Saturday, February 26, 2011

വര്‍ത്തമാനത്തിന്റെ വര്‍ത്തമാനം





വര്‍ത്തമാനത്തിന്റെ വര്‍ത്തമാനം
കോടമഞ്ഞിന്റെ ഇരുളിനെ വകഞ്ഞു മാറ്റി ദൂരെ നിന്ന് വരുന്ന പ്രത്യാശയുടെ പ്രകാശ കിരണം കാണാം. നമ്മുടെ മഹാനായ നേതാവ് വക്കം അബ്ദുല്‍ഖാദര്‍ മൗലവി കൊളുത്തി വെച്ച നവോഥാനത്തിന്റെ നക്ഷത്രശോഭയാണത്.
വര്‍ത്തമാനം ദിനപത്രം ഒമ്പതാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. വക്കം അബ്ദുല്‍ഖാദര്‍ മൗലവിയുടെ സ്വദേശാഭിമാനി ദിനപത്രത്തിന് അന്നത്തെ ദീവാനായിരുന്ന രാജഗോപാലാചാരിയുടെ ശത്രുതാപരമായ നിലപാടുകള്‍ക്ക് മുന്നില്‍ പിടിച്ചു നില്ക്കാനായില്ല. നെറികേട് എന്തു തമ്പുരാന്‍ കാണിച്ചാലും കയ്യും കെട്ടി നോക്കിനില്ക്കില്ലെന്ന വക്കം മൗലവിയുടെ ധീരതക്ക് മുന്നില്‍ പതറിയവര്‍ ആ പത്രത്തെ തന്നെ ഇല്ലാതാക്കിയെന്നത് ചരിത്രമാണ്.
കഴിഞ്ഞ ഒമ്പത് വര്‍ഷമായി ചില ദീവാന്‍മാര്‍ നവോഥാന പ്രസ്ഥാനത്തിന്റെ അഭിമാനമായ വര്‍ത്തമാനത്തോടും ഏതാണ്ട് ഇതു പോലെയൊക്കെ ചെയ്തു. വക്കം മൗലവിയുടെ പിന്മുറക്കാര്‍ ചരിത്രത്തില്‍ വീണ്ടും അതേ അനുഭവങ്ങള്‍ ഏറ്റുവാങ്ങിയ പരീക്ഷണങ്ങളുടെ എട്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്.
വര്‍ത്തമാനം ദിനപത്രത്തിന്റെ വഴിയില്‍ മുള്ളൂ വിരിച്ചവരേ നിങ്ങള്‍ക്ക് നന്ദി. പൂവിരിച്ചവരെക്കാള്‍ ആദ്യം നന്ദി പറയേണ്ടത് നിങ്ങള്‍ക്കാണ്. നിങ്ങളാണ് വര്‍ത്തമാനത്തിന് ഉജ്വലമായ അതിജീവന പോരാട്ടങ്ങള്‍ക്ക് പ്രചോദനമായത്. അവര്‍ കത്തിച്ചു വെച്ചതിന്റെ പുകച്ചുരുളുകള്‍ക്കിടയിലാണ് വര്‍ത്തമാനം വാടിയും, പിന്നെയും തളിര്‍ത്തും ഇതു വരെ നിലനിന്നത്. ഇനി ഒരു പോക്കു വെയിലിലും വാടാതെ നില്ക്കാന്‍ വര്‍ത്തമാനത്തിന് കരുത്താകുന്നതും അതാണ്. വഴിയില്‍ മുള്ളു വിരിച്ചവരേ നന്ദി. നിങ്ങള്‍ക്ക് നന്ദി. മുള്ളുകള്‍ കണ്ട് ഭയന്ന് പലരും പിന്മാറി. പക്ഷേ മുള്ളുകള്‍ക്കിടയിലും മുന്നേറാന്‍ കരുത്ത് കാണിച്ചവര്‍ യഥാര്‍ഥ പോരാളികളാണ്. വിശ്വസിക്കാവുന്ന ധീരന്മാരാണ്. അവര്‍ ഈ യാനപാത്രത്തെ ലക്ഷ്യത്തിലേക്കെത്തിക്കും. ദൈവം അനുഗ്രഹിക്കട്ടെ. (ഇന്‍ശാഅല്ലാഹ്.)
എന്തു കൊണ്ട് വര്‍ത്തമാനം എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്. ചാനലുകളുടെ അതിപ്രസരത്തിനിടയില്‍ ഒരു പത്രം പ്രസക്തമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഓര്‍ക്കുക. മലയാളമനോരമയും, ദീപികയും ഉള്ള 1900ത്തിന്റെ ആദ്യത്തില്‍, അന്ന് വേറെയും നിരവധി പത്രങ്ങള്‍ കേരളത്തിലുണ്ടായിരുന്നു. അവയില്‍ പലതം പിന്നീട് ഇല്ലാതായി. എമ്പാടും വാര്‍ത്താ പത്രങ്ങള്‍ ഉള്ള സമയത്ത് തന്നെയാണ് വക്കം മൗലവി പത്രം തുടങ്ങിയത്. മൗലവിയുടെ പത്രത്തിന് ഒരു ജനതയെ മുന്നോട്ട് നയിക്കാനുള്ള ഇച്ഛാശക്തിയുണ്ടായിരുന്നു. ചെറുതെങ്കിലും വേറിട്ട ശബ്ദമായി ഒരു സമൂഹത്തെ പ്രബുദ്ധമായി മുന്നോട്ട് നയിക്കാന്‍ വര്‍ത്തമാനം ദിനപത്രത്തിന് ശേഷിയുണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുക.
ചരിത്ര രഥം വഴിമാറി നീങ്ങും. വര്‍ത്തമാനം പ്രതിസന്ധികളില്‍ നിന്ന് ഉയരുകയാണ്. ആയിരങ്ങളുടെ പ്രാര്‍ഥനകള്‍ കൂട്ടായുണ്ട്. കരിപിടിച്ച അടുക്കളകളില്‍ നിന്ന് കരിവളിയിട്ട പെണ്‍കുട്ടികളും, മുഖ്യധാരയില്‍ നിന്ന് അരുക്കാക്കപ്പെട്ട നാട്ടിന്‍പുറത്തെ കലാലയങ്ങളില്‍ നിന്ന് സര്‍ഗ്ഗാത്മക തുളുമ്പുന്ന പുതിയ ആണ്‍കുട്ടികളും പുതിയ കാലത്തിന്റെ പത്രപ്രവര്‍ത്തകരായി വളരുമെന്ന് ആശിക്കുക. വര്‍ത്തമാനത്തിന്റെ നാളെകളെ അവര്‍ പൂക്കള്‍ നിറഞ്ഞതാക്കുമെന്ന് സ്വപ്നം കാണുക. നന്നായി പണിയെടുക്കുക.
വര്‍ത്തമാനത്തിന്റെ തകര്‍ച്ച കാണാന്‍ സ്വന്തമായി ബ്ലോഗുകളും, വെബ്‌പേജുകളും തയ്യാറാക്കുന്നവരും, വാരികകളില്‍ ലേഖനങ്ങള്‍ എഴുതുന്നവരും, പാതിരാപ്രസംഗങ്ങളില്‍ വര്‍ത്തമാനത്തെ വിമര്‍ശിക്കുന്നവരും ഇപ്പോഴുമുണ്ട്. അവരുടെ പരിശ്രമങ്ങളാണ് യഥാര്‍ഥത്തില്‍ ഈ പത്രം നിലനില്ക്കുന്നുവെന്ന് കേരളത്തിലും, ഇന്ത്യക്ക് പുറത്തും ഒരു പാട് പേരെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നത്. അവര്‍ക്ക് പ്രത്യേകം നന്ദി പറയുന്നു. തുടര്‍ന്നും വിമര്‍ശിച്ചു ഈ പത്രത്തിന് പ്രചാരം നല്കണമെന്ന് അവരോട് വിനീതമായി അപേക്ഷിക്കുന്നു.
വര്‍ത്തമാനം ഒമ്പതാം വര്‍ഷത്തിലേക്ക്
പുതിയ എഡിഷന്‍ കണ്ണൂരില്‍ നിന്

46 comments:

  1. അതിജീവനത്തിന്റെ വര്‍ത്തമാനം!
    വെളിച്ചം കെടാതെ സൂക്ഷിക്കൂക, ആശംസകള്‍...

    സാമൂഹ്യമാറ്റത്തിന്റെ വര്‍ത്തമാനം:
    www.SayNoDowry.com

    ReplyDelete
  2. മുള്ളുകള്‍ക്കിടയിലും മുന്നേറാന്‍ കരുത്ത് കാണിച്ചവര്‍ യഥാര്‍ഥ പോരാളികളാണ്. വിശ്വസിക്കാവുന്ന ധീരന്മാരാണ്. അവര്‍ ഈ യാനപാത്രത്തെ ലക്ഷ്യത്തിലേക്കെത്തിക്കും. ദൈവം അനുഗ്രഹിക്കട്ടെ. (ഇന്‍ശാഅല്ലാഹ്). ആശംസകളോടെ, പ്രാര്‍ത്ഥനകളോടെ ...

    ReplyDelete
  3. വര്‍ത്തമാനത്തിന്റെ തകര്‍ച്ച കാണാന്‍ സ്വന്തമായി ബ്ലോഗുകളും, വെബ്‌പേജുകളും തയ്യാറാക്കുന്നവരും, വാരികകളില്‍ ലേഖനങ്ങള്‍ എഴുതുന്നവരും, പാതിരാപ്രസംഗങ്ങളില്‍ വര്‍ത്തമാനത്തെ വിമര്‍ശിക്കുന്നവരും ഇപ്പോഴുമുണ്ട്. അവരുടെ പരിശ്രമങ്ങളാണ് യഥാര്‍ഥത്തില്‍ ഈ പത്രം നിലനില്ക്കുന്നുവെന്ന് കേരളത്തിലും, ഇന്ത്യക്ക് പുറത്തും ഒരു പാട് പേരെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നത്.

    ReplyDelete
  4. വര്‍ത്തമാനം ഒമ്പതാം വര്‍ഷത്തിലേക്ക്
    പുതിയ എഡിഷന്‍ കണ്ണൂരില്‍ നിന്

    ആശംസകളോടെ, പ്രാര്‍ത്ഥനകളോടെ ...

    ReplyDelete
  5. വര്‍ത്തമാനം ഉന്നതിയിലെത്തുകയെന്നത് നമ്മെ വിട്ടു പോയ കാരക്കുന്നിറെ സ്വപ്നമായിരുന്നു. ആ സ്വപ്നം പൂവണിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ,
    നൗഷാദ്

    ReplyDelete
  6. ചരിത്ര രഥം വഴിമാറി നീങ്ങും. വര്‍ത്തമാനം പ്രതിസന്ധികളില്‍ നിന്ന് ഉയരുകയാണ്. ആയിരങ്ങളുടെ പ്രാര്‍ഥനകള്‍ കൂട്ടായുണ്ട്.

    ReplyDelete
  7. allah be care us bless for the purpose of renaissence and reformation.....
    pray.......and.....work
    to rise ;;;;and;;;;;arise

    ReplyDelete
  8. മുള്ളുകള്‍ കണ്ട് ഭയന്ന് പലരും പിന്മാറി. പക്ഷേ മുള്ളുകള്‍ക്കിടയിലും മുന്നേറാന്‍ കരുത്ത് കാണിച്ചവര്‍ യഥാര്‍ഥ പോരാളികളാണ്. വിശ്വസിക്കാവുന്ന ധീരന്മാരാണ്

    ReplyDelete
  9. "മറ്റു മാധ്യമങ്ങളില്‍ നിന്ന് പ്രത്യേകമായി ഈ പത്രത്തിന് എന്താണ് പൊതു സമൂഹത്തിനു നല്‍കാന്‍ കഴിഞ്ഞിട്ടുളത്"

    ReplyDelete
  10. വര്‍ത്തമാനം ഒരു സമൂഹത്തിനു എന്ത് നല്‍കുന്നു എന്ന ചോദ്യം പ്രസക്തമാണ്. ഇപ്പോള്‍ നടക്കുന്ന തിരുമുടി വിവാദത്തില്‍ നേര് എഴുതുന്ന പത്രം വര്‍ത്തമാനം.
    മുസ്ലിം രാഷ്ട്രീയത്തെ സത്യസന്ധമായി വിലയിരുത്തുന്നു വര്‍ത്തമാനം. കള്ള നാണയങ്ങളെ പുറത്തു കാണിക്കുന്നു വര്‍ത്തമാനം.
    the real analysis of muslim politics of kerala can read in varthamanam

    ReplyDelete
  11. ഇപ്പോള്‍ വര്‍ത്തമാനത്തിനായി ഓശാന പാടാന്‍ എത്രയാളുകളാ!!!! മാസങ്ങളോളം ശമ്പളം കിട്ടാതെ പട്ടിണി കിടന്ന്‌ പത്രമിറക്കിയവരെ ആരും ഓര്‍ക്കുന്നതുപോലുമില്ല. മാനേജ്‌മെന്റിന്റെയും മുജാഹിദ്‌ മടവൂര്‍ വിഭാഗത്തിന്റെയും വഞ്ചനയുടെ യഥാര്‍ഥ ചിത്രം ബ്ലോഗിലൂടെ നാട്ടുകാരെ അറിയിച്ചതാണ്‌ കുറ്റം. ജീവനക്കാരുടെ പേരില്‍ ലോണെടുത്ത്‌ അടക്കാതെ എത്ര പേരെ കഷ്‌ടപ്പെടുത്തി. പത്രം നന്നാകുന്നു എന്ന്‌ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്‌. പക്ഷേ അതിന്‌ പിന്നില്‍ നൂറുകണക്കിന്‌ ജീവനക്കാരുടെ കണ്ണീരും വിയര്‍പ്പുമുണ്ട്‌. അവരെ മറന്ന്‌ ഇപ്പോള്‍ എട്ടുകാലി മമ്മൂഞ്ഞ്‌ ചമയുന്ന്‌ റിയാസ്‌ മോനെപ്പോലുള്ളവരാണ്‌ വര്‍ത്തമാനം നന്നാക്കാന്‍ നടക്കുന്നതെങ്കില്‍ അത്‌ ഒരിക്കലും ഗതിപിടിക്കാന്‍ പോകുന്നില്ല. ഒന്നുചോദിക്കട്ടെ, ഞാന്‍ വര്‍ത്തമാനത്തില്‍ അതിന്റെ തുടക്കം ഏഴ്‌ വര്‍ഷം ജോലി ചെയ്‌തിട്ടുണ്ട്‌. അന്നൊരിക്കല്‍ പോലും ഈ പേര്‌ കേട്ടതായി ഓര്‍ക്കുന്നില്ലല്ലോ, ആരാ ഈ തങ്കപ്പെട്ട മോന്‍????

    ReplyDelete
  12. നിവൃത്തി കേടുകളെ ആഘോഷമാക്കാന്‍ ഞാനില്ല. പട്ടിണി കിടന്ന്‌ പത്രമിറക്കിയവരെ ആരും മറന്നിട്ടില്ല. ഒന്നുറപ്പ്. സ്നേഹിച്ചവരെ വര്‍ത്തമാനം മറക്കാന്‍ ഇടയില്ല.
    ഐ ആം നോട്ട് എ സ്റ്റാഫ്‌ ഇന്‍ വര്‍ത്തമാനം. ഇപ്പോഴും വര്‍ത്തമാനത്തില്‍ എഴുതുന്നു. 2003 ല്‍ തുടങ്ങിയതാണ്‌.

    ReplyDelete
  13. This comment has been removed by a blog administrator.

    ReplyDelete
  14. ചോദ്യം പ്രസക്തമാണ്. ഉന്നം വ്യക്തമാണ്‌. മറുപടി പറയേണ്ടത് തന്നെയാണ്. വര്‍ത്തമാനം ചില സമയത്ത് ചില വ്യക്തികളെ കുറിച്ച് എഴുതിയിടുന്റ്റ്. അവരുടെ സ്വകാര്യ ജീവിതം നശിപ്പിക്കാന്‍ പത്രം ആഗ്രഹിച്ചിട്ടില്ല. എന്നാല്‍ നാടിന്റെ പൊതു മുതല്‍ എവിടെ പോകുന്നു എന്നാണ് അന്വേഷിച്ചത്. ചിലര്‍ കൊണ്ട് പോയി എന്ന വിവരം കിട്ടിയാല്‍ മിണ്ടാതെ ഇരിക്കണോ? പിന്നെ കള്ളനാണെന്ന് സംശയം ഉണ്ടെങ്കില്‍ അന്വേഷിക്കണം . ബോധ്യപ്പെട്ടാല്‍ ജനങ്ങളെ അറിയിക്കണം.
    പിന്നെ പത്രം സമൂഹത്തിനു വേണ്ടിയാണ്. കള്ളന്മാരെ ന്യായീകരിക്കാന്‍ അല്ല.
    ചോദ്യം കൂടുതല്‍ വ്യക്തം അയാള്‍ ഉത്തരം കൂടുതല്‍ വ്യക്തമാകും.

    ReplyDelete
  15. This comment has been removed by a blog administrator.

    ReplyDelete
  16. ചോദ്യം ഇപ്പോളും അവ്യക്തമാണ്. വിഷധീകരിക്കണം. ഏതെങ്കിലും വാര്‍ത്ത‍ മനസ്സില്‍ വരുന്നെങ്കില്‍ വ്യക്തമാക്കിയാല്‍ ഉത്തരം എളുപ്പമാകും.
    എങ്കിലും, ഒരു സ്ത്രീ ഒരാള്‍ തന്നെ ബലാല്‍സംഗം ചെയ്തു എന്ന് പറഞ്ഞു വന്ന കാര്യം ഹദീസില്‍ ഉണ്ട്. അയാളെ സഹാബത് തേടി പിടിച്ചു കൊണ്ട് വന്നു.
    കള്ളനെ പിടിച്ചു കൊണ്ട് വന്നു പരസ്യമായി ശിക്ഷ നടപ്പാക്കിയ സംഭവങ്ങള്‍. അപ്പോള്‍ എല്ലാം ഒരു സാക്ഷി പ്രതി യെ നിശിതമായി വിലയിരുതിയിടുന്ദ്.

    ReplyDelete
  17. This comment has been removed by a blog administrator.

    ReplyDelete
  18. This comment has been removed by a blog administrator.

    ReplyDelete
  19. "വര്‍ത്തമാനം ദിനപത്രത്തിന്റെ വഴിയില്‍ മുള്ളൂ വിരിച്ചവരേ നിങ്ങള്‍ക്ക് നന്ദി. പൂവിരിച്ചവരെക്കാള്‍ ആദ്യം നന്ദി പറയേണ്ടത് നിങ്ങള്‍ക്കാണ്. നിങ്ങളാണ് വര്‍ത്തമാനത്തിന് ഉജ്വലമായ അതിജീവന പോരാട്ടങ്ങള്‍ക്ക് പ്രചോദനമായത്. അവര്‍ കത്തിച്ചു വെച്ചതിന്റെ പുകച്ചുരുളുകള്‍ക്കിടയിലാണ് വര്‍ത്തമാനം വാടിയും, പിന്നെയും തളിര്‍ത്തും ഇതു വരെ നിലനിന്നത്. ഇനി ഒരു പോക്കു വെയിലിലും വാടാതെ നില്ക്കാന്‍ വര്‍ത്തമാനത്തിന് കരുത്താകുന്നതും അതാണ്. വഴിയില്‍ മുള്ളു വിരിച്ചവരേ നന്ദി. നിങ്ങള്‍ക്ക് നന്ദി. മുള്ളുകള്‍ കണ്ട് ഭയന്ന് പലരും പിന്മാറി. പക്ഷേ മുള്ളുകള്‍ക്കിടയിലും മുന്നേറാന്‍ കരുത്ത് കാണിച്ചവര്‍ യഥാര്‍ഥ പോരാളികളാണ്. വിശ്വസിക്കാവുന്ന ധീരന്മാരാണ്. അവര്‍ ഈ യാനപാത്രത്തെ ലക്ഷ്യത്തിലേക്കെത്തിക്കും. ദൈവം അനുഗ്രഹിക്കട്ടെ. (ഇന്‍ശാഅല്ലാഹ്.)
    "

    ReplyDelete
  20. This comment has been removed by a blog administrator.

    ReplyDelete
  21. This comment has been removed by the author.

    ReplyDelete
  22. This comment has been removed by a blog administrator.

    ReplyDelete
  23. ധിക്കാരിയായ ഭരണാധികാരിക്ക് മുന്‍പില്‍ സത്യം വിളിച്ചു പറയുന്നതാണ് ജിഹാദ്.
    അങ്ങനെയാണ് നമ്മള്‍ പഠിച്ചത്.
    ജിഹാദിന് ഈബത്, നമീമത് എന്ന് പറയാമോ?
    നാട്ടില്‍ വെറുതെ നടക്കുന്നവരുടെ സ്വകാര്യ ജീവിതം വര്‍ത്തമാനത്തിനു വിഷയമല്ല.
    ചര്‍ച്ച തുടരാം

    ReplyDelete
  24. This comment has been removed by a blog administrator.

    ReplyDelete
  25. This comment has been removed by a blog administrator.

    ReplyDelete
  26. വര്‍ത്തമാനം നിര്‍വഹിക്കുന്ന ഒരു ചര്ത്ര ദൌത്യം ഉണ്ട്. അത് കേരളത്തിലെ പൊതു സമൂഹത്തോട് സംവദിക്കുക എന്നതാണ്. അവിടെ രാഷ്ട്രീയം ഉണ്ട്. (അഥവാ അധികാര പങ്കാളിത്തം), കൃഷി ഉണ്ട്, പരിസ്ഥിതി ഉണ്ട്.
    അവയെ കൊച്ചാക്കാന്‍ ശ്രമിക്കുന്നവരോടെ ഒന്നേ പരയാനുല്ലോഓ. ഞങ്ങള്‍ കാത്തിരിക്കുകയാണ്. പ്രതീക്ഷയോടെ . കാരണം, ഗുനകംക്ഷയാണ് ഞങ്ങള്‍ക്ക്, ഈ സമൂഹത്തോട്. അല്ലഹുനിന്റെ സഹായം പ്രതീക്ഷിക്കുന്നു,
    വക്കം മൌലവിയുടെ പിന്മുറക്കാര്‍

    ReplyDelete
  27. please visible your full profile

    ReplyDelete
  28. This comment has been removed by a blog administrator.

    ReplyDelete
  29. This comment has been removed by the author.

    ReplyDelete
  30. This comment has been removed by a blog administrator.

    ReplyDelete
  31. സംവാദം ഉപകാരപ്പെടുമെങ്കില്‍ തുടരാന്‍ തയ്യാറാണ്.
    പിന്നെ വര്‍ത്തമാനം ആരുടെയും മുഖപത്രം അല്ല. ശബാബ് മുഖപത്രമാണ്.
    വര്‍ത്തമാനം ism നെ അനുകൂലിക്കുന്നു. ok

    ReplyDelete
  32. This comment has been removed by a blog administrator.

    ReplyDelete
  33. ഇനി തിരിച്ച ചില ചോദ്യങ്ങള്‍.
    പത്രം വായിക്കാറു

    വര്‍ത്തമാനം വായിക്കാറുണ്ടോ?
    നാടിലെ നന്മകളില്‍ പങ്കളിയാകാരുണ്ടോ? ണ്ടോ?
    എയ്തു പത്രം?

    ReplyDelete
  34. This comment has been removed by a blog administrator.

    ReplyDelete
  35. This comment has been removed by a blog administrator.

    ReplyDelete
  36. മെമ്പര്‍ ഇന്‍ ലൈബ്രറി, സെക്രടറി ആയിരുന്നു.
    പളിയെടിവ് കെയര്‍ വളണ്ടിയര്‍,
    ആന്‍ഡ്‌ ......

    ReplyDelete
  37. This comment has been removed by a blog administrator.

    ReplyDelete
  38. അതിജീവനത്തിന്‍റെ രീതി ശാസ്ത്രം, കൊള്ളാം!
    വെളിച്ചം കെടാതെ സൂക്ഷിക്കൂക, ആശംസകള്‍...

    ReplyDelete
  39. mr/Mrs, Nowf, I searched your blog. no profile ther . I am interested with chat men and women. but not to Hijedas.
    If you are man or woman , please unveil your identity. Then I am ready to continue.
    And a detailed article will be publish in the blog soon. and i will answer to all queries.

    ReplyDelete
  40. I can understand your aim for the enquiry of my identity to escape from my last question about varthamanam , which I was asked you how many demerit can do for run a news paper (expected answer in the bases of Islamic way)

    ReplyDelete
  41. അതിരുകാക്കും മലയൊന്നു തുടുത്തേ
    തുടുത്തേ തക തക തക താ
    അങ്ങ് കിഴക്കതെ ചെന്താമര കുളിരിന്റെ ഈറ്റില്ല തറയില്
    പെറ്റു നോവിന് പെരട്ടുറവ ഉരുകി ഒളിച്ചേ തക തക താ

    ReplyDelete
  42. വര്‍ത്തമാനത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയെന്തെന്ന് ചോദിച്ചപ്പോള്‍ ഓ.. അതിന്‍റെ വ ര്‍ത്തമാനമൊന്നും പറയാതിരിക്കുകയാണ് നല്ലത് (തമാശക്കാരന്‍)എന്ന് പറഞ്ഞ് കുലുങ്ങിചിരിച്ച നേതാവ്(അനിവാര്യ)ഇപ്പോള്‍ എന്തു പറയുന്നു? തീയില്‍ മുളച്ചത് വെയിലത്ത് വാടില്ല തികച്ചുംപരീക്ഷണത്തിന്‍റെ തീച്ചൂളയിലായിരുന്നു വര്‍ത്തമാനത്തിന്‍റെ പിറവി.ഇതുവരെ പിടിച്ചുനിര്‍ത്തിയത് സര്‍ വ്വശക്തനായ റബ്ബും പിന്നെ ഒരു പാട് നല്ല മനസ്സിന്‍റെ ഉടമകളുമാണ്

    ReplyDelete
    Replies
    1. നല്ല മനസ്സിന്‍റെ ഉടമകളില്‍ ഏതെല്ലാം ബാങ്കുകള്‍ (പണം പലിശയ്ക്ക് കൊടുക്കുന്ന സ്ഥാപനം) ഉള്‍പ്പെടുമെന്നറിഞ്ഞാല്‍ കൊള്ളാം.

      Delete
  43. കരിപിടിച്ച അടുക്കളകളില്‍ നിന്ന് കരിവളിയിട്ട പെണ്‍കുട്ടികളും, മുഖ്യധാരയില്‍ നിന്ന് അരുക്കാക്കപ്പെട്ട നാട്ടിന്‍പുറത്തെ കലാലയങ്ങളില്‍ നിന്ന് സര്‍ഗ്ഗാത്മക തുളുമ്പുന്ന പുതിയ ആണ്‍കുട്ടികളും പുതിയ കാലത്തിന്റെ പത്രപ്രവര്‍ത്തകരായി വളരുമെന്ന് ആശിക്കുക. വര്‍ത്തമാനത്തിന്റെ നാളെകളെ അവര്‍ പൂക്കള്‍ നിറഞ്ഞതാക്കുമെന്ന് സ്വപ്നം കാണുക. നന്നായി പണിയെടുക്കുക.

    ReplyDelete
  44. "വര്‍ത്തമാനത്തിന്‍റെ വര്‍ത്തമാനം തുടരാന്‍ ഇതുവരെ എത്ര വന്‍ പാപങ്ങള്‍ ചെയ്തുകൂട്ടി എന്നറിഞ്ഞാല്‍ കൊള്ളാം "
    കുറിപ്പ്: പലിശ എണ്ണപ്പെട്ട വന്‍പാപങ്ങളില്‍ ഒന്നല്ലേ?

    ReplyDelete