Wednesday, March 30, 2011

മരം നടീല്‍ വാരം
നല്ല വെയിലാണ്. പുറത്തിറങ്ങിയാല്‍ ചുട്ടു പൊള്ളുന്നു. ഒരു മരത്തിന്റെ തണല്‍ ലഭിച്ചാല്‍ എന്ന് ആഗ്രഹിക്കും, വെയിലത്ത്. എ സി മുറിയില്‍ ഇരിക്കാന്‍ ഭാഗ്യം ലഭിക്കാത്തവര്‍ക്ക്, ദാഹിക്കുന്ന മണ്ണിന്റെ മക്കള്‍ക്ക് വേണ്ടി ഈ ലേഖനം പുനപ്രസിദ്ധീകരിക്കുകയാണ്. പത്ത് വര്‍ഷങ്ങള്‍ക്ക് അന്നത്തെ ഐ എസ് എം സംസ്ഥാന പ്രസിഡന്റ്അബൂബക്കര്‍ കാരക്കുന്ന് എഴുതിയതാണ് ഈ ലേഖനം. ഇപ്പോഴും പ്രസക്തമായ കാര്യങ്ങള്‍.
മുജാഹിദ് പ്രസ്ഥാനത്തില്‍ ഭിന്നിപ്പിന്റെ കാരണങ്ങളില്‍ ഒന്നു കൂടിയായി മാറിയ ഈ ലേഖനം വീണ്ടും വായിക്കുമ്പോള്‍ മുജാഹിദ് പ്രവര്‍ത്തകരേ, ഓര്‍ക്കുക, പഴയ കാംപയിനുകള്‍ കൂടുതല്‍ ആവേശത്തോടെ ഏറ്റെടക്കേണ്ട സന്ദര്‍ഭമാണിത്. മരം നടേണ്ടത് അതിനെ പ്രോത്സാഹിപ്പിക്കേണ്ടത് മുജാഹിദുകളുടെ ഉത്തരവാദിത്തമാണ്. നേതൃത്വങ്ങളെ പലതും ഓര്‍മ്മിപ്പിക്കും ഈ ലേഖനം. മരം നടീല്‍ കാംപയ്ന്‍ പുനരാരംഭിക്കാന്‍ പ്രവര്‍ത്തകര്‍ സ്വയം ശ്രമിക്കുക. ഒരു ചീരവിത്തെറിഞ്ഞെങ്കിലും ഓരോ നാട്ടിലും, വീട്ടിലും ഈ വര്‍ഷം കാംപയ്ന്‍ സജീവമാക്കണം.
അബൂബക്കര്‍ കാരക്കുന്നിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രാര്‍ഥനയോടെ.

മരം നടീല്‍ വാരം
വൃക്ഷത്തൈ പച്ചപ്പിന്റെ സ്രോതസ്സാണ്. നന്മകളുടെ ഉറവിടമാണ്. ജീവന്റെ കുറിമാനമാണ്. ഈ മണ്ണില്‍ ജീവന്റെ അങ്കുരം സ്ഥാപിക്കണമെന്നത് വിശ്വാസികളോടുള്ള ആഹ്വാനമാണ്.
മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്ന എല്ലാ സദ്പ്രവര്‍ത്തനങ്ങളും നടത്തേണ്ടത് വിശ്വാസികളാണ്. ഭൂമിയില്‍ അല്ലാഹുവിനോടും അവന്റെ സൃഷ്ടികളോടുമുള്ള കടപ്പാട് നിര്‍വഹിക്കുക മതത്തിന്റെ പ്രധാന തേട്ടമാണ്. ചെടിയും വൃക്ഷത്തൈയും നട്ടുപിടിപ്പിക്കാന്‍ പ്രേരണ നല്കുന്ന അനേകം നബിവചനങ്ങളുണ്ട്. എല്ലാറ്റിലും ഊന്നിപറയുന്നത് മുസ്‌ലിംകളാണ് അത് ചെയ്യേണ്ടത് എന്നാണ്.
നട്ടുപിടിപ്പിക്കുക, പരിചരിക്കുക എന്നതാണ് വിശ്വാസിയില്‍ അര്‍പ്പിതമായ ബാധ്യത, അതില്‍ നിന്നു ജീവികള്‍ ഭക്ഷിക്കുന്നത്, അതുവെച്ചു പിടിപ്പിച്ച ആള്‍ക്കുള്ള ദാനമായി മാറുന്നു. ഭക്ഷിക്കുന്നത് മനുഷ്യനായാലും പക്ഷിയായാലും, മൃഗമായാലും ശരി. ജീവന്റെ ഒരു തുടിപ്പാണ് വിശ്വാസി മണ്ണില്‍ പൊതിഞ്ഞത്. അതനുഭവിക്കുന്നത് ജീവന്റെ മറ്റു ചില തുടിപ്പുകള്‍. അതയാള്‍ക്കു പ്രതിഫലാര്‍ഹമാകുന്നു. ഇതാണ് മതത്തിന്റെ പാഠം. സത്യവിശ്വാസത്തിന്റെ അനിവാര്യ താത്പര്യമാണ് സദ്കര്‍മ്മം. സദ്കര്‍മ്മങ്ങളില്‍ ഒന്നത്രേ ഇത്.
ഒരു ഹദീസില്‍ ലോകാവസാനം ആസന്നമായെന്നു ബോധ്യമായാലും മുസ്‌ലിം വൃക്ഷത്തൈ വെച്ചു പിടിപ്പിക്കണമെന്നുണ്ട്. അയാള്‍ക്കതു പ്രതിഫലാര്‍ഹമാണെന്നതു തന്നെ കാരണം.
ലോകം അവസാനിക്കാനിരിക്കെ, തനിക്കു വേണ്ടി തന്നെ എന്നാണുത്തരം. ഹദീസുകളിലെ പ്രയോഗങ്ങളില്‍ നിന്ന് മരം എന്ന ദാനത്തെയും വരത്തെയും കുറിച്ച് നാം കൂടുതല്‍ അറിയുന്നു.
പിന്‍ഗാമികള്‍ക്കു വേണ്ടി ഓരോരുത്തര്‍ക്കും ചെയ്യാന്‍ കഴിയുന്ന പ്രയാസ രഹിതമായ പ്രവര്‍ത്തികളില്‍ ഒന്നാണ് മരത്തൈ നടുക എന്നത്. അത് ജീവന്റെ ഒരു കണികയാണ്. അനേക ജീവികള്‍ക്ക് സജീവത പകരുന്നു. ചൂഷണത്തിനും ഭൂഷണത്തിനും വേണ്ടി ദുരുപയോഗപ്പെടുത്താതെ ഈ ഭൂമിയെ അടുത്ത തലമുറക്ക് വേണ്ടി ആവാസയോഗ്യമായി കൈമാറാന്‍ ഓരോ വിശ്വാസിയും ബാധ്യസ്ഥനാണ്. തന്റെ പരലോക വിജയത്തിന് വേണ്ടി സദ്കര്‍മങ്ങള്‍ ചെയ്യാന്‍ ബാധ്യസ്ഥനായ വിശ്വാസി വരുംതലമുറക്ക് വേണ്ടി സാധ്യമാവുന്നത്ര ചെയ്യാന്‍ ശാസിക്കപ്പെട്ടിരിക്കുന്നത് അപ്പോള്‍ മാത്രമാണ്. മരത്തെ നട്ടുപിടിപ്പിക്കുമ്പോള്‍ അത് ഒരേ സമയം വരവും ദാനവും ആയിത്തീരുന്നത് അങ്ങനെയാണ്. കര്‍മ്മനിരതമായ മുസ്ലിം ദാനനിരതനാവുകയാണ്. അയാള്‍ തനിക്കാവുന്നത് നല്കുകയും അത് മുഖേനെ പ്രതിഫലം നേടുകയുമാണ്. തനിക്കോ തന്റെ മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഈ ഭൂമിയില്‍ മറ്റാര്‍ക്കെങ്കിലോ ഉപകരിക്കുകയില്ലെന്ന് ബോധ്യമായാലും മുസ്‌ലിം തന്റെ കൈയിലുള്ള ചെടിത്തലപ്പ് മണ്ണില്‍ നടണം. അതു വേര് പിടിക്കട്ടെ. അതിനു തണ്ടും ഇലയും ഉണ്ടാവട്ടെ. പൂവും ഫലങ്ങളും പൊഴിക്കട്ടെ. ആ ചെടിത്തൈ അല്ലാഹുവിന്റെ മഹത്വം വാഴ്ത്തുകയെങ്കിലും ചെയ്യുമല്ലോ. ഇസ്‌ലാമിന്റെ ജീവിത വീക്ഷണവും മുസ്‌ലിമിനെ നയിക്കേണ്ട കാഴ്ചപ്പാടും കെട്ടിക്കുടുക്കില്ലാത്തതാണ്.
ഒരു മരത്തൈ നടുമ്പോള്‍ നാം അടുത്ത തലമുറയുടെ പിറവിയില്‍ ഭാഗഭാഗാക്കാവുകയാണ്. നാളേക്ക് വേണ്ടി എന്ന പോലെ നാളത്തെ തലമുറക്ക് വേണ്ടിയും. തലമുറകളെ പാകപ്പെടുത്തുന്നതില്‍ സാധ്യമാവുന്ന സംഭാവനയര്‍പ്പിക്കേണ്ട വിശ്വാസി മരത്തൈ നടുന്നതിലൂടെ മനുഷ്യസമൂഹത്തെയാണ് കരുപിടിപ്പിക്കുന്നത്. മഴ പെയ്ത്, സമൃദ്ധമായ സന്ദര്‍ഭത്തിലാണ് നടലും, പാകലുമൊക്കെ നിര്‍വഹിക്കേണ്ടത്. അതേ, ചെടി നടേണ്ടത് ഇപ്പോഴാണ്.
ഒരു ചെടിത്തൈ എങ്കിലും നട്ടു പിടിപ്പിക്കുന്നവര്‍ക്കേ ഒരു മിണ്ടാ പ്രാണിക്കെങ്കിലും ദാഹജലം നല്കുവാനും മനുഷ്യന്റെ വിശപ്പിന്റെ വിളി കേള്‍ക്കുവാനുമുള്ള സന്മനസ്സുണ്ടാകൂ. മനസ്സില്‍ സ്‌നേഹത്തിന്റെ ഉറവ വറ്റിയിട്ടില്ലെങ്കിലേ മനുഷ്യന്റെയും മൃഗങ്ങളുടെയും മറ്റു ജീവികളുടെയു ദാഹത്തിന്റെ വിളികേള്‍ക്കൂ.
വരണ്ടുണങ്ങിയ മരുഭൂമനസ്സില്‍ ഫലം ചെയ്യില്ല, വേരു പിടിക്കില്ല,. അവിടെ മുള്‍ച്ചെടിക്കു മാത്രമേ സ്ഥാനമുള്ളൂ. മരത്തൈ വെച്ചു പിടിപ്പിക്കുന്നത് ഒരു വരദാനമാണെന്നും നട്ടുപിടിപ്പിക്കേണ്ടത് ഇപ്പോള്‍ തന്നെയാണെന്നും പറയുന്നത് അത് കൊണ്ടാണ്‌

Monday, March 7, 2011

copy from http://www.shradheyan.com/2011/03/blog-post.html


തിരുമുടിക്കെട്ടിന്റെ തിരുനിഴല്‍ ദര്‍ശനം



വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുമെന്ന് പൊതുവേ പറയാറുള്ളത് കേരള കോണ്ഗ്രസ്സിനെ കുറിച്ചാണ്. എന്നാലിപ്പോള്‍ ആ വിശേഷണം തങ്ങളുടെ കൈയ്യിലുള്ള വ്യാജകേശത്തിനു കൂടി വകവെച്ചു തരണമെന്ന വാശിയിലാണ് കാന്തപുരം വിഭാഗം. 'എന്നെ കുറിച്ച് കളവു പറഞ്ഞവര്‍ നരകത്തില്‍ ഇരിപ്പിടം ഒരുക്കിക്കൊള്ളട്ടേ'യെന്ന് പ്രഖ്യാപിച്ച ലോക മുസ്ലിംകളുടെ എല്ലാമെല്ലാമായ പ്രവാചക തിരുമേനിയെ കുറിച്ച് കള്ളം പ്രചരിപ്പിച്ചവര്‍ ആ കളവിനെ സത്യമാക്കാന്‍ കളവുകളുടെ ഘോഷയാത്രയുമായി രംഗത്തിറങ്ങിയതാണ് പുതിയ വിശേഷം. തിരുമുടിയാട്ടത്തിന്റെ രണ്ടാം ഖണ്ഡം പുറത്തു വന്നതോടെ മാളത്തിലൊളിച്ച മുടിയാട്ടക്കാര്‍ പറഞ്ഞു നില്‍ക്കാന്‍ ഒരു വ്യാജ ഹദീസ് കൂടി ലഭിക്കാതെ വന്നപ്പോഴാണ് പുതിയ കളവുകളില്‍ അഭയം തേടിയത്. മറുപടിയെന്ന പേരില്‍ സിറാജില്‍ ലേഖന പരമ്പര വന്നപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു. അതാകട്ടെ ഡോ. ബഹാവുദ്ധീനു നേരെയുള്ള കടന്നാക്രമണത്തില്‍ ഒതുക്കുവാന്‍ ലേഖകന്‍ വൈദഗ്ധ്യം കാണിച്ചുവെന്നതൊഴിച്ചാല്‍ ശൂന്യമായിരുന്നു ഫലം. ഈയുള്ളവന്റെ ആദ്യപോസ്റ്റിനെ ചെറുതായൊന്നു പോസ്റ്റുമോര്‍ട്ടം ചെയ്തെങ്കിലും രണ്ടാമത്തെ പോസ്റ്റ്‌ അദ്ദേഹം കണ്ടതേയില്ല!

വ്യാജ കേശത്തിന്റെ നീളവും എണ്ണവും ചൂണ്ടിക്കാട്ടി, പ്രവാചകന് ഇത്രയും മുടിയുണ്ടെന്നു തെളിയിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് പുറത്തു വന്ന പോസ്റ്റില്‍ ഒരു ബ്ലോഗര്‍ ആദ്യമിട്ട കമന്റ് ഇപ്രകാരമായിരുന്നു. 'തികച്ചും തമാശയായി എന്റെ അഭിപ്രായത്തെ കാണുക. മുടി പ്രവാചകന്റെയാണെങ്കിൽ അതിന് ദിവ്യത്വം ഉണ്ടാകുമല്ലൊ ആ രീതിയിൽ കുറ്റിമുടി വളർന്നാലും അത്ഭുതപ്പെടാനുണ്ടൊ..? ദിവ്യത്വമുള്ള മുടി മുറിച്ചുകളഞ്ഞാലും വളരും..!' ഈ കമന്റു പബ്ലിഷ് ചെയ്തു മൂന്നാം നാള്‍ വരെ എന്നെ കൊണ്ട് വിഷയം മാറ്റിക്കാന്‍ മാത്രമായിരുന്നു എതിര്‍വിഭാഗത്തിന്റെ ശ്രമം. അതിനിടയില്‍ ഉസ്താദുമാരായ ഉസ്താദുമാരെയെല്ലാം സമീപിച്ചിട്ടും കിത്താബായ കിത്താബുകളൊക്കെ പരതിയിട്ടും പ്രവാചകന് പെണ്കുട്ടികളുടെത് പോലെ നീളമുള്ള മുടിയുണ്ടായിരുന്നുവെന്ന ഹദീസ് മാത്രം പഴയ 'അനിക്സ്പ്രേ' പരസ്യം പോലെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന് ബോധ്യമായതോടെ കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ച യൂസുഫ് അല്‍ നബ്ബാനിയെ സര്‍വാംഗീകൃത പണ്ഡിതനായി രംഗത്തിറക്കിയിരിക്കുകയാണിക്കൂട്ടര്‍! പ്രസ്തുത ബ്ലോഗര്‍ പറഞ്ഞ തമാശ കാര്യമായി പുലര്ന്നുവെന്നര്‍ഥം !

ഖസ്രജിയുടെ കൈവശമുള്ള മുടി സ്വയം വളര്‍ന്നു വികസിച്ചു ചാടിക്കളിക്കാന്‍ തുടങ്ങിയ കാര്യം മാലോകരോട് 'വെളിപ്പെടുത്താന്‍' എന്‍റെ പുതിയ പോസ്റ്റ്‌ പുറത്തിറങ്ങുന്നത് വരെ കാത്തിരിക്കേണ്ടിവന്നു എന്നത് നമുക്ക് മറക്കാം. ഒരുകാര്യം എനിക്കുറപ്പുണ്ട്. ഈ നീണ്ട മുടി വിവാദമാകുന്നത് കാന്തപുരം മുമ്പേ ഓര്‍ത്തിരുന്നെങ്കില്‍ നല്ലൊരു ബാര്‍ബറെ ഖസ്രജിക്ക് അദ്ദേഹം ഏര്‍പ്പാടാക്കി കൊടുക്കുമായിരുന്നു. ഇപ്പോള്‍ ഈ 'അവകാശവാദ'ത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഒരു സഖാഫിയും മുന്നോട്ടു വന്നിട്ടില്ല എന്നത് ഇതൊരു 'പരീക്ഷണവാദമാണ്' എന്നതിന്റെ തെളിവായി വേണം കാണാന്‍. ഏതെങ്കിലും ബ്ലോഗില്‍ കാന്തപുരം എന്ന് കേള്‍ക്കുമ്പോഴേക്കും സര്‍വം ഏറ്റെടുത്ത് വെല്ലുവിളികളുമായി രംഗത്തിറങ്ങാറുള്ളവര്‍ വരെ ഈ പ്രസ്താവനകളുടെ ഉത്തരവാദിത്വം ഏല്‍ക്കാന്‍ തയ്യാറല്ല എന്നതാണ് കൌതുകകരം. എന്നാല്‍, ഇവര്‍ക്കും ഇങ്ങനെ ഒരു മറുപടി മുഖേന വ്യാജകേശം തിരുകേശമാക്കാന്‍ കഴിയുമോ എന്നറിയണം! ഹദീസ് തെളിവ് ചോദിക്കുമ്പോള്‍ അതിനു പകരം അടുത്ത കാലത്ത് ജീവിച്ച സാക്ഷാല്‍ കാന്തപുരത്തെ പോലുള്ള ഒരു വ്യക്തിയെ തെളിവായി ഉദ്ദരിക്കേണ്ടി വരുന്ന അവസ്ഥ ദയനീയമാല്ലാതെ മറ്റെന്താണ്? മുടി വളര്‍ന്നു പന്തലിക്കുമെന്നത് വിമര്‍ശകര്‍ക്കെന്ന പോലെ മുടിയനുകൂലികള്‍ക്കും പുതിയ അറിവായിരുന്നു. അതുവരെ അവരുടെ ന്യായീകരണം, പ്രവാചകന്‍ പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പ് ഇങ്ങനെ മുടി നീട്ടി വളര്‍ത്തിയിരിക്കാം എന്നതായിരുന്നുവെന്നത് തമാശയായി പറയുന്നതല്ല. കാന്തപുരത്തിന് ലഭിച്ച വ്യാജകേശത്തെ എങ്ങിനെയെങ്കിലും തിരുകേശമാക്കണം എന്ന വാശിയില്‍ നിന്നും വരുന്ന ന്യായീകരണങ്ങളായി മാത്രം നമുക്കിത് കാണാം. എന്നാല്‍ കേശം സ്വയം വളരുമെന്നും ഒരു മുടി പലതായി മാറുമെന്നും സ്വയം ചലിക്കുമെന്നുമൊക്കെ വാദിച്ച് മുടിയുടെ നീളത്തെ ന്യായീകരിക്കേണ്ടി വരുന്നത് എത്രമാത്രം അപഹാസ്യകരമാണ്! ഇദ്ദേഹത്തിന്റെ വാദം വെച്ച് എനിക്കും പറയാം, എന്‍റെ കയ്യില്‍ തിരുകേശം എത്തിയെന്ന്. അത് പെറ്റു പെരുകി തിരുമുടിക്കെട്ട് തന്നെയായിമാറിയെന്ന്! അബുദാബിയില്‍ നിന്നും ഖത്തറിലേക്ക് പറന്നെത്താന്‍ തിരുമുടിക്ക് കഴിയില്ലെന്ന് ആര്‍ക്കു തെളിയിക്കാന്‍ പറ്റും! തങ്ങള്‍ പറയുന്നതെന്തും തക്ബീര്‍ മുഴക്കി അംഗീകരിക്കുന്ന കുറച്ചാളുകളെ കണ്ടു എന്ത് വിഡ്ഢിത്തവും പറയാമെന്നാണോ? ഒരുകാര്യം സംഭവിച്ചേക്കാം. ഇനി കാന്തപുരത്തിന്റെ കയ്യിലെ ഒരു മുടിയിഴ വളര്‍ന്നു വികസിക്കും. പടര്‍ന്നു പന്തലിക്കും. മുടിപ്പള്ളികള്‍ ഇന്ത്യ മുഴുവന്‍ വ്യാപിക്കുകയും ചെയ്യും. വീണത് വിദ്യയാക്കാന്‍ ഉസ്താദിനെ ആരും പഠിപ്പിക്കേണ്ടല്ലോ!

ഇടയ്ക്ക് വെച്ച് ഒരു കാന്തപുരം അനുയായി എന്നേയും വായനക്കാരെയും മുന്നറിയിപ്പ് തന്നു 'മുള്‍മുനയില്‍' നിര്‍ത്തിയത് മറക്കാനാവില്ല. 'ഈ കഥയറിയാതെ ആട്ടം ആടിയവരും അത് കണ്ട് ആടിയവരും അല്പം കാത്തിരിക്കുക. ഈ വ്യാജ പ്രചരണത്തിന്റെ യാഥാർത്ഥ്യം അടുത്ത ദിവസം അറിയുമ്പോൾ ഈ ബ്ലോഗ് പോസ്റ്റ് നീക്കം ചെയ്യാൻ തയ്യാറാവുക. ആശംസകൾ അർപ്പിച്ച് കൂടെയാടിയവരോടും കൂടിയാണീ അറിയിപ്പ് ' ഇത് കേട്ടാല്‍ എങ്ങിനെ ഞെട്ടാതിരിക്കും. ഒരാഴ്ചയോളം ഞെട്ടിവിറച്ചു കഴിഞ്ഞ് കൂടിയത് മിച്ചം. ചില ആധികാരികതകള്‍ ഉറപ്പു വരുത്തുകയാണെന്ന് ഇടയ്ക്ക് അറിയിപ്പ് തന്നുവെന്നതൊഴിച്ചാല്‍ മറ്റൊന്നും സംഭവിച്ചില്ല. തല്‍ക്കാലം സമയക്കുറവു മൂലം മറുപടി തരുന്നില്ലത്രേ! ശ്രദ്ധേയന് അപരനെ വരെ ഉണ്ടാക്കി ഇതിനിടയില്‍ ചിലര്‍. പഠിച്ചതും പഠിക്കാത്തതുമായ സര്‍വ അടവുകളും പയറ്റിയിട്ടും മുടിയുടെ നീളം തെളിയിക്കാനോ പോസ്റ്റിന്റെ 'വ്യാജം' തെളിയിക്കാനോ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞില്ല. ഞാന്‍ സമസ്ത മെമ്പര്‍ പോലുമല്ല എന്ന് പോലും പറയേണ്ടി വന്നവര്‍ പറയാതെ പറഞ്ഞത് 'എനിക്കും ഈ മുടി തിരുകേശമാണെന്ന് ഉറപ്പില്ല' എന്നുതന്നെയാണ്.

പുതിയൊരു മറുപടി ഈ വിഷയത്തില്‍ ലഭിച്ചത് രസകരമാണ്. പരീക്ഷണ നിരീക്ഷണങ്ങള്‍ ഒരുപാട് നടത്തിയാണത്രേ ഇവര്‍ മുടിയുടെ ആധികാരികത ഉറപ്പു വരുത്തിയത്. കത്തിച്ചിട്ടും കത്താതെ ദിക്‌റ് ഹല്ഖകളില്‍ തെന്നി നീങ്ങിയത്രേ പ്രസ്തുത മുടി! കാന്തപുരത്തിന്റെ കൈയ്യിലെ ത്രിമുടിയിഴകളില്‍ ഈ പരീക്ഷണം ആവര്‍ത്തിക്കില്ലെന്ന് നമുക്കുറപ്പിക്കാം. പുതിയൊരു സ്വപ്നവും വ്യഖ്യാനവുമൊക്കെയായി പുതിയ മുടി സംഘടിപ്പിക്കാനുള്ള ബുദ്ധിമുട്ടിന് ഇനിയേതായാലും അദ്ദേഹം നില്‍ക്കുമെന്ന് തോന്നുന്നില്ല. ‍

കളവുകള്‍ പറഞ്ഞിറക്കുമ്പോഴും തെളിവുകള്‍ ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. തിരുകേശത്തിനു നിഴലുണ്ടാവില്ലെന്ന ഇവരുടെ തന്നെ അവകാശവാദത്തെ തകര്‍ത്തു തരിപ്പണമാക്കുകയാണ് ദുബായിലുള്ള സുന്നീ പണ്ഡിതന്‍ അലവി അല്‍ ഹുദവി തന്റെ മൊബൈലില്‍ പകര്‍ത്തി പുറത്തു വിട്ട, ഖസ്രജിയുടെ നെഞ്ചില്‍ പതിഞ്ഞ 'തിരുനിഴലുകള്‍' ഉള്‍ക്കൊള്ളുന്ന ഫോട്ടോ.


വ്യാജകേശമെന്നു ഇനിയും സമ്മതിക്കാത്തവര്‍ക്ക് കിത്താബുകകള്‍ ഇനിയും പരതാം. പുതിയ നബ്ബാനിമാരെ തെളിവ് നിരത്താം. സ്വന്തം കണ്ണുകളെ പോലും വിശ്വാസത്തിലെടുക്കാതെ സ്വയം അന്ധത വരിച്ചവര്‍ക്ക് മുടിപ്പള്ളിയുടെ ടോക്കണ്‍ വില്പന തുടരുകയുമാവാം. പക്ഷെ, ഒടുവില്‍ നിങ്ങളില്‍ ചിലര്‍ പറഞ്ഞ പോലെ നിങ്ങളുടെ വിശ്വാസവുമായി നിങ്ങള്‍ക്ക് ജീവിക്കാമെന്നല്ലാതെ, വ്യാജകേശത്തെ തിരുകേശമെന്നു പേര് വിളിക്കാന്‍ ഒരുക്കമില്ലാത്ത ഒരുപിടിയാളുകള്‍ ഇവിടെയുണ്ട്. അവര്‍ക്ക് യുക്തിവാദിയെന്നും മുനാഫിഖെന്നും മുര്‍ത്തദ്ധെന്നും പേര് ചാര്ത്തിക്കളയരുത്. ആ വിളി കേട്ട് മൌനിയായിരിക്കാന്‍ കഴിയാത്തവരാണധികവുമെന്നതും മറക്കരുത്; പ്ലീസ്.
You might also like:

തിരുമുടിയാട്ടം: രണ്ടാം ഖണ്ഡം

മുനാഫിഖ്, അബൂജഹല്‍, മുര്‍ത്തദ്ദ്, സ്റ്റുപ്പിഡ്.... തെറ്റിദ്ധരിക്കല്ലേ.. ഇതൊന്നും സാധാരണ തെറിയല്ല. 'തിരുതെറി'കളാണ്. മര്‍ക്കസിനെയും കാന്തപുരത്തിനെയും സ്നേഹിക്കുന്ന അനുയായി വൃന്ദത്തിന്റെ വിരലുകളിലൂടെ എന്‍റെ കമന്റ് ബോക്സിലേക്ക് ഒഴുകിയെത്തിയ മൊഴിമുത്തുകളാണ്. അതുകൊണ്ടുതന്നെ ഒന്നും നഷ്ടപ്പെടുത്താതെ ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുമുണ്ട്. തെറിക്കു പുറമേ ശാപ പ്രാര്‍ത്ഥനകളും ഭീഷണികളും കൂടി വരാന്‍ തുടങ്ങിയതോടെ കമന്റു ബോക്സില്‍ 'അനാഥ' കമന്റുകള്‍ തല്‍ക്കാലം മരവിപ്പിക്കേണ്ടിയും വന്നു. ഏതായാലും ഒ. അബ്ദുല്ലയോടു പറഞ്ഞ പോലെ കൈവെട്ടുമെന്നോ തട്ടിക്കളയുമെന്നോ പറഞ്ഞിട്ടില്ല, ഭാഗ്യം. എന്നാലും ഞാന്‍ പേടിക്കണം. കാരണം, എന്നെ പോലീസിനെ കൊണ്ട് പിടിപ്പിക്കുമത്രേ! യു എ ഇ പോലീസ് എന്നെ നോട്ടമിട്ടിട്ടുണ്ടത്രേ!!

ഇത്രയും തിരുതെറികളും ഭീഷണികളും വാങ്ങിച്ചു കൂട്ടാന്‍ മാത്രം ഞാന്‍ ചെയ്ത അപരാധമെന്തെന്നോ? പ്രവാചകന്റേത് എന്ന് പ്രചരിപ്പിച്ചു മര്‍ക്കസില്‍ സൂക്ഷിച്ച, നാല്പതു കോടിയുടെ പള്ളിയുണ്ടാക്കി 'ആദരിക്കാന്‍' പോകുന്ന വ്യാജകേശത്തിന്റെ ഫോട്ടോ ഞാന്‍ ബ്ലോഗില്‍ പ്രദര്‍ശിപ്പിച്ചുകളഞ്ഞുവത്രേ! എങ്ങനെയുണ്ട്? പൊതുജനങ്ങള്‍ക്കു മുമ്പില്‍ 'ഒറിജിനല്‍' വ്യാജകേശം തന്നെ ഇവര്‍ക്ക് പ്രദര്‍ശിപ്പിക്കാം. അത് മുക്കിയ വെള്ളം കൊടുത്തു പാവങ്ങളെ പറ്റിക്കാം. തിരുമുടിപ്പള്ളി നിര്‍മ്മിക്കാന്‍ ആളുകളില്‍ നിന്നും ഓഹരി പിരിക്കാം. 'ഒരു' മുടിയിഴ കൊണ്ട് ഇത്രയും നിങ്ങള്‍ക്കാവാമെങ്കില്‍ ഈ മുടിയിഴയുടെ ഒറിജിനല്‍ മുടിക്കെട്ടിന്റെ ഫോട്ടോ ഞാന്‍ കാശു മുടക്കി നടത്തുന്ന എന്‍റെ ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്ന് പറയുന്നത് എന്ത് ന്യായത്തിന്റെ പേരിലാണ് കൂട്ടരെ? ഇനി ശൈഖ് ഖസ്രജിയുടെ അനുവാദമില്ലാതെ പ്രദര്‍ശിപ്പിച്ചു എന്നതാണ് കുറ്റമെങ്കില്‍ ഈ ഫോട്ടോകള്‍ എടുത്ത് എനിക്ക് അയച്ചു തന്ന കാന്തപുരത്തിന്റെ സ്വന്തം അനുയായിയല്ലേ ആദ്യത്തെ കുറ്റക്കാരന്‍? ഇക്കഴിഞ്ഞ റമദാന്‍ ഇരുപത്തി മൂന്നിന് അവിടെ നടന്ന ചടങ്ങിന്റെ ഫോട്ടോയില്‍ നമ്മുടെ സ്വന്തം ഉസ്താദും ഉണ്ടെന്നത് മറക്കരുത്.








ശ്രദ്ധേയനെതിരെ വാളെടുത്ത് ഉറഞ്ഞുതുള്ളാന്‍ മാത്രം ഈ ഫോട്ടോയില്‍ എന്തിരിക്കുന്നു എന്നന്വേഷിച്ചപ്പോഴാണ് സംഗതി പിടികിട്ടിയത്. ശൈഖ് ഖസ്രജിയുടെ കൈയ്യില്‍ ഇത്രയും മുടികളുള്ള കാര്യം ഇവര്‍ തന്ത്രപൂര്‍വ്വം മറച്ചു പിടിച്ചിരിക്കുകയായിരുന്നു. മാത്രമല്ല, ഖസ്രജിയുടെ സ്വപ്നത്തില്‍ പ്രവാചകന്‍ പ്രത്യക്ഷപ്പെട്ട് 'തിരു കേശം കാന്തപുരത്തിന് കൈമാറുവിന്‍' എന്ന് കല്പിച്ചുവെന്ന് അണികളെ വിശ്വസിപ്പിക്കണമെങ്കില്‍ ഇത് അപൂര്‍വമായ ഒരു കേശമായിരുന്നുവെന്ന ധാരണ പരത്തേണ്ടതും ഇവരുടെ ആവശ്യമായിരുന്നു. ആയിരക്കണക്കിന് 'പ്രവാചക'മുടികള്‍ ഒരാളുടെ പക്കല്‍ ഉണ്ടെന്നു മാലോകര്‍ അറിഞ്ഞാല്‍ പിന്നെ അതിന്റെ ആധികാരികത തകരുമെന്ന് ഇവര്‍ക്ക് നന്നായറിയാം. അത് വ്യക്തമാക്കുന്നതായിരുന്നു, ശൈഖിന്റെ കൈയ്യില്‍ ധാരാളം കേശമുണ്ടല്ലോ എന്ന എന്‍റെ ചോദ്യത്തിന് ഫോണിലൂടെ മര്‍ക്കസില്‍ നിന്നും എനിക്ക് കിട്ടിയ മറുപടി. 'നിങ്ങള്‍ ബഹാവുദ്ദീന്‍ പറയുന്നത് കേട്ടിട്ട് ചോദിക്കുന്നതാണോ? അത്രയൊന്നും മുടി ശൈഖിന്റെ കൈയ്യിലില്ല' എന്ന മറുപടിക്ക് എന്‍റെ കൈയ്യിലുള്ള ചിത്രങ്ങള്‍ മറുപടി കൊടുക്കുന്നുവെന്നത് ഇവരെ പ്രകോപിതരാക്കാതിരിക്കുന്നതെങ്ങനെ! ഔദ്യോകിക സമസ്തയുടെ സ്ഥാപനമായ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി നടത്തിയ പ്രസ്താവനയുടെ മര്മവും ഈ മുടിയുടെ ആധിക്യമായിരുന്നു.




മുടിയുടെ എണ്ണം പോലെ തന്നെ അവയുടെ നീളവും മുടി വ്യാജമാണെന്ന് വിളിച്ചോതുന്നു. പ്രവാചകന്റെ മുടിയെ കുറിച്ചുള്ള ഹദീസുകളില്‍ പറയുന്നത് പ്രകാരം മുടിയുടെ പരമാവധി നീളം കീഴ്ചെവിക്ക് താഴെ വരെയാവാം. ഇവിടെ ഖസ്രജിയുടെ കൈയ്യിലെ മുടിക്കെട്ടിന്റെ നീളം എഴുപതു സെന്റീ മീറ്ററിലും കൂടുതലാണ്. അഥവാ സാധാരണ ഒരു പെണ്‍കുട്ടിയുടെ മുടിയുടെ നീളം! പ്രവാചകന്റെ മുടിയുടെ നീളം ഇത്രവരുമോ എന്ന് വ്യക്തമാക്കേണ്ടത് ഈ മുടിക്കെട്ടില്‍ നിന്നും ഒരുമുടിയിഴ 'സ്വന്തമാക്കിയ' കാന്തപുരമാണ്. ഇത്രയും മുടി പ്രവാചകനുണ്ടായിരുന്നെങ്കില്‍ പിന്നെന്തുകൊണ്ട് മുടിയുടെ കാര്യത്തില്‍ ഇവരൊന്നും പ്രവാചകനെ അതുപോലെ അനുധാവനം ചെയ്യുന്നില്ല എന്നതും ചോദ്യമായി നിലനില്‍ക്കും.




നീളവും എണ്ണവും മുടിയുടെ ആധികാരികത സംശയാസ്പദമാക്കുന്നുവെന്നു യു എ ഇയില്‍ ജോലി ചെയ്യുന്ന സമസ്തയുടെ മറ്റൊരു യുവപണ്ഡിതന്‍ കൂടി വെളിപ്പെടുത്തുന്നു. ഖസ്രജിയുടെ കൈയ്യില്‍ പ്രവാചകകേശമുണ്ട് എന്ന് അമ്പലക്കടവ് ഫൈസിയെ പോലെ ആദ്യം വിശ്വസിച്ച ഇദ്ദേഹം 2009 റമദാന്‍ ഇരുപത്തിമൂന്നിന് ഖസ്രജിയുടെ വീട്ടില്‍ നടന്ന പ്രദര്‍ശന ചടങ്ങില്‍ പങ്കെടുത്തു. മാത്രമല്ല ഖസ്രജി മുമ്പ് കേരളത്തിലെ സമസ്തയുടെ സ്ഥാപനത്തില്‍ വന്ന കാര്യം പറഞ്ഞു പരിചയപ്പെടുകയും പരിപാടിയില്‍ പ്രസംഗിക്കുകയും ചെയ്തു. പക്ഷെ, മുടികണ്ടതോടെ അദ്ദേഹത്തിനും സംശയങ്ങള്‍ ഉടലെടുത്തു. ആയിരക്കണക്കിനുള്ള നീണ്ട മുടികളുടെ സാന്നിദ്ധ്യം തന്നെയായിരുന്നു കാരണം. മാത്രമല്ല, ഒരു മുടി ചോദിച്ചു കെഞ്ചിയ അദ്ദേഹത്തിനു മുടി കൊടുക്കാന്‍ കൂട്ടാക്കാത്ത ഖസ്രജി തന്റെ വേണ്ടപ്പെട്ട ആളുകള്‍ക്ക് യാതൊരു കൂസലുമില്ലാതെ മുടി വിതരണം ചെയ്തതും അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. മുടി കൈമാറാന്‍ പ്രവാചകന്റെ ഉത്തരവ് ലഭിച്ചോയെന്ന് ഖസ്രജിയോടു അദ്ദേഹം ചോദിച്ചു കാണില്ല. കാരണം ഇങ്ങനെയൊരു നിബന്ധന കേള്‍ക്കാന്‍ തുടങ്ങിയത് ഈ വര്‍ഷമാണല്ലോ! ഏതായാലും തന്റെ മനസ്സിലുള്ള സംശയം ഇദ്ദേഹം അന്തരിച്ച മംഗലാപുരം ഖാസിയുടെ മരുമകന്‍ മുഹമ്മദ്‌ അബ്ദുല്‍ ഖാദര്‍ മൌലവിയുമായി പങ്കുവെച്ചു. വര്‍ഷങ്ങളായി യു എ ഇയില്‍ ഉള്ള ഇദേഹത്തിനു ഖസ്രജിയുടെ ഒരു സഹോദരുനുമായി അടുത്ത ബന്ധമാണുള്ളത്. അബ്ദുല്‍ ഖാദര്‍ മൌലവിക്ക് ഖസ്രജിയുടെ സഹോദരന്‍ നല്‍കിയ വിശദീകരം കേട്ടാല്‍ വ്യാജമുടിയുടെ 'ഒറിജിനാലിറ്റി' വ്യക്തമാകും. "എന്റെ ജേഷ്ഠനെ ആരോ പറഞ്ഞു പറ്റിച്ചു കുറെ കാശു വാങ്ങിച്ചു കുറെ മുടിക്കെട്ടും കൊടുത്തു. ഇതെല്ലാം റസൂലുല്ലാന്റെ മുടിക്കെട്ടാണെന്നു വിശ്വസിപ്പിചിരിക്കുകയാ... പക്ഷെ, സ്വന്തം കുടുംബക്കാരില്‍ തന്നെ എല്ലാരും അതൊന്നും വിശ്വസിച്ചിട്ടില്ല." എങ്ങിനെയുണ്ട്!!







പ്രവാചകന്റെ മുടിയെന്നു വിശ്വസിച്ചു അത് കാണാന്‍ പോയ ഒരു സുന്നീ പണ്ഡിതന്റെ മനസ്സില്‍ സംശയത്തിന്റെ വിത്ത് പാകാന്‍ ഈ മുടിക്കെട്ടു കാരണമായെങ്കില്‍ അത് ചെറിയ കാര്യമല്ല. ഇദ്ദേഹത്തെ പോലെ ഖസ്രജിയുടെ കൈയ്യിലെ മുടി കാണാതെ കേട്ടറിവ് വെച്ച് ഒറിജിനലാണെന്ന് വിശ്വസിച്ച അമ്പലക്കടവ് ഫൈസി പണ്ട് നടത്തിയ പ്രസംഗ ക്ലിപ്പാണ് ഇപ്പോള്‍ വ്യാജമുടിക്കാരുടെ പ്രചാരണായുധം. എങ്ങിനെയെങ്കിലും ആളുകളെ കൊണ്ട് കേശപൂജാ കേന്ദ്രത്തിന്റെ ടോക്കന്‍ വാങ്ങിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഒരുകൂട്ടരുടെ കണ്ണു തുറപ്പിക്കാന്‍ ഈ മുടിക്കെട്ടിന്റെ ചിത്രങ്ങള്‍ പര്യാപ്തമാവില്ലെന്നറിയാം. എന്നാലും ചിന്താശേഷി ആരുടെ കാല്‍ചുവട്ടിലും അടിയറ വെച്ചിട്ടില്ലാത്ത വലിയൊരു ജനവിഭാഗം ഇവിടെയുണ്ടല്ലോ. അവരുടെ അധ്വാനഫലം ഒരു വ്യാജകേശത്തിന് കൊട്ടാരമൊരുക്കാന്‍ ഓഹരി വെക്കപ്പെടാതിരിക്കാനെങ്കിലും ഈ ചിത്രങ്ങള്‍ ഉപകാരപ്പെടാതിരിക്കില്ല.




യു എ ഇ-യിലെ സുന്നീ പണ്ഡിതന്‍ രണ്ടായിരത്തി ഒമ്പത് സെപ്തംബര്‍ പന്ത്രണ്ടിന് വിശുദ്ധ റമദാന്‍ ഇരുപത്തിമൂന്നാം രാവില്‍ അബു ദാബിയിലെ അല്‍ ബത്ത്തീനില്‍ വച്ച് നടന്ന കേശ പ്രദര്‍ശന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ മൊബൈലില്‍ പകര്‍ത്തിയ രണ്ടു ചിത്രങ്ങള്‍.
You might also like:

Saturday, February 26, 2011

വര്‍ത്തമാനത്തിന്റെ വര്‍ത്തമാനം





വര്‍ത്തമാനത്തിന്റെ വര്‍ത്തമാനം
കോടമഞ്ഞിന്റെ ഇരുളിനെ വകഞ്ഞു മാറ്റി ദൂരെ നിന്ന് വരുന്ന പ്രത്യാശയുടെ പ്രകാശ കിരണം കാണാം. നമ്മുടെ മഹാനായ നേതാവ് വക്കം അബ്ദുല്‍ഖാദര്‍ മൗലവി കൊളുത്തി വെച്ച നവോഥാനത്തിന്റെ നക്ഷത്രശോഭയാണത്.
വര്‍ത്തമാനം ദിനപത്രം ഒമ്പതാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. വക്കം അബ്ദുല്‍ഖാദര്‍ മൗലവിയുടെ സ്വദേശാഭിമാനി ദിനപത്രത്തിന് അന്നത്തെ ദീവാനായിരുന്ന രാജഗോപാലാചാരിയുടെ ശത്രുതാപരമായ നിലപാടുകള്‍ക്ക് മുന്നില്‍ പിടിച്ചു നില്ക്കാനായില്ല. നെറികേട് എന്തു തമ്പുരാന്‍ കാണിച്ചാലും കയ്യും കെട്ടി നോക്കിനില്ക്കില്ലെന്ന വക്കം മൗലവിയുടെ ധീരതക്ക് മുന്നില്‍ പതറിയവര്‍ ആ പത്രത്തെ തന്നെ ഇല്ലാതാക്കിയെന്നത് ചരിത്രമാണ്.
കഴിഞ്ഞ ഒമ്പത് വര്‍ഷമായി ചില ദീവാന്‍മാര്‍ നവോഥാന പ്രസ്ഥാനത്തിന്റെ അഭിമാനമായ വര്‍ത്തമാനത്തോടും ഏതാണ്ട് ഇതു പോലെയൊക്കെ ചെയ്തു. വക്കം മൗലവിയുടെ പിന്മുറക്കാര്‍ ചരിത്രത്തില്‍ വീണ്ടും അതേ അനുഭവങ്ങള്‍ ഏറ്റുവാങ്ങിയ പരീക്ഷണങ്ങളുടെ എട്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്.
വര്‍ത്തമാനം ദിനപത്രത്തിന്റെ വഴിയില്‍ മുള്ളൂ വിരിച്ചവരേ നിങ്ങള്‍ക്ക് നന്ദി. പൂവിരിച്ചവരെക്കാള്‍ ആദ്യം നന്ദി പറയേണ്ടത് നിങ്ങള്‍ക്കാണ്. നിങ്ങളാണ് വര്‍ത്തമാനത്തിന് ഉജ്വലമായ അതിജീവന പോരാട്ടങ്ങള്‍ക്ക് പ്രചോദനമായത്. അവര്‍ കത്തിച്ചു വെച്ചതിന്റെ പുകച്ചുരുളുകള്‍ക്കിടയിലാണ് വര്‍ത്തമാനം വാടിയും, പിന്നെയും തളിര്‍ത്തും ഇതു വരെ നിലനിന്നത്. ഇനി ഒരു പോക്കു വെയിലിലും വാടാതെ നില്ക്കാന്‍ വര്‍ത്തമാനത്തിന് കരുത്താകുന്നതും അതാണ്. വഴിയില്‍ മുള്ളു വിരിച്ചവരേ നന്ദി. നിങ്ങള്‍ക്ക് നന്ദി. മുള്ളുകള്‍ കണ്ട് ഭയന്ന് പലരും പിന്മാറി. പക്ഷേ മുള്ളുകള്‍ക്കിടയിലും മുന്നേറാന്‍ കരുത്ത് കാണിച്ചവര്‍ യഥാര്‍ഥ പോരാളികളാണ്. വിശ്വസിക്കാവുന്ന ധീരന്മാരാണ്. അവര്‍ ഈ യാനപാത്രത്തെ ലക്ഷ്യത്തിലേക്കെത്തിക്കും. ദൈവം അനുഗ്രഹിക്കട്ടെ. (ഇന്‍ശാഅല്ലാഹ്.)
എന്തു കൊണ്ട് വര്‍ത്തമാനം എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്. ചാനലുകളുടെ അതിപ്രസരത്തിനിടയില്‍ ഒരു പത്രം പ്രസക്തമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഓര്‍ക്കുക. മലയാളമനോരമയും, ദീപികയും ഉള്ള 1900ത്തിന്റെ ആദ്യത്തില്‍, അന്ന് വേറെയും നിരവധി പത്രങ്ങള്‍ കേരളത്തിലുണ്ടായിരുന്നു. അവയില്‍ പലതം പിന്നീട് ഇല്ലാതായി. എമ്പാടും വാര്‍ത്താ പത്രങ്ങള്‍ ഉള്ള സമയത്ത് തന്നെയാണ് വക്കം മൗലവി പത്രം തുടങ്ങിയത്. മൗലവിയുടെ പത്രത്തിന് ഒരു ജനതയെ മുന്നോട്ട് നയിക്കാനുള്ള ഇച്ഛാശക്തിയുണ്ടായിരുന്നു. ചെറുതെങ്കിലും വേറിട്ട ശബ്ദമായി ഒരു സമൂഹത്തെ പ്രബുദ്ധമായി മുന്നോട്ട് നയിക്കാന്‍ വര്‍ത്തമാനം ദിനപത്രത്തിന് ശേഷിയുണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുക.
ചരിത്ര രഥം വഴിമാറി നീങ്ങും. വര്‍ത്തമാനം പ്രതിസന്ധികളില്‍ നിന്ന് ഉയരുകയാണ്. ആയിരങ്ങളുടെ പ്രാര്‍ഥനകള്‍ കൂട്ടായുണ്ട്. കരിപിടിച്ച അടുക്കളകളില്‍ നിന്ന് കരിവളിയിട്ട പെണ്‍കുട്ടികളും, മുഖ്യധാരയില്‍ നിന്ന് അരുക്കാക്കപ്പെട്ട നാട്ടിന്‍പുറത്തെ കലാലയങ്ങളില്‍ നിന്ന് സര്‍ഗ്ഗാത്മക തുളുമ്പുന്ന പുതിയ ആണ്‍കുട്ടികളും പുതിയ കാലത്തിന്റെ പത്രപ്രവര്‍ത്തകരായി വളരുമെന്ന് ആശിക്കുക. വര്‍ത്തമാനത്തിന്റെ നാളെകളെ അവര്‍ പൂക്കള്‍ നിറഞ്ഞതാക്കുമെന്ന് സ്വപ്നം കാണുക. നന്നായി പണിയെടുക്കുക.
വര്‍ത്തമാനത്തിന്റെ തകര്‍ച്ച കാണാന്‍ സ്വന്തമായി ബ്ലോഗുകളും, വെബ്‌പേജുകളും തയ്യാറാക്കുന്നവരും, വാരികകളില്‍ ലേഖനങ്ങള്‍ എഴുതുന്നവരും, പാതിരാപ്രസംഗങ്ങളില്‍ വര്‍ത്തമാനത്തെ വിമര്‍ശിക്കുന്നവരും ഇപ്പോഴുമുണ്ട്. അവരുടെ പരിശ്രമങ്ങളാണ് യഥാര്‍ഥത്തില്‍ ഈ പത്രം നിലനില്ക്കുന്നുവെന്ന് കേരളത്തിലും, ഇന്ത്യക്ക് പുറത്തും ഒരു പാട് പേരെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നത്. അവര്‍ക്ക് പ്രത്യേകം നന്ദി പറയുന്നു. തുടര്‍ന്നും വിമര്‍ശിച്ചു ഈ പത്രത്തിന് പ്രചാരം നല്കണമെന്ന് അവരോട് വിനീതമായി അപേക്ഷിക്കുന്നു.
വര്‍ത്തമാനം ഒമ്പതാം വര്‍ഷത്തിലേക്ക്
പുതിയ എഡിഷന്‍ കണ്ണൂരില്‍ നിന്

Friday, February 18, 2011

The photos talk it self. msf campus conference


A P J Abdul Kalam






The Deligates










Julten Ibrahim -Egypt








M A Revathi Koibatore




Fathima Musafer -Chennai










Mahesh Butt



M K Muneer




P K Kunhalikutty

Sunday, February 13, 2011

WE HAD A ലീഡര്‍ സര്‍ഗ്ഗാത്മക മതപ്രവര്‍ത്തത്തിന്റെ യുവനായകന്‍



സര്‍ഗ്ഗാത്മക മതപ്രവര്‍ത്തത്തിന്റെ യുവനായകന്‍

ഞങ്ങള്‍ക്ക്‌ ഒരു നേതാവുണ്ടായിരുന്നു. പ്രതീക്ഷയോടെ ഒരു യുവജനതയെ നയിച്ച അബൂബക്കര്‍ കാരകക്കുന്ന്‌. ജാഡകളില്ലാതെ ചിരിക്കുകയും സാദാപ്രവര്‍ത്തകനോട്‌ പോലും കുശലം പറയുകയും ചെയ്‌ത ജനകീയ നേതാവ്‌. രാത്രിയില്‍ വിളിക്കാതെ യോഗത്തിന്‌ കയറി വന്ന്‌ ഇതു വഴി പോകുമ്പോള്‍ നിങ്ങളെ കാണാന്‍ കയറിയതാണെന്ന മുഖവുരയോടെ അദ്ദേഹം സംസാരിച്ചു തുടങ്ങും. മൂന്ന്‌ വര്‍ഷം മുമ്പ്‌ അബൂബക്കര്‍ കാരക്കുന്ന്‌ പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ദുഖം നിറയുകയാണ്‌. പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളെ കൊണ്ട്‌ ഐ എസ്‌ എമ്മിന്റെ ഫലസ്‌തീന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്യിക്കണമെന്ന ആഗ്രഹമായിരുന്നു അത്‌. പാണക്കാട്‌ തങ്ങള്‍ മധ്യേഷ്യയെ കുറിച്ച്‌ പഠിച്ച ആളാണ്‌. മുജാഹിദുകളുടെ വേദിയില്‍ വന്ന്‌ തങ്ങള്‍ പ്രസംഗിച്ചാല്‍ സമുദായത്തിന്‌ ഫലസ്‌തീനെ കുറിച്ച്‌ ബോധ്യമുണ്ടാകും. നമ്മുടെ അറബി അധ്യാപകര്‍ക്ക്‌ ഫലസ്‌തീന്‍ സാഹിത്യത്തിലേക്ക്‌ അത്‌ വാതില്‍ തുറക്കും. മുജാഹിദ്‌ പ്രസ്ഥാനം ഏറെ ശ്രദ്ധിക്കപ്പെടും. അബൂബക്കര്‍ കാരക്കുന്നിന്റെ ആശ പൂര്‍ത്തീകരിക്കുന്നതിന്‌ മുമ്പെ പാണക്കാട്‌ ശിഹാബ്‌ തങ്ങള്‍ വിടപറഞ്ഞു. ഇപ്പോള്‍ അബൂബക്കര്‍ കാരക്കുന്നും.


2003ല്‍ വീണ്ടും ഐ എസ്‌ എം നേതൃസ്ഥാനം ഏറ്റെടുത്തതിന്‌ ശേഷം മലപ്പുറത്ത്‌ അദ്ദേഹം പ്രവര്‍ത്തകരോട്‌ ഇങ്ങനെ പറഞ്ഞു. ?പ്രത്യാശയുടെ കിരണങ്ങള്‍ എമ്പാടുമുണ്ട്‌. ലോകമെങ്ങും മാറ്റത്തിന്റെ തുടികൊട്ട്‌ കേള്‍ക്കാം.? മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ സാര്‍വദേശീയമായ രാഷ്‌ട്രീയ അവബോധം സൃഷ്‌ടിച്ച പ്രിയ നായകന്‍ വിടപറയുന്നതിന്‌ തലേന്നാള്‍ ഈജിപ്‌തിലുണ്ടായ രാഷ്‌ട്രീയ മാറ്റം യാദൃശ്ചികമാകാം. പക്ഷേ, ലോകത്തിന്റെ ചലനങ്ങളില്‍ കേരളത്തിലെ മുസ്‌ലിം യുവജനങ്ങള്‍ ഇത്രകണ്ട്‌ ആകാംക്ഷാകുലരാകുന്നത്‌ ഐ എസ്‌ എമ്മിലൂടെ അബൂബക്കര്‍ വളര്‍ത്തിയെടുത്ത പുതുവീക്ഷണം കേരളത്തിലെ ഇതര മതയുവജന പ്രസ്ഥാനങ്ങളിലേക്ക്‌ കൂടി വളര്‍ന്നതിന്റെ സൂചനയാണ്‌. ഇനി മൊബൈലില്‍ എവിടെയാടാ എന്ന ആ വാത്സല്യത്തിന്റെ വിളി ഉയരില്ല. ഇ മെയിലില്‍ ഒരു കമന്റ്‌ അയച്ചാല്‍ വായിച്ചുവെന്ന്‌ പിന്നെ പറയാന്‍ കാരക്കുന്നില്ല. അതെ, കേരളത്തിലെ മുസ്‌ലിം യൂവജനസംഘടനകള്‍ക്ക്‌ സങ്കുചിതമായ ഇടത്തില്‍ നിന്ന്‌ പരിസ്ഥിതിയുടെയും, മാധ്യമ ഇടപെടലിന്റെയും, ജനകീയ ആരോഗ്യപ്രസ്ഥാനത്തിന്റെയും, സര്‍ഗ്ഗാത്മക ഇടപെടലുകളുടെയും, സ്‌ത്രീസ്വാതന്ത്ര്യത്തിന്റെയും വിശാലമായ ആകാശം കാണിച്ചു തന്നു അദ്ദേഹം. പുതിയ കാലത്തിന്റെ പ്രശ്‌നങ്ങളോട്‌ സര്‍ഗ്ഗാത്മകമായി സംവദിക്കുകയും, ഇസ്‌ലാമിന്റെ പുതിയ വായനക്ക്‌ സ്വന്തം അനുയായികളെ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. അവസാനകാലത്ത്‌ സ്വയംതൊഴില്‍ സംരഭങ്ങള്‍ക്ക്‌ സ്‌ത്രീകളെ സജ്ജമാക്കുന്ന വിവിധ പദ്ധതികളായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തന മേഖല. തൗഹീദിന്റെ പടനായകനായിരുന്ന അദ്ദേഹം സാരിപെയിന്റിംങും, ടൈലറിംങും ഒക്കെ മനസ്സില്‍ കൊണ്ട്‌ നടന്നു. മുളങ്കുറ്റി കൊണ്ട്‌ ഒരു പുട്ടുകുറ്റി ഉണ്ടാക്കുന്നതിനെ കുറിച്ച്‌ കാരക്കുന്ന്‌ ചിലപ്പോള്‍ ആലോചിക്കും. തൊട്ടടുത്ത സമയം വരെ ആഗോളീകരണകാലത്തെ ഇസ്‌ലാമികമായ സമ്പദ്‌ വ്യവസ്ഥയെ കുറിച്ചായിരിക്കും അദ്ദേഹം സംസാരിച്ചിട്ടുണ്ടായിരിക്കുക. പിന്നെ ചര്‍ച്ച വര്‍ത്തമാനത്തിലേക്ക്‌ കടക്കും. അതെ, അറബി പണം കൊണ്ട്‌ മതപ്രവര്‍ത്തനം നടത്തുന്ന പുതിയ കാലത്ത്‌ ഞങ്ങള്‍ക്ക്‌ ഒരു നേതാവുണ്ടായിരുന്നു. അയാള്‍ വിധവകള്‍ക്ക്‌ ടൈലറിംങ്‌ മെഷിന്‍ വാങ്ങി കൊടുക്കുന്നതിനെ കുറിച്ച്‌ സംസാരിച്ചു. വെയില്‍കനക്കുമ്പോള്‍ എയര്‍ കണ്ടിഷണറുകളെ കുറിച്ച്‌ സംസാരിക്കുന്ന അരാഷ്‌ട്രീയ പണ്ഡിതനായിരുന്നില്ല, മറിച്ച്‌ തോടുകള്‍ വറ്റുന്നതിനെ കുറിച്ച്‌ ആശങ്കപ്പെടുകയും മരം നടണമെന്ന്‌ പ്രസംഗിക്കുകയും ചെയ്‌ത പച്ച മനുഷ്യനായിരുന്നു അബൂബക്കര്‍ കാരക്കുന്ന്‌. അബൂബക്കര്‍ കാരക്കുന്ന്‌ പടച്ചവന്റെ വിളിക്ക്‌ ഉത്തരം നല്‌കി വിടപറഞ്ഞിരിക്കുകയാണ്‌. ചരിത്രപരമായ ഒരു ദൗത്യം കേരളത്തിലെ യുവജനപ്രസ്ഥാനങ്ങള്‍ക്ക്‌ നിര്‍വഹിക്കാനുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ ബാക്കി വെച്ച്‌ കൊണ്ട്‌ ഒരു മടക്കയാത്ര.
ഞങ്ങള്‍ക്ക്‌ ഒരു കാരക്കുന്നുണ്ടായിരുന്നു. ജനതയുടെ ആവശ്യങ്ങളുടെ പരിഹാരംപ്രസ്ഥാനത്തിന്റെ അജണ്ട നിശ്ചയിക്കണമെന്ന്‌ കാരക്കുന്ന്‌ ആഗ്രഹിച്ചിരുന്നുവെന്ന്‌ തോന്നുന്നു.രാത്രിയില്‍ വര്‍ത്തമാനം ബ്യൂറോയില്‍ കയറിവരുകയുംസൗഹൃദം പങ്കിടുകയും,പച്ചക്കറി മാര്‍ക്കറ്റിലേക്കുള്ള വഴിയില്‍ നിന്ന്‌ വര്‍ത്തമാനം പറയുകയും ചെയ്‌ത ഞങ്ങളുടെപ്രിയപ്പെട്ട കാക്കു. വാക്കുകള്‍ കൊണ്ട്‌ വേദനിപ്പിക്കാതിരിക്കുകയും, ഒരു പാട്‌പ്രോത്സാഹിപ്പിക്കുകയും, ഏറെ തവണ ഗുഡ്‌ എന്ന്‌ പറയുകയും ചെയ്‌ത നിറഞ്ഞ പുഞ്ചിരി.(ആ പുഞ്ചിരിക്ക്‌ നമ്മള്‍ പകരം നല്‌കിയത്‌ എന്തായിരുന്നു എന്ന്‌ ഓരോരുത്തരും സ്വയംചോദിക്കണം) ഈ ലോകത്ത്‌ ജീവിക്കുന്നതിന്‌ പടച്ചവന്‌ നമ്മള്‍ നല്‌കുന്ന വാടകയാണ്‌സദ്‌കര്‍മങ്ങള്‍ എന്ന്‌ തമാശ പറയാന്‍ കഴിഞ്ഞ നേതാവ്‌. പണം അജണ്ട നിശ്ചയിക്കുന്ന വല്ലാത്ത കാലത്ത്‌ പണമില്ലാത്തവന്‍ നിവൃത്തിയില്ലാത്തവനാകുന്നു. അപ്പോള്‍ അദ്ദേഹം വിശാലമായ ഖജാനകളുള്ള പടച്ചവന്റെയടുത്തേക്ക്‌ യാത്രയായിരിക്കുന്നു.



അബൂബക്കര്‍ സാഹിബ്‌, സലാം.
































































Monday, February 7, 2011

League House- Stories ലീഗ് ഹൗസിലെ വര്‍ത്തമാനം



League House- Stories ലീഗ് ഹൗസിലെ വര്‍ത്തമാനം

മുസ്‌ലിം ലീഗ് സംസ്ഥാന സമിതി യോഗം പുട്ടിന് തേങ്ങയിടുന്നത് പോലെ കൂടുന്നുണ്ട്. വിഷയം ഇന്ത്യാവിഷനാണ്. ഭയങ്കരമായ ഒരു വിഷമാണ്

അതുണ്ടാക്കിയിരിക്കുന്നത്. ഏതായാലും മുസ്‌ലിം ലീഗ് യോഗത്തിലെ തീരുമാനങ്ങള്‍ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ മാത്രമേ നേരിട്ട് കേട്ടിട്ടുള്ളൂ. അതു വെച്ച് ലീഗ് ഹൗസിന് നൂറ് കിലോമീറ്റര്‍ ദൂരെ നിന്ന് പോലും കാര്യങ്ങള്‍ എങ്ങനെയാകുമെന്ന് ഭാവനയുള്ളവര്‍ക്ക ഊഹിക്കാം.

അത്തരമൊരു ഊഹമാണ് ആദ്യം. ഊഹം എന്നത് വാര്‍ത്തയുടെ പുതിയ ഉറവിടമാണ്.

പത്രപ്രവര്‍ത്തക വിദ്യാര്‍ഥിനികളും, വിദ്യാര്‍ഥികളും വെറുതെയൊന്ന് ജാഗ്രതൈ.



സീന്‍ 1 പാര്‍ടി യോഗം

കുഞ്ഞാലിക്കുട്ടി: മൂനീര്‍ രാജിവെക്കണം

മുനീര്‍: ഇത് എന്റെ പിതാവ് വളര്‍ത്തിയ പ്രസ്ഥാനമാണ്. മുസ്‌ലിം ലീഗ് വിട്ട് ഒരു കളിക്കും ഞാനില്ല.

എന്നാല്‍ ഇന്ത്യാവിഷനില്‍ നിന്ന് രാജിവെക്കണം

അത് ഞാന്‍ വളര്‍ത്തിയ സ്ഥാപനമാണ്. എനിക്ക് രാജിവെക്കണം എന്ന് ആഗ്രഹമുണ്ട്.

പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടത്. പക്ഷേ, ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജി വെക്കാന്‍ തത്കാലം സൗകര്യമില്ല.

അങ്ങനെ ചര്‍ച്ച അവസാനിച്ചു. പാര്‍ട്ടിയിലെ ചിലര്‍ക്ക് ഉണ്ടായിരുന്ന ആ തെറ്റിധാരണ മാറി.

ഏതാണ് ആ തെറ്റിധാരണ എന്നല്ലേ. മുനീര്‍ ലീഗ് സംസ്ഥാന സെക്രട്ടറി സ്ഥാനവും, ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ സ്ഥാനവും രാജിവെക്കും എന്ന തെറ്റിധാരണയാണ് ഇതോടെ നീങ്ങിയത്.

േേഠാ. േേഠോ േേഠോാാ

കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ എന്നു പറയുന്ന കെ എം സി സി ഇന്ത്യാവിഷന്റെ എഡിറ്റോറിയല്‍ സ്റ്റാഫിനെ പിരിച്ചു വിടണം എന്ന അഭിപ്രായത്തിലാണ്. പത്രപ്രവര്‍ത്തകരാണ് കുഴപ്പക്കാര്‍ എന്നതില്‍ കെ എം സി സിക്ക് യാതൊരു സംശയവും ഇല്ല.

അല്ലെങ്കിലും അക്ഷരം പഠിച്ചവര്‍ ഇങ്ങനെയാണ്. വിരിച്ചിടത്ത് കിടക്കില്ല. പട്ടിണി കിടന്നാലും അഹങ്കാരത്തിന് അവറ്റകള്‍ കുറവുണ്ടാകില്ല. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ

പ്രസ്താവന ലൈവ് ടെലികാസ്റ്റ് ചെയ്യുന്നതിന് പകരം റഊഫിന്റെ പത്രസമ്മേളനം നല്കുന്ന ഇവരെ പിരിച്ചു വിടുകയല്ലാതെ എന്താണ് ചെയ്യുക?

പത്രപ്രവര്‍ത്തനം പഠിച്ച നല്ല ജനുസ്സില്‍ പെട്ട കുറെയെണ്ണം ചന്ദ്രിക പത്രത്തിലുണ്ട്. അവരെ

കണ്ട് പഠിക്കണം. അല്ലെങ്കില്‍ ചന്ദ്രികയില്‍ നിന്ന് നാലാളെ ഇന്ത്യാവിഷന് ട്രൈനിംങ് നല്കാന്‍ പറഞ്ഞു വിടണം. എന്നാലേ കാര്യങ്ങള്‍ ശരിയാകൂ. കെ എം സി സിയുടെ തന്നെ

വാര്‍ത്തകള്‍ നല്കിയാല്‍ ഇന്ത്യാവിഷന് നിലനില്ക്കാവുന്നതേയുള്ളൂ. പക്ഷേ,

ഇന്ത്യാവിഷന് കാര്യങ്ങള്‍ മനസ്സിലായിട്ടില്ല.



ഏറെ ആശങ്കയോടെയാണ് ഇത് എഴുതുന്നത്. കാരണം ഇന്ത്യാവിഷന്‍ പൂട്ടാന്‍ ഇനി അധികനാള്‍ ഇല്ല എന്ന് മലപ്പുറത്തെ പല കാക്കമാരും വിശ്വസിക്കുന്നുണ്ട്. നഷ്ടത്തില്‍ ഇരിക്കുന്ന ചാനല്‍ പൂട്ടിയാല്‍ മുനീറിന്റെ മാത്രമല്ല, ഈ ബ്ലോഗിന്റെയും ആപിസ് പൂട്ടും.

പക്ഷേ, ഒരു സമാധാനം ഉണ്ട്. ഈ ബ്ലോഗിന് കെ എം സി സി ഫണ്ട് നല്കാത്തത് കൊണ്ട്

എഡിറ്റോറിയല്‍ തത്കാലം വൈകുന്നേരം വെറുതെയിരുന്ന് വാചകമടിക്കുന്നവരുടെ

സൗകര്യത്തിന് എഴുതാം. പക്ഷേ, ഇന്ത്യാവിഷന്‍ പൂട്ടുമെന്ന് ഉറപ്പുള്ള ഒരു കൂട്ടര്‍ ഇന്ത്യാവിഷന് കാവലിരിക്കുന്ന പൊലിസുകാരാണ്. ഉച്ചക്ക് ഞണ്ണാന്‍ പോലും നല്കുന്നില്ല മുനീറിന്റെ ഇന്ത്യാവിഷന്‍. നക്കികള്‍.

@@@

മുനീറിന്റെ രാഷ്ട്രീയ ഭാവി എന്താകുമെന്ന ചോദ്യം ചില വിവരദോഷികള്‍ ഇടക്കിടെ

ഉയര്‍ത്തുന്നുണ്ട്. അത് മുനീറിനോ, കുഞ്ഞാലിക്കുട്ടിക്കോ, ഹൈദരലി ശിഹാബ് തങ്ങള്‍ക്കോ അിറയില്ല. പക്ഷേ ഒരു സാധ്യതയുള്ളത് മാധ്യമങ്ങള്‍ അത്തര്‍ പൂശിയവതരിക്കുന്ന

ജനപക്ഷ രാഷ്ട്രീയക്കാര്‍ക്ക#് കേരളത്തില്‍ മാര്‍ക്കറ്റ് വാല്യൂ വര്‍ധ#ിക്കുകയാണ്. വെറുതെ മസില് പിടിച്ച് നടന്നിരുന്ന വി എസ് പാര്‍ട്ട#ി സെക്രട്ടറിയെ മിറകടന്ന്

വളര്‍ന്നിരിക്കുന്നത് മുനീറിനും ഒരു പാഠമാണ്. പാര്‍ടി സെക്രട്ടറി നടന്ന് പാര്‍ടി വളര്‍ത്തട്ടെ. മുനീര്‍ മാധ്യമ പിന്തുണയോടെ ഭരണം തിരിക്കുന്ന ഒരു കാലം ഉണ്ടാകുമെന്ന് ആശിക്കുക. പാര്‍ടിയുടെ സംഘടനാ സംവിധാനത്തെക്കാള്‍ ശക്തമാണ് ഇന്ത്യാവിഷന്‍ ചാനല്‍.

ഞാന്‍ മുനീറിന്റെ കൂടെയല്ല. പക്ഷേ, മുനീറിനെ നിരീക്ഷിക്കുകയാണ്

Friday, February 4, 2011

M K MUNEER, GO ON മുനീര്‍ സാഹിബ്‌, തോറ്റു പോകരുത്‌



M K MUNEER, GO ON
മുനീര്‍ സാഹിബ്‌, തോറ്റു പോകരുത്‌


1996ലെയും 2001ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മലപ്പുറം നിയോജക
മണ്ഡലത്തില്‍ നിന്നും മുസ്‌ലിം ലീഗ്‌ സ്ഥാനാര്‍ഥിയായി മിന്നുന്ന വിജയം
നേടിയിട്ടുണ്ട്‌ ഡോ എം കെ മുനീര്‍. അന്നത്തെ മുനീറിന്റെ പ്രചാരണം
ഗ്രാമാന്തരങ്ങളിലൂടെ കടന്നു പോയപ്പോള്‍ ആവേശം കൊണ്ട്‌ ഉമ്മമാരും
കുട്ടികളും റോഡരികില്‍ തിളങ്ങി നിന്നു. കേരളമുസല്‍മാന്റെ
ഹൃദയകൊട്ടാരത്തിലെ സുല്‍ത്താന്‍ സി എച്ച്‌ മുഹമ്മദ്‌ കോയയുടെ പുന്നാര
മകനെ ഒരു നോക്ക്‌ കാണാനും കോണിക്ക്‌ വോട്ട്‌ ചെയ്യാനും നിയമസഭയിലെ അവരുടെ
നീതിമാനായ നേതാവാക്കാനുമാണ്‌ ഉമ്മമാര്‍ ത്രസിച്ചത്‌. പ്രതിഭാശാലിയായ
തങ്ങളുടെ നേതാവിനെ കുറിച്ചാണ്‌ കുട്ടികള്‍ ആവേശം കൊണ്ടത്‌. മാനത്തുംകണ്ടി
മുനീര്‍ എന്ന എം കെ മുനീര്‍ അന്ന്‌ സ്‌കൂള്‍ വിദ്യാര്‍ഥിയായ എന്നെയും ഒരു
പാട്‌ ആവേശം കൊള്ളിച്ചിട്ടുണ്ട്‌. മുനീര്‍ ജയിച്ചപ്പോള്‍ ആഹ്ലാദത്തില്‍
മുദ്രാവാക്യം വിളിച്ചിട്ടുണ്ട്‌. അത്രയ്‌ക്ക്‌ വൈകാരിക ആവേശം പിന്നീട്‌
മലപ്പുറം നിയമസഭാമണ്ഡലത്തില്‍ ഉണ്ടായിട്ടില്ല.
അതേ മലപ്പുറത്ത്‌ ഇന്ന്‌ എം കെ മുനീര്‍ എന്ന പഴയ സി എച്ചിന്റെ മകന്‌
ഇപ്പോള്‍ ലഭിക്കാനിടയുള്ള സ്വീകരണങ്ങള്‍ എങ്ങനെയാകും എന്ന്‌ പറയാനാവില്ല.
മുനീറിനെതിരെ പ്രകടനം നടത്താന്‍ ഒരുങ്ങി വന്ന യൂത്ത്‌ ലീഗ്‌
പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ മുതിര്‍ന്നവര്‍ ശ്രമിച്ചു
കൊണ്ടിരിക്കുകയാണ്‌ എന്നതാണ്‌ പുതിയ വര്‍ത്തമാനം.
പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍
സംശയത്തിന്റെ മുന എം കെ മുനീറിലേക്ക്‌ സ്വാഭാവികമായും നീളുന്നുണ്ട്‌.
അതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നത്‌ മറ്റൊരു വിഷയമാണ്‌. എം കെ മുനീറിന്‌
ലീഗില്‍ നിന്ന്‌ പുറത്തേക്ക്‌ വഴിയൊരുങ്ങുന്നതില്‍ മുനീറിന്റെ
ബദ്ധശത്രുക്കളായ ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലര്‍ ഫ്രണ്ടും
ആഹ്ലാദിക്കുന്നുണ്ട്‌. മുസ്‌ലിം ലീഗില്‍ ചെറിയ തോതിലെങ്കിലും
പിളര്‍പ്പുണ്ടാകാന്‍ രാഷ്‌ട്രീയ ശത്രുക്കള്‍ സാധ്യതകള്‍ ആരായുകയാണ്‌. ഈ
സമയത്ത്‌ മുനീറിനെ സ്‌നേഹിക്കുന്നവരുടെ മനസ്സില്‍ ഒറ്റ ആഗ്രഹമാണുള്ളത്‌.
മുനീര്‍ സാഹിബ്‌, അവിവേകം പ്രവര്‍ത്തിക്കരുത്‌. തീവ്രവാദത്തിനെതിരെ
പൊരുതുന്ന ശക്തനായ ഒരു നേതാവിനെ മുസ്‌ലിം ലീഗിന്‌ നഷ്‌ടമാകരുത്‌. താങ്കളെ
ഈ ജനതക്ക്‌ വേണം. അവരുട മുന്നില്‍ ബാപ്പയുടെ മകനായി, അന്തസ്സുള്ള
ജനാധിപത്യ പോരാളിയായി താങ്കള്‍ ഉണ്ടാവണം.
ഇന്ത്യാവിഷന്‍ എന്ന മാധ്യമസ്ഥാപനത്തിന്റെ ചെയര്‍മാന്‍ സ്ഥാനത്ത്‌ നിന്ന്‌
എം കെ മുനീര്‍ രാജി വെക്കണം എന്ന മണ്ടന്‍ ആവശ്യവും ലീഗിന്‌ അകത്ത്‌
നിന്ന്‌ ഉയരുന്നുണ്ട്‌. കുഞ്ഞാലിക്കുട്ടിക്കെതിരെ ഇന്ത്യാവിഷന്‍
പുറത്തുകൊണ്ടു വന്ന ആരോപണങ്ങളുടെയും കണ്ടെത്തലുകളുടെയും
പശ്ചാത്തലത്തിലാണ്‌ എം കെ മുനീറിന്റെ രാജിക്ക്‌ വേണ്ടി ആവശ്യം
ഉയര്‍ന്നിരിക്കുന്നത്‌. പി വി ഗംഗാധരന്‍ ഇന്ത്യാവിഷന്‍ വൈസ്‌ ചെയര്‍മാന്‍
സ്ഥാനത്ത്‌ നിന്ന്‌ രാജിവെച്ചതും, ന്യൂസ്‌ എഡിറ്റര്‍ ഭഗത്‌ ചന്ദ്രശേഖരന്‍
ഇന്ത്യാവിഷന്‍ വിട്ടതും മുനീര്‍ വിരുദ്ധര്‍ പ്രചാരണായുധമാക്കി കളഞ്ഞു.
കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി പൊലിസിന്റെ സുരക്ഷക്കുള്ളിലാണ്‌
കേരളത്തിലെ ഇന്ത്യാവിഷന്‍ ബ്യൂറോകള്‍ പ്രവര്‍ത്തിക്കുന്നത്‌ എന്നത്‌
കേരളത്തിലെ ജനാധിപത്യ സ്‌നേഹികള്‍ക്ക്‌ ആശ്വാസത്തിന്‌ വക നല്‌കുന്നില്ല.
എം വി നികേഷ്‌ കുമാര്‍ ഇന്ത്യവിഷന്‍ ചീഫ്‌ എക്‌സിക്യൂട്ടിവ്‌ ഓഫിസര്‍
സ്ഥാനത്ത്‌ നിന്ന്‌ പുറത്ത്‌ പോയതിന്‌ ശേഷവും ചാനല്‍ കേരളത്തിലെ ഒന്നാം
നിര മാധ്യമമായി നില കൊള്ളുന്നുണ്ട്‌ . അതില്‍ നിന്ന്‌ ചാനലിന്റെ
സ്ഥാപകനും, മുന്‍നിര പ്രവര്‍ത്തകനും, ബുദ്ധിജീവിയുമായ മുനീര്‍
വിട്ടുപോരണം എന്നു പറയുന്നത്‌ ഒന്നാം തരം മണ്ടത്തരം.
ചാനലിന്റെ എഡിറ്റോറിയല്‍ കാര്യങ്ങളില്‍ ഇടപെടാറില്ലെന്ന്‌ ചെയര്‍മാനായ
മുനീര്‍ വിശദീകരിക്കുന്നുണ്ട്‌. ധീരമായ നിലപാടാണ്‌ അത്‌. അതേ സമയം
ഇന്ത്യാവിഷന്‍ ആരംഭിക്കുന്നതിന്‌ മുമ്പ്‌ ഇക്കാര്യത്തില്‍ എം കെ
മുനീറിന്റെ നിലപാടുകള്‍ കൂടി വിലയിരുത്തേണ്ടതുണ്ട്‌. മലയാളത്തില്‍ ഒരു
ചാനലിനു പുറമെ ഉറുദുവില്‍ ഒരു ചാനല്‍ ആരംഭിക്കുവാന്‍ അന്ന്‌
പദ്ധതിയുണ്ടായിരുന്നു. അതായത്‌ ഇന്ത്യയിലെ അധികാര കേന്ദ്രങ്ങളില്‍
നിന്ന്‌ അരുക്കാക്കപ്പെട്ട മുസ്‌ലിംകളുടെയും ദലിതരുടെയും ജനാധിപത്യ
അവകാശങ്ങള്‍ക്കും ഇടപെടലുകള്‍ക്കുമുള്ള ഒരു ജനാധിപത്യ ഇടമാണ്‌
ഇന്ത്യാവിഷന്‍ എന്ന സ്വപ്‌നം. ആ സ്വപ്‌നത്തില്‍ കുറവ്‌ വരുത്തിയിട്ടുണ്ടോ
എന്ന്‌ കൂടി ചെയര്‍മാന്‍ വിശദമാക്കണം. ഇല്ല എങ്കില്‍ ഇന്ത്യാവിഷന്റെ
ഡസ്‌കിലും, ബ്യൂറോകളിലും അടിച്ചമര്‍ത്തപ്പെട്ടവന്റെ ഭാഷ്യത്തിനും,
കാഴ്‌ചക്കും ആത്മാര്‍ഥമായ പരിഗണന ലഭിക്കും വിധം ആ വിഭാഗത്തില്‍
പെട്ടവരുടെ പ്രാതിനിധ്യം ഉണ്ടാക്കുവാന്‍ ഭാവിയിലെങ്കിലും ശ്രമം ഉണ്ടാകണം.
അഴിമതിക്കും, അഴിമതിയുടെ സ്ഥാപനവത്‌കരണത്തിനും, രാഷ്‌ട്രീയത്തിലെ
മാഫിയാവത്‌കരണത്തിനും എതിരെ പൊരുതുവാനാണ്‌ മാധ്യമങ്ങള്‍. ആ മാധ്യമങ്ങള്‍
ജീര്‍ണ്ണതയുടെ അരിക്‌ പറ്റിയതാണ്‌ അഴിമതിയും അരാജകത്വവും വളരാന്‍ കാരണം.
അഴിമതിക്കും, ജീര്‍ണ്ണതക്കും എതിരെ പൊരുതിയപ്പോള്‍ സ്വന്തം നിലനില്‌പ്‌
നഷ്‌ടപ്പെട്ടു പോയി വക്കം അബ്‌ദുല്‍ ഖാദര്‍മൗലവിയുടെ സ്വദേശാഭിമാനി
ദിനപത്രത്തിന്‌. നേരിന്‌ വേണ്ടിയുള്ള പരിശ്രമത്തില്‍ ഏറെ പ്രതിസന്ധികള്‍
അതിജീവിക്കേണ്ടി വരും എന്നതാണ്‌ കേരളത്തിനകത്തും, ലോകത്തിന്റെ വിവിധ
ഭാഗങ്ങളിലും ഉള്ള പൊരുതുന്ന മാധ്യമങ്ങളുടെ വര്‍ത്തമാനം നമ്മോട്‌
വിളിച്ച്‌ പറയുന്നത്‌.
മുനീര്‍ സാഹിബ്‌ താങ്കളെ കേരളത്തിന്‌ ആവശ്യമാണ്‌. വക്കം അബ്‌ദുല്‍ഖാദര്‍
മൗലവിയുടെയും, സി എച്ച്‌ മുഹമ്മദ്‌ കോയയുടെയും പിന്മുറക്കാരനായി താങ്കള്‍
ഉണ്ടാകണം. ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ സ്വാധീനം കൂടുതല്‍ ഉയര്‍ന്നു
വരുന്ന ഈ സാഹചര്യത്തില്‍ മുഖ്യധാരയില്‍ നില്‌ക്കാന്‍ മലബാറിലെ
മാപ്പിളമാര്‍ക്ക്‌ ഏക മാധ്യമ ബുദ്ധിജീവിയേ ഉള്ളൂ. അത്‌ ആമിനത്താത്തയുടെ
പുന്നാര മോന്‍ മുനീറാണ്‌.
ഇവിടെ ഉയരുന്ന പ്രശ്‌നം കേവലം വൈകാരിമല്ല. ദൂരക്കാഴ്‌ച വേണം ഇപ്പോള്‍. കെ
എ റഊഫ്‌ എന്ന ക്രിമിനല്‍ വ്യവസായിക്ക്‌ തകര്‍ക്കാവുന്നതേയുള്ളൂ
പതിറ്റാണ്ടുകള്‍ നീണ്ട ത്യാഗോജ്ജ്വല പോരാട്ടങ്ങളുടെ തീച്ചൂളയില്‍
വളര്‍ന്ന മുസ്‌ലിം ലീഗ്‌ പാര്‍ട്ടി എന്ന്‌ അതിന്റെ നേതൃത്വവും
പ്രവര്‍ത്തകരും ഇപ്പോള്‍ വിചാരിച്ചു തുടങ്ങിയിരിക്കുന്നുവെന്ന്‌
തോന്നുന്നു. അതാണ്‌ അപകടം.
(കുഞ്ഞാലിക്കുട്ടിയുടെ ഭാവി എങ്ങനെയാകുമെന്ന്‌ പറയാനാവില്ലെങ്കിലും ലീഗ്‌
ഈ വിവാദത്തോടെ തകരുകയി െന്ന്‌ നിരീക്ഷിക്കാം)
കഞ്ചിക്കോട്‌ നിന്നും പാലക്കാട്‌ നിന്നും, ദൂബൈയില്‍ നിന്നും ഒക്കെ വിവാദ
വ്യവസായികള്‍ വന്ന്‌ ഇനിയും പലതും വിളിച്ച്‌ കൂവാന്‍ ഇടയുണ്ട്‌.
സൂക്ഷിക്കണം. അപ്പോഴും കൊല്ലന്റെ ആലയില്‍ മുയലിനെ പോലെ ഞെട്ടി നാഢിക്ഷയം
സംഭവിക്കാന്‍ ഖാഇദെമില്ലത്തിന്റെ പാര്‍ട്ടിക്ക്‌ ഇട വരാതിരിക്കട്ടെ
എന്ന്‌ പ്രാര്‍ഥിക്കാം. അപ്പോഴും നിരായുധരായി ചാനല്‍ ചര്‍ച്ചകളില്‍
പ്രത്യക്ഷപ്പെട്ട്‌ ഇളിഭ്യരായി പിന്മാറി പാര്‍ട്ട#ി പ്രവര്‍ത്തകരുടെ
ആത്മവിശ്വാസം ചോര്‍ത്തുന്ന കെ എന്‍ എ ഖാദറിനെയും ഇടി മുഹമ്മദ്‌
ബശീറിനെയും മാധ്യമചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന്‌
വിലക്കിയാല്‍ അതാകും മുനീറിനെതിരെ പ്രതിഷേധിക്കുന്നതിനെക്കാള്‍ നല്ലത്‌.
കുഞ്ഞാലിക്കുട്ടി പൊതുജീവിതം അവസാനിപ്പിക്കണമെന്ന്‌ പോപ്പുലര്‍ ഫ്രണ്ട്‌
നേതാക്കള്‍ പ്രസ്‌താവിച്ചു കണ്ടു. കുഞ്ഞാലിക്കുട്ടിയുടെ പഴയ കൈയ്യാളായ
റഊഫ്‌ തന്നെ ശത്രുവാകുമ്പോള്‍ പിന്നെ പോപ്പുലര്‍ ഫ്രണ്ടിനും അതാകാമല്ലോ.
മുനീര്‍ മുസ്‌ലിം ലീഗില്‍ നിന്നും അകന്ന്‌ പോകരുത്‌. കേരളത്തിലെ
ചിന്തിക്കുന്ന യുവാക്കള്‍ക്ക്‌ മുന്നില്‍ മുസ്‌ലിം ലീഗിന്റെ നിലാവ്‌
പരത്തുന്ന ബ്രാന്‍ഡ്‌ അംബാസഡറായി അദ്ദേഹം തുടരണം. ഉഊഫ്‌ പൊട്ടിച്ച വെടി
ഏറിയാല്‍ സി പി എമ്മിന്‌ നാല്‌ എം എല്‍ എമാരെ അധികം സംഭാവന ചെയ്യും.
എന്നാല്‍ പാര്‍ട്ട#ി ചേരി തിരിഞ്ഞാല്‍ വിജയിക്കുന്നത്‌ ജമാഅത്തെ
ഇസ്‌ലാമിയുടെയും, സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യയുടെയും
അജണ്ടയാണ്‌. വെള്ളം കലക്കാന്‍ കഴിവില്ലാത്തവര്‍ വലയുമായി മീന്‍
പിടിക്കാന്‍ കരയില്‍ തക്കം പാര്‍ത്തിരിക്കുന്നുണ്ട്‌