്ടും, മഞ്ചേരിയിലും ആയിരക്കണക്കിന് മുജാഹിദ് പ്രവര്‍ത്തകര്‍ വന്‍പ്രകടനങള്‍ നടത്തിയിരുന്നു. സദ്ദാം വധിക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഈ പ്രതിഷേധം. സ്ത്രീകളും, കുട്ടികളും ഉള്‍പ്പെടെ ഈ പ്രകടനങ്ങളിലും പൊതുയോഗങ്ങളിലും അണിനിരന്നും എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. കേരളത്തില്‍ സദ്ദാം രക്തസാക്ഷിയായതിന്റെ രണ്ടാം നാള് ബലിപെരുന്നാള്‍ ആയിരുന്നു. അന്നേ ദിവസം നൂറുകണക്കിന് ഈദ്ഗാഹുകളില് സദ്ദാംവിഷയത്തില്‍ കേരള മുസ്ലിംകളുടെ പ്രതിഷേധം അലയടിച്ചു. ലക്ഷക്കണക്കിന് മുസ്ലിം സഹോദരങ്ങളിലേക്ക് സാമ്രാജ്യത്വവിരുദ്ധ വികാരം പകര്‍ന്നു നല്‍കിയാണ് ആ വര്‍ഷം ഈദ്ഗാഹുകള്‍ പിരിഞ്ഞത്. കേരളത്തിലെ മുസ്ലിംകളും അല്ലാത്തവരും നടത്തിയ സദ്ദാം അനുകൂല പ്രകടനങ്ങള്‍ കേരളത്തെ തിക്രീത്തിനോട് അനുസ്മരിപ്പിച്ചു.
എന്നാല്‍ തൃശൂരില്‍ നടന്ന ഒരു ഇഫ്താര്‍ മീറ്റില്‍ പങ്കെടുത്തതാണ് സാമ്രാജ്യത്വദാസ്യത്തിന് ഉദാഹരണമായി വീണ്ടും തേജസ് ദിനപത്രം എഴുതുന്നത്. അമേരിക്കയോടുള്ള നിലപാടുകള്‍ ആ പരിപാടിയില്‍ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്. അമേരിക്കന്‍ കോണ്‍സുലേറ്റിന്റെ പരിപാടിയില്‍ ഡോ കെ കെ ഉസ്മാന് അവതരിപ്പിച്ച നിലപാടുകള്‍ ഐ എസ് എം മുഖപത്രമായ ശബാബില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
അമേരിക്ക സന്ദര്‍ശിച്ചവരെല്ലാം അമേരിക്കന്‍ ചാരന്മാനാരാണ് എന്ന രീതിയിലാണ് മുജാഹിദ് വിരുദ്ധഗീര്‍വാണങ്ങള്‍ മനസാക്ഷിയില്ലാത്ത പത്രം വെണ്ടക്ക നിരത്തുന്നത്. തേജസ് ദിനപത്രത്തിന് കൂടി ബന്ധമുള്ള ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഒബജ്കടീവ് സ്റ്റഡീസിന്റെ സ്ഥാപക പ്രമുഖനായ ഡോ മന്‍സൂര്‍ ആലം അമേരിക്കന്‍ കോണ്‍സുലേറ്റിന്റെ ചെലവില്‍ അമേരിക്ക സന്ദര്‍ശിച്ചിട്ടുണ്ട്. ഒരു അമേരിക്കന്‍ ഏജന്റിന്റെ സാന്നിദ്ധ്യം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസിന്റെ മുകളില്‍ ഉണ്ട് ആരോപിച്ചാല്‍ ഇല്ലെന്ന് തെളിയിക്കാന്‍ അതിന്റെ സംഘാടകര്‍ക്ക് ബാധ്യതയുണ്ട്. ഒബ്ജക്ടീവ് സ്റ്റഡീസിന്റെ പ്രമുഖന് തന്നെയാണ് തേജസ് പത്രാധിപര്‍ എന്നതിനാല്‍ ആ പത്രത്തിന് മുകളില്‍ അമേരിക്കന്‍ ബന്ധം ആരോപിച്ചാല്‍ എങ്ങനെയുണ്ടാവും? വിദേശഫണ്ടുകള്‍, ഹവാല പണം എന്നൊക്കെ വികിലീക്സ് ഇടക്കിടെ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ വിശേഷിച്ചും അങ്ങനെ ആരോപിക്കാന്‍ കഴിയും എന്ന് ആരും വിസ്മരിക്കരുത്.
ശത്രുക്കളുമായി സംവദിക്കുന്നതിലും, സംസാരിക്കുന്നതിലും യാതൊരു തെറ്റും മുജാഹിദുകള്‍ കണ്ടിട്ടില്ല. ആര് എസ് എസ് നേതാക്കളുമായും, എന്‍ ഡി എഫ് നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തും. ചര്‍ച്ചകള്‍ നടത്തിയാല്‍ തകരുന്ന തരം നിലപാടുകളല്ല ഉള്ളത്. ആത്മവിശ്വാസം നഷ്ടമായവരുടെ വേലത്തരങ്ങള്‍ കണ്ട് മാളത്തിലൊളിക്കാന് മാത്രം വിഢികളല്ല കേരളത്തിലെ സമുദായ സംഘടനകള്‍ എന്നും പോലിസിനെ കണ്ട് കിണറ്റില്‍ ചാടുന്നവരെയും, പുഴയില്‍ ചാടുന്നവരെയും ഓര്‍മ്മിപ്പിക്കുകയാണ്.

Monday, April 11, 2011
അങ്ങനെ ജമാഅത്തെ ഇസ്ലാമിയും രണ്ടായി, അല്ലേ?
ഹമീദ് വാണിമേല്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല. വലിയ മൈലേജ് എന്തായാലും ഹമീദിന്റെ രാജിക്ക് ലഭിച്ചിട്ടില്ല. ഹമീദിന്റെ രാജി കൊണ്ട് ജമാഅത്തെ ഇസ്ലാമി രണ്ടാകുമെന്ന് വിചാരിച്ചവര്‍ക്ക് തെറ്റി.
ഈ ലേഖകന്‍ ഇതു വരെ ജമാഅത്തെ ഇസ്ലാമിക്കാരനല്ല. മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയോട് തികഞ്ഞ വിയോജിപ്പ് പുലര്‍ത്തുകയും ചെയ്യുന്നു. 2003 മുതല്‍ 2010 വരെ ജമാഅത്ത് സാധ്യമാക്കിയ വളര്‍ച്ചയെ ഇത്തിരി അസഹിഷ്ണുതയോടെ നോക്കി കാണുകയും ചെയ്തിട്ടുണ്ട്. 2009 മുതല്‍ തന്നെ അതിന്റെ വളര്‍ച്ച മുരടിച്ചുണ്ടായിരുന്നു. 2010 പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ അതിന്റെ വളര്‍ച്ച പൂര്‍ണ്ണമാകുകയും ചെയ്തു. ഇനി ജമാഅത്തെ ഇസ്ലാമിക്ക് വളരാനാകുമോ എന്ന ചോദ്യത്തിന് എനിക്ക് ഉത്തരം പറയാനാകില്ല. വളരാന്‍ സാധ്യതയുണ്ട്. പക്ഷേ, അതിന് ധീരരായ നേതൃത്വം വേണം. ഭാവി കാത്തിരുന്ന് കാണാം.
ജമാഅത്തെ ഇസ്ലാമിയില്‍ ഒരു പിളര്‍പ്പ് ഉണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കാരണം ഇനിയുമൊരു മുസ്ലിം സംഘടനക്ക് കേരളത്തില്‍ സ്പേസ് ഇല്ല. പണ്ട് എല്‍ പി സ്കൂളില്‍ ഞാനിരുന്ന ബെഞ്ചില്‍ ആറുപേരുണ്ടായിരുന്നു. ചിലപ്പോള്‍ ഏഴു പേരുണ്ടാകും. സൈഡില്‍ ഇരിക്കുന്ന നിര്ഭാഗ്യവാന് തിക്കിലും, തിരക്കിലും പെട്ട് വീഴാന്‍ സാധ്യത ഏറെയായിരുന്നു. ജാഗ്രതയോടെ ഇരിക്കണം എന്നര്‍ഥം. ആ അവസ്ഥയിലാണ് ഇന്ന് മുസ്ലിം സംഘടനകള്‍. ഉള്ള സ്പേസില്‍ കുത്തിത്തിരക്കി ഇരിക്കുകയാണ്.
അപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ നയങ്ങളോട് വിയോജിപ്പുള്ളവര്‍ അകത്ത് സഹിച്ചിരിക്കണമോ? ആ ചോദ്യത്തിന് ഉത്തരം പറയും മുമ്പ് സഹിച്ചിരിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ പറയേണ്ട ഉത്തരം മറ്റൊന്നാണ്. അത് ഇസ്ലാമിന്റ അടിസ്ഥാന പ്രമാണം ഖുര്‍ആനാണ് എന്നതാണ്. തീര്‍ന്നില്ല. ഹദീസുമുണ്ട്. അപ്പോള്‍ ഒരു ചോദ്യം ഉയരും. ഇത് ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുന്നില്ലേ എന്ന്. ഉണ്ട്. പക്ഷേ, ഒരു കാര്യം കൂടി മനസ്സില്‍ ഉറപ്പിച്ച് നാവ് കൊണ്ട് വെളിവാക്കണം. അത് സയ്യിദ് അബുല്‍ അഅലാ മൗദൂദി എഴുതിയിത് പ്രമാണമായി അംഗീകരിക്കാന്‍ മുസ്ലിമിന് ബാധ്യത ഇല്ല എന്നതാണ്. അത് കൂടി അംഗീകരിച്ചാല്‍ പിന്നെ സൈ്വര്യമായി പ്രവര്‍ത്തിക്കാന്‍ വേറെ സംഘടനകള്‍ കേരളത്തിലുണ്ട്.
ഹമീദ് വാണിമേല്‍ ജമാഅത്തെ ഇസ്ലാമിയില്‍ നിന്ന് രാജി വെച്ച ഉടന്‍ അവരെ മുജാഹിദ് പ്രസ്ഥാനം വിളിച്ചിരുത്തി സത്കരിക്കണം എന്ന അര്‍ഥത്തില്‍ ഞാനൊരു കുറിപ്പ് എഴുതിയിരുന്നു. (ഐ എസ് എം വിഭാഗം അതിന് മുന്‍കൈ എടുക്കണം. എ പി വിഭാഗത്തിന് ദൂബൈ ശൈഖുമാരുടെ അനുമതി തേടേണ്ടി വരും. ഐ എസ് എമ്മിന് മര്‍ക്കസുദ്ദഅവയില്‍ യോഗം കൂടി തീരുമാനിച്ചാല്‍ മതിയല്ലോ.) പക്ഷേ, അതിന് വലിയ പ്രതികരണം ലഭിച്ചില്ല.
ഹമീദ് ഇപ്പോഴും അലയുകയാണ്. ഹമീദിനെ കൊണ്ട് വലിയ ഉപകാരം ഉണ്ടാകുകയില്ലെങ്കിലും, ഭാവിയില്‍ ജമാഅത്തില്‍ നിന്ന് ഇറങ്ങിപോരുന്നവര്ക്ക് മുജാഹിദ് പ്രസ്ഥാനത്തില്‍ വന്ന് ദീനീ പ്രവര്‍ത്തനം നടത്താന്‍ അത് പ്രേരണയാകും. ഇത്ര കാലം മുജാഹിദുകള്‍ ജമാഅത്ത് വിരുദ്ധ ലേഖനങ്ങള്‍ എഴുതിയതിനെക്കാള്‍ ശക്തമായ പ്രതികരണമായിരിക്കും ആ നീക്കത്തിന് ലഭിക്കുക.
ഇതിനിടെ ഫേസ്ബുക്കില്‍ ജമാഅത്ത് -മുജാഹിദ് സംവാദം വന്നു കണ്ടു. അര്ഥൂന്യമായ പല വാദങ്ങളും മുജാഹിദുകള്‍ അതില്‍ ഉദ്ധരിച്ചിരിക്കുന്നു. അതേ കുറിച്ച് ഈ വിനീതന് നടത്തിയ കമന്റുകള്‍ ഡിലീറ്റ് ചെയ്തു കളഞ്ഞു.
ജമാഅത്ത് മുജാഹിദ് സംവാദത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താഴെ പറയുന്നു.
1. നമ്മള് ജീവിക്കുന്നത് വര്‍ത്തമാന കാലത്താണ്. ഈ കാലത്തിന്റെ ഭാഷ ഉപയോഗിക്കുന്നത് സംവാദത്തെ കൂടുതല്‍ ഫലപ്രദമാക്കും.
2. കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിക്ക് പ്രവര്‍ത്തകരെക്കാള്‍ കൂടുതല്‍ അനുഭാവികളുണ്ട്. അത് ഉണ്ടായത് 2003ന് ശേഷമാണ്. അഥവാ ഐ എസ് എമ്മിനെ പിരിച്ചു വിട്ടതിന് ശേഷമാണ്. മുജാഹിദ് ഭിന്നിപ്പിന് ശേഷമാണ് സോളിഡാരിറ്റി കേരളത്തില്‍ വന്നത് എന്നതും മറക്കരുത്.
3. മുസ്ലിം സമുദായത്തിലെ പുരോഗമന ചിന്തയുള്ള ആളുകളെ ആകര്‍ഷിക്കുന്നതില്‍ മുജാഹിദ് പ്രസ്ഥാനത്തിലെ ഭിന്നിപ്പിന് ശേഷം അതിന് ശക്തി കുറഞ്ഞു. അതു കാരണം മുജാഹിദ് പ്രസ്ഥാനത്തോട് ഒപ്പം നില്‍ക്കേണ്ട പലരും ജമാഅത്തിന്റെ കൂടെ കൂടി.
4. മുജാഹിദ് പ്രസ്ഥാനത്തിന്റെ വേദികളില്‍ തര്‍ക്കവിഷയങ്ങള്‍ക്ക് അമിത പ്രാധാന്യം ലഭിച്ചു. അതേ സമയം പൊതുയോഗങ്ങളല്ല, സംഘടനയെ വളര്‍ത്തുന്നത് എന്ന തത്വം മുജാഹിദുകള്‍ വിസ്മരിക്കുകയും ചെയ്തു.
5. മരം നടീല്‍ വാരം, കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുക, മദ്യത്തിനെതിരെ, അധാര്‍മ്മികതക്കെതിരെ യുവശക്തി തുടങ്ങിയ ഐ എസ് എം കാമ്പയിനുകള്‍ നിര്‍ജ്ജീവമായപ്പോള്‍ സാമൂഹ്യപ്രതിബദ്ധതയുള്ള പുതിയ തലമുറക്ക് വേദി നഷ്ടമായി. അങ്ങനെയുള്ള സാഹചര്യത്തിലാണ് ജമാഅത്തെ ഇസ്ലാമി പരിസ്ഥിതി അജണ്ടകള്‍ ഉപയോഗിച്ച് വളര്‍ച്ച നേടിയത്.
6. ഒരു ജനതയോട് സംവദിക്കാന്‍ മീഡിയ അനിവാര്യമാണ്. മാധ്യമം ദിനപത്രം അക്കാര്യത്തില്‍ വിജയമാണ്. ഇത് മനസ്സിലാക്കുന്നിടത്ത് മുജാഹിദുകള്‍ക്ക് സംഭവിച്ച പരാജയം, ജമാഅത്തിന് അനുകൂലമായി.
7. പരിസ്ഥിതി, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങള്‍ യഥാര്‍ഥത്തില്‍ ഐ എസ് എമ്മിന്റെ ചര്‍ച്ച അല്ല, മുസ്ലിം ഐക്യ സംഘം മുതല്‍ മുജാഹിദുകള്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇസ്ലാമിന്റെ വിശാലമായ ആ ഭുമികയില്‍ നിന്ന് മുജാഹിദുകളെ പിറകോട്ട് വലിച്ചവരാണ് യഥാര്‍ഥത്തില്‍ കേരളത്തിലെ ജമാഅത്ത് വളര്‍ച്ചയുടെ കാരണക്കാര്‍.
8. ഒന്നു കൂടി പറയട്ടെ, കേരളത്തില്‍ ഇടക്കാലത്ത് വളര്‍ച്ച നേടിയ തീവ്രവാദത്തിന്റെയും കാരണങ്ങളില്‍ ഒന്ന് ഐ എസ് എമ്മിന്റെ തീവ്രവാദ വിരുദ്ധകാമ്പയിന്‍ നിര്‍ജ്ജീവമായതാണ്. ബാബരി മസ്ജിദിന്റെ തകര്‍ച്ചയോടനുബന്ധിച്ച് ഉയര്‍ന്ന തീവ്രവാദത്തെ അന്ന് പ്രതിരോധിച്ച മുജാഹിദ് പ്രസ്ഥാനം ഇപ്പോള്‍ പതര്‍ച്ച അനുഭവപ്പെട്ട് തളരുന്നത് ഗൗരവകരമാണ്. തീവ്രവാദചിന്തകള്‍ക്ക് സ്വന്തമായി ദിനപത്രങ്ങള്‍ ഉണ്ടാകുമ്പോള്‍ അതേ നാണയത്തില്‍ പ്രതിരോധിക്കാനുള്ള ദിനപത്രം കൂടുതല്‍ കരുത്തോടെ നിലകൊള്ളണം. എങ്കില്‍ പ്രതിരോധം ശക്തമാക്കാം.
ജമാഅത്തെ ഇസ്ലാമിയിലെ പുതിയ വിവാദങ്ങള്‍ക്കിടയില്‍ മുജാഹുദുകള്‍ ഗൗരവമായി ആലോചിക്കേണ്ട വസ്തുതത മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്ലാറ്റ്ഫോം പഴയതു പോലെ വിശാലമാക്കി (മുസ്ലിം ഐക്യസംഘത്തിന്റെയും, 90കളിലെ ഐ എസ് എമ്മിന്റെയും അത്ര) കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനെ കുറിച്ചാകണം.
കേരളത്തില്‍ തൗഹീദും, വര്‍ത്തമാനവും, മരം നടലും, മരുന്നു കൊടുക്കലും, മലയാളം ഖുതുബയും, സകാത്ത് സെല്ലും ഒക്കെയായി നില്ക്കുന്ന ഒരു മുസ്ലിം സാമൂഹ്യ പ്രസ്ഥാനത്തിന് പ്രസക്തിയുണ്ടോ എന്നു പോലും ചിലര്‍ ചോദിക്കുന്നുണ്ട്. ആട് താടിയും, ബര്‍മുഡ പാന്റും, ഖണ്ഡന മണ്ഡന പ്രസംഗങ്ങളുമായി നടക്കുന്ന നവയാഥാസ്ഥിതിക-മൈയ്ഡ് ഇന്‍ ദൂബൈ സലഫികളെക്കാള്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാവുക മേല്‍ പറഞ്ഞ മുസ്ലിം സാമൂഹ്യ പ്രസ്ഥാനത്തിന് തന്നെയാണ്.
അത് വെറുതെ സാധ്യമാകുകയില്ല. ആരോപണങ്ങള്‍ക്ക് മുന്നില്‍ ധീരമായി നിലകൊണ്ട് ഫീല്‍ഡില്‍ വിയര്‍ത്ത് പണിയെടുത്ത് അതിന് മണ്ണ് പാകപ്പെടുത്തുകയും, നയ നിലപാടുകള്‍ കൂടുതല്‍ ശക്തവും, സുതാര്യവുമാക്കുകയും ചെയ്തേ അത് സാധ്യമാകൂ.
ഐ എസ് എം നേതൃത്വം ജാഗരൂകരാകേണ്ടിയിരിക്കുന്നു.
Wednesday, March 30, 2011
മരം നടീല്‍ വാരം
നല്ല വെയിലാണ്. പുറത്തിറങ്ങിയാല്‍ ചുട്ടു പൊള്ളുന്നു. ഒരു മരത്തിന്റെ തണല്‍ ലഭിച്ചാല്‍ എന്ന് ആഗ്രഹിക്കും, വെയിലത്ത്. എ സി മുറിയില്‍ ഇരിക്കാന്‍ ഭാഗ്യം ലഭിക്കാത്തവര്‍ക്ക്, ദാഹിക്കുന്ന മണ്ണിന്റെ മക്കള്‍ക്ക് വേണ്ടി ഈ ലേഖനം പുനപ്രസിദ്ധീകരിക്കുകയാണ്. പത്ത് വര്‍ഷങ്ങള്‍ക്ക് അന്നത്തെ ഐ എസ് എം സംസ്ഥാന പ്രസിഡന്റ്അബൂബക്കര്‍ കാരക്കുന്ന് എഴുതിയതാണ് ഈ ലേഖനം. ഇപ്പോഴും പ്രസക്തമായ കാര്യങ്ങള്‍.
മുജാഹിദ് പ്രസ്ഥാനത്തില്‍ ഭിന്നിപ്പിന്റെ കാരണങ്ങളില്‍ ഒന്നു കൂടിയായി മാറിയ ഈ ലേഖനം വീണ്ടും വായിക്കുമ്പോള്‍ മുജാഹിദ് പ്രവര്‍ത്തകരേ, ഓര്‍ക്കുക, പഴയ കാംപയിനുകള്‍ കൂടുതല്‍ ആവേശത്തോടെ ഏറ്റെടക്കേണ്ട സന്ദര്‍ഭമാണിത്. മരം നടേണ്ടത് അതിനെ പ്രോത്സാഹിപ്പിക്കേണ്ടത് മുജാഹിദുകളുടെ ഉത്തരവാദിത്തമാണ്. നേതൃത്വങ്ങളെ പലതും ഓര്‍മ്മിപ്പിക്കും ഈ ലേഖനം. മരം നടീല്‍ കാംപയ്ന് പുനരാരംഭിക്കാന്‍ പ്രവര്‍ത്തകര്‍ സ്വയം ശ്രമിക്കുക. ഒരു ചീരവിത്തെറിഞ്ഞെങ്കിലും ഓരോ നാട്ടിലും, വീട്ടിലും ഈ വര്‍ഷം കാംപയ്ന് സജീവമാക്കണം.
അബൂബക്കര്‍ കാരക്കുന്നിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രാര്‍ഥനയോടെ.മരം നടീല്‍ വാരം
വൃക്ഷത്തൈ പച്ചപ്പിന്റെ സ്രോതസ്സാണ്. നന്മകളുടെ ഉറവിടമാണ്. ജീവന്റെ കുറിമാനമാണ്. ഈ മണ്ണില്‍ ജീവന്റെ അങ്കുരം സ്ഥാപിക്കണമെന്നത് വിശ്വാസികളോടുള്ള ആഹ്വാനമാണ്.മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്ന എല്ലാ സദ്പ്രവര്‍ത്തനങ്ങളും നടത്തേണ്ടത് വിശ്വാസികളാണ്. ഭൂമിയില്‍ അല്ലാഹുവിനോടും അവന്റെ സൃഷ്ടികളോടുമുള്ള കടപ്പാട് നിര്‍വഹിക്കുക മതത്തിന്റെ പ്രധാന തേട്ടമാണ്. ചെടിയും വൃക്ഷത്തൈയും നട്ടുപിടിപ്പിക്കാന്‍ പ്രേരണ നല്കുന്ന അനേകം നബിവചനങ്ങളുണ്ട്. എല്ലാറ്റിലും ഊന്നിപറയുന്നത് മുസ്ലിംകളാണ് അത് ചെയ്യേണ്ടത് എന്നാണ്.
നട്ടുപിടിപ്പിക്കുക, പരിചരിക്കുക എന്നതാണ് വിശ്വാസിയില്‍ അര്‍പ്പിതമായ ബാധ്യത, അതില്‍ നിന്നു ജീവികള്‍ ഭക്ഷിക്കുന്നത്, അതുവെച്ചു പിടിപ്പിച്ച ആള്‍ക്കുള്ള ദാനമായി മാറുന്നു. ഭക്ഷിക്കുന്നത് മനുഷ്യനായാലും പക്ഷിയായാലും, മൃഗമായാലും ശരി. ജീവന്റെ ഒരു തുടിപ്പാണ് വിശ്വാസി മണ്ണില്‍ പൊതിഞ്ഞത്. അതനുഭവിക്കുന്നത് ജീവന്റെ മറ്റു ചില തുടിപ്പുകള്‍. അതയാള്‍ക്കു പ്രതിഫലാര്‍ഹമാകുന്നു. ഇതാണ് മതത്തിന്റെ പാഠം. സത്യവിശ്വാസത്തിന്റെ അനിവാര്യ താത്പര്യമാണ് സദ്കര്‍മ്മം. സദ്കര്മ്മങ്ങളില് ഒന്നത്രേ ഇത്.
ഒരു ഹദീസില്‍ ലോകാവസാനം ആസന്നമായെന്നു ബോധ്യമായാലും മുസ്ലിം വൃക്ഷത്തൈ വെച്ചു പിടിപ്പിക്കണമെന്നുണ്ട്. അയാള്‍ക്കതു പ്രതിഫലാര്‍ഹമാണെന്നതു തന്നെ കാരണം.ലോകം അവസാനിക്കാനിരിക്കെ, തനിക്കു വേണ്ടി തന്നെ എന്നാണുത്തരം. ഹദീസുകളിലെ പ്രയോഗങ്ങളില്‍ നിന്ന് മരം എന്ന ദാനത്തെയും വരത്തെയും കുറിച്ച് നാം കൂടുതല്‍ അറിയുന്നു.
പിന്‍ഗാമികള്‍ക്കു വേണ്ടി ഓരോരുത്തര്‍ക്കും ചെയ്യാന്‍ കഴിയുന്ന പ്രയാസ രഹിതമായ പ്രവര്‍ത്തികളില്‍ ഒന്നാണ് മരത്തൈ നടുക എന്നത്. അത് ജീവന്റെ ഒരു കണികയാണ്. അനേക ജീവികള്‍ക്ക് സജീവത പകരുന്നു. ചൂഷണത്തിനും ഭൂഷണത്തിനും വേണ്ടി ദുരുപയോഗപ്പെടുത്താതെ ഈ ഭൂമിയെ അടുത്ത തലമുറക്ക് വേണ്ടി ആവാസയോഗ്യമായി കൈമാറാന്‍ ഓരോ വിശ്വാസിയും ബാധ്യസ്ഥനാണ്. തന്റെ പരലോക വിജയത്തിന് വേണ്ടി സദ്കര്‍മങ്ങള്‍ ചെയ്യാന്‍ ബാധ്യസ്ഥനായ വിശ്വാസി വരുംതലമുറക്ക് വേണ്ടി സാധ്യമാവുന്നത്ര ചെയ്യാന്‍ ശാസിക്കപ്പെട്ടിരിക്കുന്നത് അപ്പോള്‍ മാത്രമാണ്. മരത്തെ നട്ടുപിടിപ്പിക്കുമ്പോള്‍ അത് ഒരേ സമയം വരവും ദാനവും ആയിത്തീരുന്നത് അങ്ങനെയാണ്. കര്‍മ്മനിരതമായ മുസ്ലിം ദാനനിരതനാവുകയാണ്. അയാള്‍ തനിക്കാവുന്നത് നല്‍കുകയും അത് മുഖേനെ പ്രതിഫലം നേടുകയുമാണ്. തനിക്കോ തന്റെ മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഈ ഭൂമിയില്‍ മറ്റാര്‍ക്കെങ്കിലോ ഉപകരിക്കുകയില്ലെന്ന് ബോധ്യമായാലും മുസ്ലിം തന്റെ കൈയിലുള്ള ചെടിത്തലപ്പ് മണ്ണില്‍ നടണം. അതു വേര് പിടിക്കട്ടെ. അതിനു തണ്ടും ഇലയും ഉണ്ടാവട്ടെ. പൂവും ഫലങ്ങളും പൊഴിക്കട്ടെ. ആ ചെടിത്തൈ അല്ലാഹുവിന്റെ മഹത്വം വാഴ്ത്തുകയെങ്കിലും ചെയ്യുമല്ലോ. ഇസ്ലാമിന്റെ ജീവിത വീക്ഷണവും മുസ്ലിമിനെ നയിക്കേണ്ട കാഴ്ചപ്പാടും കെട്ടിക്കുടുക്കില്ലാത്തതാണ്.
ഒരു മരത്തൈ നടുമ്പോള്‍ നാം അടുത്ത തലമുറയുടെ പിറവിയില്‍ ഭാഗഭാഗാക്കാവുകയാണ്. നാളേക്ക് വേണ്ടി എന്ന പോലെ നാളത്തെ തലമുറക്ക് വേണ്ടിയും. തലമുറകളെ പാകപ്പെടുത്തുന്നതില്‍ സാധ്യമാവുന്ന സംഭാവനയര്‍പ്പിക്കേണ്ട വിശ്വാസി മരത്തൈ നടുന്നതിലൂടെ മനുഷ്യസമൂഹത്തെയാണ് കരുപിടിപ്പിക്കുന്നത്. മഴ പെയ്ത്, സമൃദ്ധമായ സന്ദര്‍ഭത്തിലാണ് നടലും, പാകലുമൊക്കെ നിര്‍വഹിക്കേണ്ടത്. അതേ, ചെടി നടേണ്ടത് ഇപ്പോഴാണ്.ഒരു ചെടിത്തൈ എങ്കിലും നട്ടു പിടിപ്പിക്കുന്നവര്‍ക്കേ ഒരു മിണ്ടാ പ്രാണിക്കെങ്കിലും ദാഹജലം നല്കുവാനും മനുഷ്യന്റെ വിശപ്പിന്റെ വിളി കേള്‍ക്കുവാനുമുള്ള സന്മനസ്സുണ്ടാകൂ. മനസ്സില്‍ സ്നേഹത്തിന്റെ ഉറവ വറ്റിയിട്ടില്ലെങ്കിലേ മനുഷ്യന്റെയും മൃഗങ്ങളുടെയും മറ്റു ജീവികളുടെയു ദാഹത്തിന്റെ വിളികേള്‍ക്കൂ.
വരണ്ടുണങ്ങിയ മരുഭൂമനസ്സില്‍ ഫലം ചെയ്യില്ല, വേരു പിടിക്കില്ല,. അവിടെ മുള്‍ച്ചെടിക്കു മാത്രമേ സ്ഥാനമുള്ളൂ. മരത്തൈ വെച്ചു പിടിപ്പിക്കുന്നത് ഒരു വരദാനമാണെന്നും നട്ടുപിടിപ്പിക്കേണ്ടത് ഇപ്പോള്‍ തന്നെയാണെന്നും പറയുന്നത് അത് കൊണ്ടാണ്
Monday, March 7, 2011
copy from http://www.shradheyan.com/2011/03/blog-post.html
തിരുമുടിക്കെട്ടിന്റെ തിരുനിഴല്‍ ദര്‍ശനം

വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുമെന്ന് പൊതുവേ പറയാറുള്ളത് കേരള കോണ്‍ഗ്രസ്സിനെ കുറിച്ചാണ്. എന്നാലിപ്പോള്‍ ആ വിശേഷണം തങ്ങളുടെ കൈയ്യിലുള്ള വ്യാജകേശത്തിനു കൂടി വകവെച്ചു തരണമെന്ന വാശിയിലാണ് കാന്തപുരം വിഭാഗം. 'എന്നെ കുറിച്ച് കളവു പറഞ്ഞവര്‍ നരകത്തില്‍ ഇരിപ്പിടം ഒരുക്കിക്കൊള്ളട്ടേ'യെന്ന് പ്രഖ്യാപിച്ച ലോക മുസ്ലിംകളുടെ എല്ലാമെല്ലാമായ പ്രവാചക തിരുമേനിയെ കുറിച്ച് കള്ളം പ്രചരിപ്പിച്ചവര്‍ ആ കളവിനെ സത്യമാക്കാന്‍ കളവുകളുടെ ഘോഷയാത്രയുമായി രംഗത്തിറങ്ങിയതാണ് പുതിയ വിശേഷം. തിരുമുടിയാട്ടത്തിന്റെ രണ്ടാം ഖണ്ഡം പുറത്തു വന്നതോടെ മാളത്തിലൊളിച്ച മുടിയാട്ടക്കാര്‍ പറഞ്ഞു നില്ക്കാന് ഒരു വ്യാജ ഹദീസ് കൂടി ലഭിക്കാതെ വന്നപ്പോഴാണ് പുതിയ കളവുകളില്‍ അഭയം തേടിയത്. മറുപടിയെന്ന പേരില്‍ സിറാജില്‍ ലേഖന പരമ്പര വന്നപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു. അതാകട്ടെ ഡോ. ബഹാവുദ്ധീനു നേരെയുള്ള കടന്നാക്രമണത്തില്‍ ഒതുക്കുവാന്‍ ലേഖകന്‍ വൈദഗ്ധ്യം കാണിച്ചുവെന്നതൊഴിച്ചാല്‍ ശൂന്യമായിരുന്നു ഫലം. ഈയുള്ളവന്റെ ആദ്യപോസ്റ്റിനെ ചെറുതായൊന്നു പോസ്റ്റുമോര്‍ട്ടം ചെയ്തെങ്കിലും രണ്ടാമത്തെ പോസ്റ്റ് അദ്ദേഹം കണ്ടതേയില്ല!
വ്യാജ കേശത്തിന്റെ നീളവും എണ്ണവും ചൂണ്ടിക്കാട്ടി, പ്രവാചകന് ഇത്രയും മുടിയുണ്ടെന്നു തെളിയിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് പുറത്തു വന്ന പോസ്റ്റില്‍ ഒരു ബ്ലോഗര്‍ ആദ്യമിട്ട കമന്റ് ഇപ്രകാരമായിരുന്നു. 'തികച്ചും തമാശയായി എന്റെ അഭിപ്രായത്തെ കാണുക. മുടി പ്രവാചകന്റെയാണെങ്കിൽ അതിന് ദിവ്യത്വം ഉണ്ടാകുമല്ലൊ ആ രീതിയിൽ കുറ്റിമുടി വളർന്നാലും അത്ഭുതപ്പെടാനുണ്ടൊ..? ദിവ്യത്വമുള്ള മുടി മുറിച്ചുകളഞ്ഞാലും വളരും..!' ഈ കമന്റു പബ്ലിഷ് ചെയ്തു മൂന്നാം നാള് വരെ എന്നെ കൊണ്ട് വിഷയം മാറ്റിക്കാന്‍ മാത്രമായിരുന്നു എതിര്‍വിഭാഗത്തിന്റെ ശ്രമം. അതിനിടയില്‍ ഉസ്താദുമാരായ ഉസ്താദുമാരെയെല്ലാം സമീപിച്ചിട്ടും കിത്താബായ കിത്താബുകളൊക്കെ പരതിയിട്ടും പ്രവാചകന് പെണ്കുട്ടികളുടെത് പോലെ നീളമുള്ള മുടിയുണ്ടായിരുന്നുവെന്ന ഹദീസ് മാത്രം പഴയ 'അനിക്സ്പ്രേ' പരസ്യം പോലെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന് ബോധ്യമായതോടെ കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ച യൂസുഫ് അല്‍ നബ്ബാനിയെ സര്‍വാംഗീകൃത പണ്ഡിതനായി രംഗത്തിറക്കിയിരിക്കുകയാണിക്കൂട്ടര്‍! പ്രസ്തുത ബ്ലോഗര്‍ പറഞ്ഞ തമാശ കാര്യമായി പുലര്ന്നുവെന്നര്‍ഥം !
ഖസ്രജിയുടെ കൈവശമുള്ള മുടി സ്വയം വളര്‍ന്നു വികസിച്ചു ചാടിക്കളിക്കാന്‍ തുടങ്ങിയ കാര്യം മാലോകരോട് 'വെളിപ്പെടുത്താന്‍' എന്റെ പുതിയ പോസ്റ്റ് പുറത്തിറങ്ങുന്നത് വരെ കാത്തിരിക്കേണ്ടിവന്നു എന്നത് നമുക്ക് മറക്കാം. ഒരുകാര്യം എനിക്കുറപ്പുണ്ട്. ഈ നീണ്ട മുടി വിവാദമാകുന്നത് കാന്തപുരം മുമ്പേ ഓര്‍ത്തിരുന്നെങ്കില്‍ നല്ലൊരു ബാര്‍ബറെ ഖസ്രജിക്ക് അദ്ദേഹം ഏര്‍പ്പാടാക്കി കൊടുക്കുമായിരുന്നു. ഇപ്പോള്‍ ഈ 'അവകാശവാദ'ത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഒരു സഖാഫിയും മുന്നോട്ടു വന്നിട്ടില്ല എന്നത് ഇതൊരു 'പരീക്ഷണവാദമാണ്' എന്നതിന്റെ തെളിവായി വേണം കാണാന്‍. ഏതെങ്കിലും ബ്ലോഗില്‍ കാന്തപുരം എന്ന് കേള്‍ക്കുമ്പോഴേക്കും സര്‍വം ഏറ്റെടുത്ത് വെല്ലുവിളികളുമായി രംഗത്തിറങ്ങാറുള്ളവര്‍ വരെ ഈ പ്രസ്താവനകളുടെ ഉത്തരവാദിത്വം ഏല്ക്കാന് തയ്യാറല്ല എന്നതാണ് കൌതുകകരം. എന്നാല്‍, ഇവര്‍ക്കും ഇങ്ങനെ ഒരു മറുപടി മുഖേന വ്യാജകേശം തിരുകേശമാക്കാന്‍ കഴിയുമോ എന്നറിയണം! ഹദീസ് തെളിവ് ചോദിക്കുമ്പോള്‍ അതിനു പകരം അടുത്ത കാലത്ത് ജീവിച്ച സാക്ഷാല്‍ കാന്തപുരത്തെ പോലുള്ള ഒരു വ്യക്തിയെ തെളിവായി ഉദ്ദരിക്കേണ്ടി വരുന്ന അവസ്ഥ ദയനീയമാല്ലാതെ മറ്റെന്താണ്? മുടി വളര്‍ന്നു പന്തലിക്കുമെന്നത് വിമര്‍ശകര്‍ക്കെന്ന പോലെ മുടിയനുകൂലികള്‍ക്കും പുതിയ അറിവായിരുന്നു. അതുവരെ അവരുടെ ന്യായീകരണം, പ്രവാചകന് പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പ് ഇങ്ങനെ മുടി നീട്ടി വളര്‍ത്തിയിരിക്കാം എന്നതായിരുന്നുവെന്നത് തമാശയായി പറയുന്നതല്ല. കാന്തപുരത്തിന് ലഭിച്ച വ്യാജകേശത്തെ എങ്ങിനെയെങ്കിലും തിരുകേശമാക്കണം എന്ന വാശിയില്‍ നിന്നും വരുന്ന ന്യായീകരണങ്ങളായി മാത്രം നമുക്കിത് കാണാം. എന്നാല്‍ കേശം സ്വയം വളരുമെന്നും ഒരു മുടി പലതായി മാറുമെന്നും സ്വയം ചലിക്കുമെന്നുമൊക്കെ വാദിച്ച് മുടിയുടെ നീളത്തെ ന്യായീകരിക്കേണ്ടി വരുന്നത് എത്രമാത്രം അപഹാസ്യകരമാണ്! ഇദ്ദേഹത്തിന്റെ വാദം വെച്ച് എനിക്കും പറയാം, എന്റെ കയ്യില്‍ തിരുകേശം എത്തിയെന്ന്. അത് പെറ്റു പെരുകി തിരുമുടിക്കെട്ട് തന്നെയായിമാറിയെന്ന്! അബുദാബിയില്‍ നിന്നും ഖത്തറിലേക്ക് പറന്നെത്താന്‍ തിരുമുടിക്ക് കഴിയില്ലെന്ന് ആര്‍ക്കു തെളിയിക്കാന്‍ പറ്റും! തങ്ങള്‍ പറയുന്നതെന്തും തക്ബീര്‍ മുഴക്കി അംഗീകരിക്കുന്ന കുറച്ചാളുകളെ കണ്ടു എന്ത് വിഡ്ഢിത്തവും പറയാമെന്നാണോ? ഒരുകാര്യം സംഭവിച്ചേക്കാം. ഇനി കാന്തപുരത്തിന്റെ കയ്യിലെ ഒരു മുടിയിഴ വളര്‍ന്നു വികസിക്കും. പടര്‍ന്നു പന്തലിക്കും. മുടിപ്പള്ളികള്‍ ഇന്ത്യ മുഴുവന്‍ വ്യാപിക്കുകയും ചെയ്യും. വീണത് വിദ്യയാക്കാന്‍ ഉസ്താദിനെ ആരും പഠിപ്പിക്കേണ്ടല്ലോ!
ഇടയ്ക്ക് വെച്ച് ഒരു കാന്തപുരം അനുയായി എന്നേയും വായനക്കാരെയും മുന്നറിയിപ്പ് തന്നു 'മുള്‍മുനയില്‍' നിര്‍ത്തിയത് മറക്കാനാവില്ല. 'ഈ കഥയറിയാതെ ആട്ടം ആടിയവരും അത് കണ്ട് ആടിയവരും അല്പം കാത്തിരിക്കുക. ഈ വ്യാജ പ്രചരണത്തിന്റെ യാഥാർത്ഥ്യം അടുത്ത ദിവസം അറിയുമ്പോൾ ഈ ബ്ലോഗ് പോസ്റ്റ് നീക്കം ചെയ്യാൻ തയ്യാറാവുക. ആശംസകൾ അർപ്പിച്ച് കൂടെയാടിയവരോടും കൂടിയാണീ അറിയിപ്പ് ' ഇത് കേട്ടാല്‍ എങ്ങിനെ ഞെട്ടാതിരിക്കും. ഒരാഴ്ചയോളം ഞെട്ടിവിറച്ചു കഴിഞ്ഞ് കൂടിയത് മിച്ചം. ചില ആധികാരികതകള്‍ ഉറപ്പു വരുത്തുകയാണെന്ന് ഇടയ്ക്ക് അറിയിപ്പ് തന്നുവെന്നതൊഴിച്ചാല്‍ മറ്റൊന്നും സംഭവിച്ചില്ല. തല്ക്കാലം സമയക്കുറവു മൂലം മറുപടി തരുന്നില്ലത്രേ! ശ്രദ്ധേയന്‍ അപരനെ വരെ ഉണ്ടാക്കി ഇതിനിടയില്‍ ചിലര്‍. പഠിച്ചതും പഠിക്കാത്തതുമായ സര്‍വ അടവുകളും പയറ്റിയിട്ടും മുടിയുടെ നീളം തെളിയിക്കാനോ പോസ്റ്റിന്റെ 'വ്യാജം' തെളിയിക്കാനോ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞില്ല. ഞാന്‍ സമസ്ത മെമ്പര്‍ പോലുമല്ല എന്ന് പോലും പറയേണ്ടി വന്നവര്‍ പറയാതെ പറഞ്ഞത് 'എനിക്കും ഈ മുടി തിരുകേശമാണെന്ന് ഉറപ്പില്ല' എന്നുതന്നെയാണ്.
പുതിയൊരു മറുപടി ഈ വിഷയത്തില്‍ ലഭിച്ചത് രസകരമാണ്. പരീക്ഷണ നിരീക്ഷണങ്ങള്‍ ഒരുപാട് നടത്തിയാണത്രേ ഇവര്‍ മുടിയുടെ ആധികാരികത ഉറപ്പു വരുത്തിയത്. കത്തിച്ചിട്ടും കത്താതെ ദിക്റ് ഹല്ഖകളില് തെന്നി നീങ്ങിയത്രേ പ്രസ്തുത മുടി! കാന്തപുരത്തിന്റെ കൈയ്യിലെ ത്രിമുടിയിഴകളില്‍ ഈ പരീക്ഷണം ആവര്‍ത്തിക്കില്ലെന്ന് നമുക്കുറപ്പിക്കാം. പുതിയൊരു സ്വപ്നവും വ്യഖ്യാനവുമൊക്കെയായി പുതിയ മുടി സംഘടിപ്പിക്കാനുള്ള ബുദ്ധിമുട്ടിന് ഇനിയേതായാലും അദ്ദേഹം നില്‍ക്കുമെന്ന് തോന്നുന്നില്ല.
കളവുകള്‍ പറഞ്ഞിറക്കുമ്പോഴും തെളിവുകള്‍ ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. തിരുകേശത്തിനു നിഴലുണ്ടാവില്ലെന്ന ഇവരുടെ തന്നെ അവകാശവാദത്തെ തകര്‍ത്തു തരിപ്പണമാക്കുകയാണ് ദുബായിലുള്ള സുന്നീ പണ്ഡിതന് അലവി അല്‍ ഹുദവി തന്റെ മൊബൈലില്‍ പകര്‍ത്തി പുറത്തു വിട്ട, ഖസ്രജിയുടെ നെഞ്ചില്‍ പതിഞ്ഞ 'തിരുനിഴലുകള്‍' ഉള്‍ക്കൊള്ളുന്ന ഫോട്ടോ.

വ്യാജകേശമെന്നു ഇനിയും സമ്മതിക്കാത്തവര്‍ക്ക് കിത്താബുകകള്‍ ഇനിയും പരതാം. പുതിയ നബ്ബാനിമാരെ തെളിവ് നിരത്താം. സ്വന്തം കണ്ണുകളെ പോലും വിശ്വാസത്തിലെടുക്കാതെ സ്വയം അന്ധത വരിച്ചവര്‍ക്ക് മുടിപ്പള്ളിയുടെ ടോക്കണ്‍ വില്പന തുടരുകയുമാവാം. പക്ഷെ, ഒടുവില്‍ നിങ്ങളില്‍ ചിലര്‍ പറഞ്ഞ പോലെ നിങ്ങളുടെ വിശ്വാസവുമായി നിങ്ങള്‍ക്ക് ജീവിക്കാമെന്നല്ലാതെ, വ്യാജകേശത്തെ തിരുകേശമെന്നു പേര് വിളിക്കാന്‍ ഒരുക്കമില്ലാത്ത ഒരുപിടിയാളുകള് ഇവിടെയുണ്ട്. അവര്‍ക്ക് യുക്തിവാദിയെന്നും മുനാഫിഖെന്നും മുര്‍ത്തദ്ധെന്നും പേര് ചാര്ത്തിക്കളയരുത്. ആ വിളി കേട്ട് മൌനിയായിരിക്കാന്‍ കഴിയാത്തവരാണധികവുമെന്നതും മറക്കരുത്; പ്ലീസ്.

You might also like:
തിരുമുടിയാട്ടം: രണ്ടാം ഖണ്ഡം
മുനാഫിഖ്, അബൂജഹല്‍, മുര്‍ത്തദ്ദ്, സ്റ്റുപ്പിഡ്.... തെറ്റിദ്ധരിക്കല്ലേ.. ഇതൊന്നും സാധാരണ തെറിയല്ല. 'തിരുതെറി'കളാണ്. മര്‍ക്കസിനെയും കാന്തപുരത്തിനെയും സ്നേഹിക്കുന്ന അനുയായി വൃന്ദത്തിന്റെ വിരലുകളിലൂടെ എന്റെ കമന്റ് ബോക്സിലേക്ക് ഒഴുകിയെത്തിയ മൊഴിമുത്തുകളാണ്. അതുകൊണ്ടുതന്നെ ഒന്നും നഷ്ടപ്പെടുത്താതെ ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുമുണ്ട്. തെറിക്കു പുറമേ ശാപ പ്രാര്‍ത്ഥനകളും ഭീഷണികളും കൂടി വരാന്‍ തുടങ്ങിയതോടെ കമന്റു ബോക്സില്‍ 'അനാഥ' കമന്റുകള്‍ തല്ക്കാലം മരവിപ്പിക്കേണ്ടിയും വന്നു. ഏതായാലും ഒ. അബ്ദുല്ലയോടു പറഞ്ഞ പോലെ കൈവെട്ടുമെന്നോ തട്ടിക്കളയുമെന്നോ പറഞ്ഞിട്ടില്ല, ഭാഗ്യം. എന്നാലും ഞാന്‍ പേടിക്കണം. കാരണം, എന്നെ പോലീസിനെ കൊണ്ട് പിടിപ്പിക്കുമത്രേ! യു എ ഇ പോലീസ് എന്നെ നോട്ടമിട്ടിട്ടുണ്ടത്രേ!!
ഇത്രയും തിരുതെറികളും ഭീഷണികളും വാങ്ങിച്ചു കൂട്ടാന്‍ മാത്രം ഞാന്‍ ചെയ്ത അപരാധമെന്തെന്നോ? പ്രവാചകന്റേത് എന്ന് പ്രചരിപ്പിച്ചു മര്‍ക്കസില്‍ സൂക്ഷിച്ച, നാല്പതു കോടിയുടെ പള്ളിയുണ്ടാക്കി 'ആദരിക്കാന്‍' പോകുന്ന വ്യാജകേശത്തിന്റെ ഫോട്ടോ ഞാന്‍ ബ്ലോഗില്‍ പ്രദര്‍ശിപ്പിച്ചുകളഞ്ഞുവത്രേ! എങ്ങനെയുണ്ട്? പൊതുജനങ്ങള്‍ക്കു മുമ്പില്‍ 'ഒറിജിനല്‍' വ്യാജകേശം തന്നെ ഇവര്‍ക്ക് പ്രദര്‍ശിപ്പിക്കാം. അത് മുക്കിയ വെള്ളം കൊടുത്തു പാവങ്ങളെ പറ്റിക്കാം. തിരുമുടിപ്പള്ളി നിര്‍മ്മിക്കാന്‍ ആളുകളില്‍ നിന്നും ഓഹരി പിരിക്കാം. 'ഒരു' മുടിയിഴ കൊണ്ട് ഇത്രയും നിങ്ങള്‍ക്കാവാമെങ്കില്‍ ഈ മുടിയിഴയുടെ ഒറിജിനല്‍ മുടിക്കെട്ടിന്റെ ഫോട്ടോ ഞാന്‍ കാശു മുടക്കി നടത്തുന്ന എന്റെ ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്ന് പറയുന്നത് എന്ത് ന്യായത്തിന്റെ പേരിലാണ് കൂട്ടരെ? ഇനി ശൈഖ് ഖസ്രജിയുടെ അനുവാദമില്ലാതെ പ്രദര്‍ശിപ്പിച്ചു എന്നതാണ് കുറ്റമെങ്കില്‍ ഈ ഫോട്ടോകള്‍ എടുത്ത് എനിക്ക് അയച്ചു തന്ന കാന്തപുരത്തിന്റെ സ്വന്തം അനുയായിയല്ലേ ആദ്യത്തെ കുറ്റക്കാരന്‍? ഇക്കഴിഞ്ഞ റമദാന് ഇരുപത്തി മൂന്നിന് അവിടെ നടന്ന ചടങ്ങിന്റെ ഫോട്ടോയില്‍ നമ്മുടെ സ്വന്തം ഉസ്താദും ഉണ്ടെന്നത് മറക്കരുത്.

ശ്രദ്ധേയനെതിരെ വാളെടുത്ത് ഉറഞ്ഞുതുള്ളാന്‍ മാത്രം ഈ ഫോട്ടോയില്‍ എന്തിരിക്കുന്നു എന്നന്വേഷിച്ചപ്പോഴാണ് സംഗതി പിടികിട്ടിയത്. ശൈഖ് ഖസ്രജിയുടെ കൈയ്യില്‍ ഇത്രയും മുടികളുള്ള കാര്യം ഇവര്‍ തന്ത്രപൂര്‍വ്വം മറച്ചു പിടിച്ചിരിക്കുകയായിരുന്നു. മാത്രമല്ല, ഖസ്രജിയുടെ സ്വപ്നത്തില്‍ പ്രവാചകന് പ്രത്യക്ഷപ്പെട്ട് 'തിരു കേശം കാന്തപുരത്തിന് കൈമാറുവിന്‍' എന്ന് കല്പിച്ചുവെന്ന് അണികളെ വിശ്വസിപ്പിക്കണമെങ്കില്‍ ഇത് അപൂര്‍വമായ ഒരു കേശമായിരുന്നുവെന്ന ധാരണ പരത്തേണ്ടതും ഇവരുടെ ആവശ്യമായിരുന്നു. ആയിരക്കണക്കിന് 'പ്രവാചക'മുടികള്‍ ഒരാളുടെ പക്കല്‍ ഉണ്ടെന്നു മാലോകര്‍ അറിഞ്ഞാല്‍ പിന്നെ അതിന്റെ ആധികാരികത തകരുമെന്ന് ഇവര്‍ക്ക് നന്നായറിയാം. അത് വ്യക്തമാക്കുന്നതായിരുന്നു, ശൈഖിന്റെ കൈയ്യില്‍ ധാരാളം കേശമുണ്ടല്ലോ എന്ന എന്റെ ചോദ്യത്തിന് ഫോണിലൂടെ മര്‍ക്കസില്‍ നിന്നും എനിക്ക് കിട്ടിയ മറുപടി. 'നിങ്ങള്‍ ബഹാവുദ്ദീന്‍ പറയുന്നത് കേട്ടിട്ട് ചോദിക്കുന്നതാണോ? അത്രയൊന്നും മുടി ശൈഖിന്റെ കൈയ്യിലില്ല' എന്ന മറുപടിക്ക് എന്റെ കൈയ്യിലുള്ള ചിത്രങ്ങള്‍ മറുപടി കൊടുക്കുന്നുവെന്നത് ഇവരെ പ്രകോപിതരാക്കാതിരിക്കുന്നതെങ്ങനെ! ഔദ്യോകിക സമസ്തയുടെ സ്ഥാപനമായ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി നടത്തിയ പ്രസ്താവനയുടെ മര്‍മവും ഈ മുടിയുടെ ആധിക്യമായിരുന്നു.

മുടിയുടെ എണ്ണം പോലെ തന്നെ അവയുടെ നീളവും മുടി വ്യാജമാണെന്ന് വിളിച്ചോതുന്നു. പ്രവാചകന്റെ മുടിയെ കുറിച്ചുള്ള ഹദീസുകളില്‍ പറയുന്നത് പ്രകാരം മുടിയുടെ പരമാവധി നീളം കീഴ്ചെവിക്ക് താഴെ വരെയാവാം. ഇവിടെ ഖസ്രജിയുടെ കൈയ്യിലെ മുടിക്കെട്ടിന്റെ നീളം എഴുപതു സെന്റീ മീറ്ററിലും കൂടുതലാണ്. അഥവാ സാധാരണ ഒരു പെണ്‍കുട്ടിയുടെ മുടിയുടെ നീളം! പ്രവാചകന്റെ മുടിയുടെ നീളം ഇത്രവരുമോ എന്ന് വ്യക്തമാക്കേണ്ടത് ഈ മുടിക്കെട്ടില്‍ നിന്നും ഒരുമുടിയിഴ 'സ്വന്തമാക്കിയ' കാന്തപുരമാണ്. ഇത്രയും മുടി പ്രവാചകനുണ്ടായിരുന്നെങ്കില്‍ പിന്നെന്തുകൊണ്ട് മുടിയുടെ കാര്യത്തില്‍ ഇവരൊന്നും പ്രവാചകനെ അതുപോലെ അനുധാവനം ചെയ്യുന്നില്ല എന്നതും ചോദ്യമായി നിലനില്ക്കും.

നീളവും എണ്ണവും മുടിയുടെ ആധികാരികത സംശയാസ്പദമാക്കുന്നുവെന്നു യു എ ഇയില്‍ ജോലി ചെയ്യുന്ന സമസ്തയുടെ മറ്റൊരു യുവപണ്ഡിതന് കൂടി വെളിപ്പെടുത്തുന്നു. ഖസ്രജിയുടെ കൈയ്യില്‍ പ്രവാചകകേശമുണ്ട് എന്ന് അമ്പലക്കടവ് ഫൈസിയെ പോലെ ആദ്യം വിശ്വസിച്ച ഇദ്ദേഹം 2009 റമദാന് ഇരുപത്തിമൂന്നിന് ഖസ്രജിയുടെ വീട്ടില്‍ നടന്ന പ്രദര്‍ശന ചടങ്ങില്‍ പങ്കെടുത്തു. മാത്രമല്ല ഖസ്രജി മുമ്പ് കേരളത്തിലെ സമസ്തയുടെ സ്ഥാപനത്തില്‍ വന്ന കാര്യം പറഞ്ഞു പരിചയപ്പെടുകയും പരിപാടിയില്‍ പ്രസംഗിക്കുകയും ചെയ്തു. പക്ഷെ, മുടികണ്ടതോടെ അദ്ദേഹത്തിനും സംശയങ്ങള്‍ ഉടലെടുത്തു. ആയിരക്കണക്കിനുള്ള നീണ്ട മുടികളുടെ സാന്നിദ്ധ്യം തന്നെയായിരുന്നു കാരണം. മാത്രമല്ല, ഒരു മുടി ചോദിച്ചു കെഞ്ചിയ അദ്ദേഹത്തിനു മുടി കൊടുക്കാന്‍ കൂട്ടാക്കാത്ത ഖസ്രജി തന്റെ വേണ്ടപ്പെട്ട ആളുകള്‍ക്ക് യാതൊരു കൂസലുമില്ലാതെ മുടി വിതരണം ചെയ്തതും അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. മുടി കൈമാറാന്‍ പ്രവാചകന്റെ ഉത്തരവ് ലഭിച്ചോയെന്ന് ഖസ്രജിയോടു അദ്ദേഹം ചോദിച്ചു കാണില്ല. കാരണം ഇങ്ങനെയൊരു നിബന്ധന കേള്‍ക്കാന്‍ തുടങ്ങിയത് ഈ വര്‍ഷമാണല്ലോ! ഏതായാലും തന്റെ മനസ്സിലുള്ള സംശയം ഇദ്ദേഹം അന്തരിച്ച മംഗലാപുരം ഖാസിയുടെ മരുമകന് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ മൌലവിയുമായി പങ്കുവെച്ചു. വര്‍ഷങ്ങളായി യു എ ഇയില്‍ ഉള്ള ഇദേഹത്തിനു ഖസ്രജിയുടെ ഒരു സഹോദരുനുമായി അടുത്ത ബന്ധമാണുള്ളത്. അബ്ദുല്‍ ഖാദര്‍ മൌലവിക്ക് ഖസ്രജിയുടെ സഹോദരന് നല്കിയ വിശദീകരം കേട്ടാല്‍ വ്യാജമുടിയുടെ 'ഒറിജിനാലിറ്റി' വ്യക്തമാകും. "എന്റെ ജേഷ്ഠനെ ആരോ പറഞ്ഞു പറ്റിച്ചു കുറെ കാശു വാങ്ങിച്ചു കുറെ മുടിക്കെട്ടും കൊടുത്തു. ഇതെല്ലാം റസൂലുല്ലാന്റെ മുടിക്കെട്ടാണെന്നു വിശ്വസിപ്പിചിരിക്കുകയാ... പക്ഷെ, സ്വന്തം കുടുംബക്കാരില്‍ തന്നെ എല്ലാരും അതൊന്നും വിശ്വസിച്ചിട്ടില്ല." എങ്ങിനെയുണ്ട്!!

പ്രവാചകന്റെ മുടിയെന്നു വിശ്വസിച്ചു അത് കാണാന്‍ പോയ ഒരു സുന്നീ പണ്ഡിതന്റെ മനസ്സില്‍ സംശയത്തിന്റെ വിത്ത് പാകാന്‍ ഈ മുടിക്കെട്ടു കാരണമായെങ്കില്‍ അത് ചെറിയ കാര്യമല്ല. ഇദ്ദേഹത്തെ പോലെ ഖസ്രജിയുടെ കൈയ്യിലെ മുടി കാണാതെ കേട്ടറിവ് വെച്ച് ഒറിജിനലാണെന്ന് വിശ്വസിച്ച അമ്പലക്കടവ് ഫൈസി പണ്ട് നടത്തിയ പ്രസംഗ ക്ലിപ്പാണ് ഇപ്പോള്‍ വ്യാജമുടിക്കാരുടെ പ്രചാരണായുധം. എങ്ങിനെയെങ്കിലും ആളുകളെ കൊണ്ട് കേശപൂജാ കേന്ദ്രത്തിന്റെ ടോക്കന്‍ വാങ്ങിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഒരുകൂട്ടരുടെ കണ്ണു തുറപ്പിക്കാന്‍ ഈ മുടിക്കെട്ടിന്റെ ചിത്രങ്ങള്‍ പര്യാപ്തമാവില്ലെന്നറിയാം. എന്നാലും ചിന്താശേഷി ആരുടെ കാല്ചുവട്ടിലും അടിയറ വെച്ചിട്ടില്ലാത്ത വലിയൊരു ജനവിഭാഗം ഇവിടെയുണ്ടല്ലോ. അവരുടെ അധ്വാനഫലം ഒരു വ്യാജകേശത്തിന് കൊട്ടാരമൊരുക്കാന്‍ ഓഹരി വെക്കപ്പെടാതിരിക്കാനെങ്കിലും ഈ ചിത്രങ്ങള്‍ ഉപകാരപ്പെടാതിരിക്കില്ല.

യു എ ഇ-യിലെ സുന്നീ പണ്ഡിതന് രണ്ടായിരത്തി ഒമ്പത് സെപ്തംബര്‍ പന്ത്രണ്ടിന് വിശുദ്ധ റമദാന് ഇരുപത്തിമൂന്നാം രാവില്‍ അബു ദാബിയിലെ അല്‍ ബത്ത്തീനില്‍ വച്ച് നടന്ന കേശ പ്രദര്‍ശന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ മൊബൈലില്‍ പകര്‍ത്തിയ രണ്ടു ചിത്രങ്ങള്‍.

Subscribe to:
Posts (Atom)